Vaikom Vijayalakshmi: എഴുന്നേറ്റ് നിന്ന് ആദരിച്ച് വേദി, മികച്ച ​ഗാ​യികയ്ക്കുള്ള ദേശീയ അവാർഡ് ഏറ്റുവാങ്ങി വൈക്കം വിജയലക്ഷ്മി

Vaikom Vijayalakshmi Receives National Film Award: മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം രാഷ്ട്രപതി ദ്രവദീർ മിൽ നിന്ന് ഏറ്റുവാങ്ങി വൈക്കം വിജയലക്ഷ്മി. 72 മത് ദേശീയ ചലച്ചിത്ര അവാർഡിന്റെ വേദിയിൽ സദസ്സിന്റെ എഴുന്നേറ്റു നിന്നുള്ള ആദരവിന്റെ അകമ്പടിയോടെയാണ് മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി പുരസ്കാരം സ്വീകരിച്ചത്. എ ആർ എം എന്ന മലയാള സിനിമയിലെ....

Vaikom Vijayalakshmi: എഴുന്നേറ്റ് നിന്ന് ആദരിച്ച് വേദി, മികച്ച ​ഗാ​യികയ്ക്കുള്ള ദേശീയ അവാർഡ് ഏറ്റുവാങ്ങി വൈക്കം വിജയലക്ഷ്മി

Vaikom Vijayalakshmi Receives National Film Award From President Smt. Droupadi Murmu

Updated On: 

22 Sep 2026 | 07:51 PM

മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം രാഷ്ട്രപതി ദ്രവദീർ മിൽ നിന്ന് ഏറ്റുവാങ്ങി വൈക്കം വിജയലക്ഷ്മി. 72 മത് ദേശീയ ചലച്ചിത്ര അവാർഡിന്റെ വേദിയിൽ സദസ്സിന്റെ എഴുന്നേറ്റു നിന്നുള്ള ആദരവിന്റെ അകമ്പടിയോടെയാണ് മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി പുരസ്കാരം സ്വീകരിച്ചത്. എ ആർ എം എന്ന മലയാള സിനിമയിലെ അങ്ങ് വാന കോണില് എന്ന മനോഹരമായ ഗാനത്തിനാണ് വൈക്കം വിജയലക്ഷ്മി പുരസ്കാരത്തിന് അർഹയായത്.

കാഴ്ച പരിമിതിയുള്ള വൈക്കം വിജയലക്ഷ്മി സഹായിയുടെ അകമ്പടിയോടെയാണ് പുരസ്കാര വേദിയിലേക്ക് ആവേശത്തോടെ പ്രവേശിച്ചത്. പുരസ്കാരം സ്വീകരിക്കുന്നതിനായി രാഷ്ട്രപതക്ക് അരിയിലേക്ക് നടന്നു നീങ്ങുമ്പോൾ സദസ്സിലുള്ളവർ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കരഘോഷം മുഴക്കി ഈ അതുല്യ പ്രതിഭയുടെ നേട്ടത്തിൽ ആദരവ് അർപ്പിച്ചു. മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ മമ്മൂട്ടി ഉൾപ്പെടെയുള്ള അവാർഡ് മറ്റ് ജേതാക്കളും അതിനൊപ്പം ചേർന്നത് ഏറെ ഹൃദ്യമായ കാഴ്ചയായത് സമ്മാനിച്ചത്. ഗുജറാത്തിലെ ഏകതാ നഗറിലാണ് 72 മത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. ചൊവ്വാഴ്ച വൈകിട്ട് 3 മണിയോടെ ആരംഭിച്ച ചടങ്ങിൽ രാഷ്ട്രീയ, കലാരംഗത്തെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്.

Also Read : മികച്ച നടനുള്ള ദേശീയ പുരസ്കാരം നാലാമതും ഏറ്റുവാങ്ങി മമ്മൂട്ടി

തന്റെ വ്യത്യസ്തമായ സ്വരമാധുര്യം കൊണ്ട് വിസ്മയങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്ന വൈക്കം വിജയലക്ഷ്മിയെ സംബന്ധിച്ചിടത്തോളം ഈ ദേശീയ പുരസ്കാരം ഒരു പൊൻതൂവൽ ആണ്. മലയാളി ഗായിക എന്നതിന് അപ്പുറം, വൈക്കം വിജയലക്ഷ്മിയുടെ പാട്ടുകൾ ഇന്ത്യൻ സംഗീത ആസ്വാദകർ ഏറെ താല്പര്യത്തോടെയാണ് കേൾക്കുന്നത്. പാട്ട് കേട്ടവർ എല്ലാവരും തന്നോട് പറഞ്ഞിരുന്നു നാഷണൽ അവാർഡ് ലഭിക്കുമെന്ന് – അവാർ‍ഡ് പ്രഖ്യാപിച്ചപ്പോൽ വൈക്കം വിജയലക്ഷ്മി ഇങ്ങനെ പ്രതികരിച്ചിരുന്നു. ഒരു മുത്തശ്ശി കൊച്ചു മകന് കഥ പറഞ്ഞു കൊടുക്കുന്നത് പോലുള്ള ഫീൽ കൊണ്ടുവന്നാണ് പാട്ട് പാടിയത് എന്നും വിജയലക്ഷ്മി പറയുകയുണ്ടായി.

2024 ൽ സിനിമ ഇറങ്ങിയ കാലത്ത് മുതൽ ഈ ഗാനം ഏറെ പ്രചാരം നേടിയിരുന്നു. ഇപ്പോഴും ഈ പാട്ട് ഏറെ ആസ്വദിച്ച് കേൾക്കുന്ന വലിയൊരുവിഭാ​ഗം ആളുകളുമുണ്ട്. മനു മഞ്ജിത്തിന്റെ അർത്ഥവത്തായ വരികൾക്ക് ദിപു നൈനാൻ തോമസ് ആണ് ഈണം നൽകയത്. ടോവിനോ തോമസ് നായകനായ എ.ആർ.എമ്മിൽ മുത്തശ്ശി കൊച്ചുമകന് പാടികൊടുക്കുന്ന ഒരു പാട്ടായിട്ടാണ് അങ്ങ് വാന കോണിൽ ഉൾപ്പെടുത്തിയരുന്നത്. ]

English Summary

Vaikom Vijayalakshmi received the National Award for Best Female Playback Singer from President Droupadi Murmu. The beloved Malayali singer accepted the award at the 72nd National Film Awards ceremony amidst a standing ovation from the audience.

Loading...
Unable to load recommendations.
Follow Us
ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ഹീറോ; സ്മൃതി മന്ദാനയുടെ ആസ്തിയെത്ര?
വർക്കൗട്ട് അമിതമായാൽ പണി കിട്ടുമോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്!
ഇവർ നാരങ്ങ വെള്ളം കുടിക്കരുത്
കട്ടപിടിച്ച കാപ്പിപ്പൊടി കളയേണ്ട! പഴയതുപോലെ പൊടിയാക്കാൻ
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