AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Athimanoharam: “പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നു”; ‘അതിമനോഹരം’ ഫാൻ മെയ്ഡ് പോസ്റ്ററുകൾക്കെതിരെ സംവിധായകൻ തരുൺ മൂർത്തി

Director Tharun Moorthy Urges Fans to Stop Unauthorized 'Athimanoharam' Promotions: ഫാമിലി ഡ്രാമയും പോലീസ് അന്വേഷണവും ഒത്തുചേരുന്ന ചിത്രമാണ് 'അതിമനോഹരം'. ചിത്രത്തിൻ്റെ പ്രമോഷനുമായി ബന്ധപ്പെട്ട് അണിയറ പ്രവർത്തകർ തയ്യാറാക്കിയ പദ്ധതികളെ മാനിക്കണമെന്നും, തങ്ങൾ ആസൂത്രണം ചെയ്ത രീതിയിൽ തന്നെ പ്രൊമോഷനുകൾ മുന്നോട്ടു കൊണ്ടുപോകാൻ അനുവദിക്കണമെന്നും സംവിധായകൻ അഭ്യർത്ഥിച്ചു.

Athimanoharam: “പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നു”; ‘അതിമനോഹരം’ ഫാൻ മെയ്ഡ് പോസ്റ്ററുകൾക്കെതിരെ സംവിധായകൻ തരുൺ മൂർത്തി
തരുൺ മൂർത്തിയും മോഹൻലാലും (അതിമനോഹരം ചിത്രീകരണത്തിനിടെ), Image Credit source: Facebook Tharun Moorthy
Sumeesh T Unneen
Sumeesh T Unneen | Updated On: 21 Nov 2026 | 02:09 PM

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘അതിമനോഹര’ത്തിൻ്റെ പേരിൽ പ്രചരിക്കുന്ന ഫാൻ മെയ്ഡ് പോസ്റ്ററുകൾക്കും പ്രൊമോഷനുകൾക്കെതിരെ പ്രതികരണവുമായി സംവിധായകൻ. നിർമ്മാണ കമ്പനിയുടെ അറിവോ അനുവാദമോ ഇല്ലാതെ ചിത്രത്തിൻ്റെ പോസ്റ്ററുകൾ സ്ഥാപിക്കുന്നത് പ്രേക്ഷകരിൽ അനാവശ്യമായ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് തരുൺ മൂർത്തി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ഇത്തരം പ്രചാരണങ്ങൾ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ആണിയറ പ്രവർത്തകരുടെ പദ്ധതികളെ മാനിക്കണമെന്നും സംവിധായകൻ ആവശ്യപ്പെട്ടു

ഇത്തരം ഫാൻ മെയ്ഡ് പോസ്റ്ററുകൾ ആശയക്കുഴപ്പത്തിലാക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നമാണ് എന്നാണ് ഒരു സംവിധായകൻ എന്ന നിലയിൽ എപ്പോഴും തോന്നിയിട്ടുള്ളത് എന്ന് തരുൺ മൂർത്തി പറയുന്നു. പ്രത്യേകിച്ച് നിർമ്മാണ കമ്പനിയുടെ ലോഗോയും സംവിധായകൻ്റെ പേരും ഉൾപ്പെടുത്തി അനുവാദമില്ലാതെ പോസ്റ്ററുകൾ സ്ഥാപിക്കുന്നത് പ്രേക്ഷകർക്കിടയിൽ വലിയ ആശയക്കുഴപ്പത്തിന് കാരണമാകും. സിനിമയുടെ ക്രിയേറ്റീവ് ടീമും നിർമ്മാണ കമ്പനിയും, ലാലേട്ടൻ്റെ യഥാർത്ഥ ആരാധകരും ചേർന്നാണ് ചിത്രത്തിൻ്റെ ഔദ്യോഗിക പ്രൊമോഷനുകൾ മുന്നോട്ടുകൊണ്ടുപോകുന്നത്. സിനിമയുടെ സ്വഭാവത്തിനും, മൂഡിനും യോജിക്കുന്ന വിധത്തിൽ കൃത്യമായ ഇടവേളകളിൽ വിവരങ്ങൾ പുറത്തുവിടാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: Bachelor Party: ബാച്ച്ലർ പാർട്ടി ഷൂട്ടിങ് സെറ്റിലെ ‘ഗൺ റിച്വൽ’; അമൽ നീരദിനൊപ്പമുള്ള അനുഭവം പറഞ്ഞ് ശ്രീനാഥ് ഭാസി

തങ്ങൾ മനസ്സിൽ കണ്ടതുപോലെ തന്നെ പ്രേക്ഷകർ ഈ സിനിമ അനുഭവിച്ചറിയണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നതുകൊണ്ടാണ് ഇക്കാര്യം വീണ്ടും ആവർത്തിക്കുന്നതെന്ന് തരുൺ മൂർത്തി കുറിപ്പിൽ പറയുന്നു. ഫാമിലി ഡ്രാമയും പോലീസ് അന്വേഷണവും ഒത്തുചേരുന്ന ചിത്രമാണ് ‘അതിമനോഹരം’. ചിത്രത്തിൻ്റെ പ്രമോഷനുമായി ബന്ധപ്പെട്ട് അണിയറ പ്രവർത്തകർ തയ്യാറാക്കിയ പദ്ധതികളെ മാനിക്കണമെന്നും, തങ്ങൾ ആസൂത്രണം ചെയ്ത രീതിയിൽ തന്നെ പ്രൊമോഷനുകൾ മുന്നോട്ടു കൊണ്ടുപോകാൻ അനുവദിക്കണമെന്നും സംവിധായകൻ അഭ്യർത്ഥിച്ചു.

പ്രേക്ഷകർക്ക് ഏറ്റവും മികച്ച ഒരു സിനിമാനുഭവം സമ്മാനിക്കാനായി എല്ലാവർക്കും ഒരുമിച്ച് പ്രവർത്തിക്കാമെന്ന ആഹ്വാനത്തോടെയാണ് തരുൺ മൂർത്തി തൻ്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. ‘തുടരും’ എന്ന ചിത്രത്തിന് ശേഷം മോഹൻലാലും തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘അതിമനോഹരം’. ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന സിനിമയിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. മീര ജാസ്മിനാണ് ചിത്രത്തിലെ നായിക. ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന സിനിമയുടെ ചിത്രീകരണം നേരത്തെ പൂർത്തിയായിരുന്നു. നിലവിൽ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.

തരുൺ മൂർത്തി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്

English Summary

Director Tharun Moorthy criticized unauthorized posters and standees for Mohanlal’s Athimanoharam, warning they mislead audiences. Clarifying it blends family drama with police procedurals, he urged everyone to respect official promotions.

Follow Us