Suchithra Mohanlal : ചിലത് എനിക്ക് ഇഷ്ടമാവാറില്ല… മോഹൻലാലിന്റെ സിനിമകളെ കുറിച്ച് തുറന്ന് പറഞ്ഞ് സുചിത്രയും വിസ്മയയും

Suchithra and Vismaya Open Up About Mohanlal's Movies : മോഹൻലാൽ സിനിമകളോട് മലയാളി പ്രേക്ഷകർക്ക് ഒരു പ്രത്യേക ഇഷ്ടം എന്നുമുണ്ട്. മലയാളികൾക്ക് മോഹൻലാലിന്റേതായി ഒരുപിടി ഫേവറേറ്റ് ചിത്രങ്ങളുമുണ്ട്. എന്നാൽ മോ​ഹൻലാലിന്റെ കുടുംബത്തിന് അ​ദ്ദേഹത്തിന്റെ സിനിമകളോടുള്ള ഇഷ്ടവും അനിഷ്ടവും എങ്ങനെയാണെന്ന് അധികമാർക്കും അറിയില്ല. ഭാര്യ സുചിത്ര ഇക്കാര്യം തുറത്ത് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ.

Suchithra Mohanlal : ചിലത് എനിക്ക് ഇഷ്ടമാവാറില്ല... മോഹൻലാലിന്റെ സിനിമകളെ കുറിച്ച് തുറന്ന് പറഞ്ഞ് സുചിത്രയും വിസ്മയയും

Suchithra ,Vismaya , Mohanlal

Updated On: 

04 Aug 2026 | 12:45 PM

മോഹൻലാൽ സിനിമകളോട് മലയാളി പ്രേക്ഷകർക്ക് ഒരു പ്രത്യേക ഇഷ്ടം എന്നുമുണ്ട്. മലയാളികൾക്ക് മോഹൻലാലിന്റേതായി ഒരുപിടി ഫേവറേറ്റ് ചിത്രങ്ങളുമുണ്ട്. എന്നാൽ മോ​ഹൻലാലിന്റെ കുടുംബത്തിന് അ​ദ്ദേഹത്തിന്റെ സിനിമകളോടുള്ള ഇഷ്ടവും അനിഷ്ടവും എങ്ങനെയാണെന്ന് അധികമാർക്കും അറിയില്ല. ഭാര്യ സുചിത്ര ഇക്കാര്യം തുറത്ത് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. മകൾ വിസ്മയ നായികയായി എത്തുന്ന തുടക്കം എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മനോരമ ന്യൂസിന്ന ൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്.

തനിക്ക് തന്റെ ഭർത്താവായ മോഹൻലാലിന്റെ ഭൂരിഭാഗം സിനിമകളും ഇഷ്ടമാണ്. എന്നാൽ ചിലത് എനിക്കൊട്ടും ഇഷ്ടമായിട്ടില്ല. ആ കാര്യം ഞാൻ തുറന്നു പറയാറുമുണ്ട്. എനിക്കിഷ്ടമായിട്ടില്ല, നന്നായിട്ടില്ല എന്ന് തന്നെ അദ്ദേഹത്തോട് പറയും. സിനിമ ഇഷ്ടമാകാത്തതിന്റെ കാരണം ആളുടെ ചോയ്സ് കൊണ്ടാണോ, സെലക്ഷൻ കൊണ്ടാണോ, അതോ ആ സിനിമ ചെയ്യേണ്ടിയിരുന്നില്ല എന്നതുകൊണ്ടാണോ അഭിപ്രായം പറയാറ് എന്ന അവകതാരകന്റെ ചോദ്യത്തിന് ചേട്ടൻ കഥ കേട്ടിട്ടില്ലേ സിനിമകൾ തിരഞ്ഞെടുക്കുന്നത്, അപ്പോൾ അത് അദ്ദേഹത്തിന്റെ ചോയ്സ് ആണ്, എല്ലാവരും ഒരു സിനിമ ചെയ്യുമ്പോൾ അത് നന്നായിരിക്കണം എന്നുള്ള ആഗ്രഹത്തിലാണ് ചെയ്യുന്നത്. എന്നാൽ നിർഭാഗ്യവശാൽ ചിലത് എനിക്ക് ഇഷ്ടമാവാറില്ല എന്നും സുചിത്ര പറഞ്ഞു.

