AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Parvathy Thiruvothu: “നിനക്ക് പണമുണ്ടാക്കണമെങ്കിൽ തമിഴിലും തെലുങ്കിലും ഐറ്റം സോങ് ചെയ്യേണ്ടിവരും”; അനുഭവം പറഞ്ഞ് പാർവതി തിരുവോത്ത്

Parvathy Thiruvothu Recalls Shocking Early-Career Advice: നടിമാർക്ക് കൂടിപ്പോയാൽ അഞ്ചോ ആറോ വർഷം മാത്രമേ സിനിമയിൽ തുടരാനാകു എന്നും വിവാഹം കഴിഞ്ഞാൽ പിന്നീട് അഭിനയ ജീവിത അവസാനിപ്പിക്കേണ്ടി വരും എന്നുമാണ് അഭിനയ രംഗത്തേക്ക് എത്തിയപ്പോൾ ആദ്യം മുതൽ കേട്ടിരുന്ന കാര്യം എന്ന് പാർവതി പറയുന്നു. കൂടുതൽ കാലം സിനിമയിൽ നിന്ന് ഒരു റെക്കോർഡ് സ്ഥപിക്കുക്ക എന്നതൊന്നും തൻ്റെ ലക്ഷ്യമേ ആയിരുന്നില്ല. പക്ഷേ ഇത്തരം കമൻ്റുകൾ തന്നെ ശരിക്കും അസ്വസ്ഥയാക്കിയിരുന്നു എന്ന് പാർവതി പറയുന്നു.

Parvathy Thiruvothu: “നിനക്ക് പണമുണ്ടാക്കണമെങ്കിൽ തമിഴിലും തെലുങ്കിലും ഐറ്റം സോങ് ചെയ്യേണ്ടിവരും”; അനുഭവം പറഞ്ഞ് പാർവതി തിരുവോത്ത്
പാർവതി തിരുവോത്ത്Image Credit source: Facebook Parvathy Thiruvothu
Sumeesh T Unneen
Sumeesh T Unneen | Published: 21 Nov 2026 | 10:39 AM

സിനിമാ ജീവിതത്തിൽ 20 വർഷങ്ങൾ പിന്നിടുകയാണ് പാർവതി തിരുവോത്ത്. മികച്ച സിനിമകളും, വിവാദങ്ങളും ഇടവേളകളും എല്ലാം നിറഞ്ഞുനിന്നതായിരുന്നു പാർവതിയുടെ ഈ സിനിമാ കാലം. 2005- 2006 കാലയളവിലാണ് പാർവതി അഭിനയ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. കഴിഞ്ഞ മാസം പുറത്തിറങ്ങിയ ‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’ എന്ന ചിത്രമാണ് താരത്തിൻ്റേതായി അവസാനമായി തീയറ്ററുകളിൽ എത്തിയ ചിത്രം. സിനിമ മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. ഇപ്പോഴിതാ കരിയറിൻ്റെ തുടക്കലാത്ത് നേരിട്ട ചില അനുഭവങ്ങൾ തുറന്നു പറയുകയാണ് രഞ്ജിനി ഹരിദാസിൻ്റെ ‘ദ് ഗ്രീൻ റൂം സീസൺ 2’ എന്ന ചാറ്റ് ഷോയിൽ പാർവതി തിരുവോത്ത്.

നടിമാർക്ക് കൂടിപ്പോയാൽ അഞ്ചോ ആറോ വർഷം മാത്രമേ സിനിമയിൽ തുടരാനാകു എന്നും വിവാഹം കഴിഞ്ഞാൽ പിന്നീട് അഭിനയ ജീവിത അവസാനിപ്പിക്കേണ്ടി വരും എന്നുമാണ് അഭിനയ രംഗത്തേക്ക് എത്തിയപ്പോൾ ആദ്യം മുതൽ കേട്ടിരുന്ന കാര്യം എന്ന് പാർവതി പറയുന്നു. കൂടുതൽ കാലം സിനിമയിൽ നിന്ന് ഒരു റെക്കോർഡ് സ്ഥപിക്കുക്ക എന്നതൊന്നും തൻ്റെ ലക്ഷ്യമേ ആയിരുന്നില്ല. പക്ഷേ ഇത്തരം കമൻ്റുകൾ തന്നെ ശരിക്കും അസ്വസ്ഥയാക്കിയിരുന്നു എന്ന് പാർവതി പറയുന്നു.

Also Read: Cosmic Samson: സൂപ്പർമാനും സ്പൈഡർമാനും പ്രതീക്ഷിച്ചു വരരുത്, ഫന്റാസിയാണ് കോസ്മിക് സാംസൺ – സന്ദീപ് പ്രദീപ്

തുടക്ക കാലത്ത് തൻ്റെ മാനേജറാകണം എന്ന ആഗ്രഹം പ്രകടിപ്പിച്ച് ഒരാൾ വന്നിരുന്നുവെന്നും അവർ മുന്നോട്ടുവച്ച സ്ട്രാറ്റജി ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതായിരുന്നു എന്നും പാർവതി പറയുന്നു. “നിനക്ക് പൈസ ഉണ്ടാക്കണമെങ്കിൽ നീ തമിഴിലും തെലുങ്കിലും പോയി ഐറ്റം ഡാൻസ് ചെയ്ത് പൈസ ഉണ്ടാക്കിക്കോളു, നല്ല സിനിമകൾ ചെയ്യണമെങ്കിൽ മലയാളത്തിൽ ആകാം. പക്ഷേ കൂടുതൽ പണം കിട്ടുക തമിഴിൽ നിന്നും തെലുങ്കിൽ നിന്നും ഒക്കെയായിരിക്കും. അതുകൊണ്ട് അത് ചെയ്യേണ്ടതായി വരും എന്നതായിരുന്നു ആ വ്യക്തി മുന്നോട്ടുവച്ച കാര്യം. എന്ത് ബോധ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു കാരൂം എന്നോട് പറയുന്നത് എന്ന് ചിന്തിച്ചുപോയി” പാർവതി പറഞ്ഞു.

ആ വ്യക്തിയെ കുറിച്ച് നേരത്തെ തന്നെ തനിക്ക് ചിലർ മുന്നറിയിപ്പ് നൽകിയിരുന്നു. അദ്ദേഹവുമായി ഒരു തരത്തിലും സഹകരിക്കേണ്ടതില്ല എന്ന തീരുമാനത്തിൽ മാനേജർ ആകണം എന്ന ആവശ്യം നിരസിക്കുകയായിരുന്നു എന്ന് പാർവതി പറയുന്നു. അവർ മുന്നോട്ടുവച്ച രീതി കരിയറിൽ ഒരിക്കലും ഉപയോഗിക്കില്ല എന്ന തിരുമനത്തിലേക്ക് താൻ അപ്പോൾ തന്നെ എത്തിയിരുന്നു എന്ന് പാർവതി കൂട്ടിച്ചേർത്തു. ആദ്യത്തെ മൂന്ന് വർഷങ്ങൾ തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും നിർണ്ണായകമായിരുന്നു. പിന്നീട് താൻ ഒരു വഴി തിരഞ്ഞെടുക്കുകയും അതിൽത്തന്നെ ഉറച്ചുനിൽക്കുകയും ചെയ്തു എന്നും പാർവതി വ്യക്തമാക്കി.

English Summary

Marking 20 years in cinema on The Green Room, Parvathy Thiruvothu recalled rejecting a prospective manager who advised her to perform Tamil and Telugu item songs for money.

Follow Us