Also Read : ഞങ്ങൾക്കൊന്നും ഇങ്ങനെ ഒരുപാട് പേരോട് ഉത്തരം പറയേണ്ടി വന്നിട്ടില്ല..! വിസ്മയ നേരിടുന്നതിനെക്കുറിച്ച് മോഹൻലാൽ

ഇതിനുള്ള മറുപടി അതേ അഭിമുഖത്തിൽ വച്ച് മോഹൻലാൽ നൽകി. ഈ അടുത്തകാലത്താണ് ഞങ്ങൾ ഒരു ഫുൾ സ്ക്രിപ്റ്റിൽ ഒരു സിനിമ ചെയ്തു തുടങ്ങിയത്. പണ്ടൊക്കെ പലപ്പോഴും കഥകൾ മാറും കഥാപാത്രങ്ങൾ മാറും അഭിനേതാക്കൾ മാറും അങ്ങനെയായിരുന്നു അന്നത്തെ സിസ്റ്റം. പ്രോപ്പർ സ്ക്രിപ്റ്റ് എഴുതി ഷൂട്ട് ചെയ്തിറങ്ങുന്ന സിനിമകൾ ഉണ്ടായിട്ട് കുറച്ചുകാലമേ ആയിട്ടുള്ളൂ. തന്റെ കാര്യമാണ് താൻ പറയുന്നത്. കിരീടം എന്നത് ഒരു ഫുൾ സ്ക്രിപ്റ്റ് എഴുതി ഇറക്കിയ സിനിമയായിരുന്നു. എന്നാൽ മറ്റു പല സിനിമകളും ഫുൾ ആയിട്ട് എഴുതിയല്ല എടുത്തത്. അപ്പോൾ ഒരുപാട് സിനിമകൾ പറഞ്ഞ കഥയിൽ നിന്ന് മാറി സഞ്ചരിച്ചിട്ടുണ്ട്. പല സിനിമകളും നിന്നു പോയിട്ടുണ്ട്. പറയുന്നതുപോലെ ആയിരിക്കില്ല ഷൂട്ട് ചെയ്തു വരുമ്പോൾ അങ്ങനെ ഒരുപാട് ഇതിന് പിന്നിൽ ഉണ്ട് എന്ന് മോഹൻലാൽ പറഞ്ഞു.

കിരീടം തനിക്ക് വളരെ ഇഷ്ടമുള്ള സിനിമയാണെന്ന് മകൾ വിസ്മയയും അഭിമുഖത്തിൽ പറഞ്ഞു. അതിലെ മോഹൻലാലിന്റെ ക്യാരക്ടർ ഡെവലപ്മെന്റ് , ആ മാറ്റം എല്ലാം ക്ലൈമാക്സ് എല്ലാം ഇഷ്ടമാണ്. തന്മാത്ര, വാനപ്രസ്ഥം, പിന്നെ അച്ഛന്റെ കോമഡി സിനിമകൾ എല്ലാം താൻ ആസ്വദിക്കാറുണ്ട്. എന്നാൽ അച്ഛന്റെ എല്ലാ സിനിമകളും താൻ കണ്ടിട്ടില്ല ഏതു സിനിമ കണ്ടാലും ഞാൻ അച്ഛന്റെ അടുത്ത് തന്റെ അഭിപ്രായം പങ്കു വയ്ക്കാറുണ്ട്. അച്ഛന്റെ അഭിനയത്തെക്കുറിച്ച് അല്ല സിനിമയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടാണ് പങ്കുവെക്കാറ്. ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും അത് പറയാറുണ്ട് എന്നും വിസ്മയ പറഞ്ഞു.

English Summary

Malayali audiences have always held a special fondness for Mohanlal’s films, and they cherish a number of his movies as personal favorites. However, few are aware of the preferences likes and dislikes that Mohanlal’s own family has regarding his films. His wife, Suchitra, has now opened up about this.

Follow Us
Related Stories
Vismaya Mohanlal’s Thudakkam Movie : ‘തുടക്കം സംഭവിക്കുന്നത് ഇങ്ങനെ… ‘വിസ്മയ മോഹൻലാലിന്റെ ആദ്യ സിനിമയ്ക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സംവിധായകൻ
Actor Mohanlal: ഞങ്ങൾക്കൊന്നും ഇങ്ങനെ ഒരുപാട് പേരോട് ഉത്തരം പറയേണ്ടി വന്നിട്ടില്ല..! വിസ്മയ നേരിടുന്നതിനെക്കുറിച്ച് മോഹൻലാൽ
Actress Trisha: “വെള്ളം എവിടെക്കൊഴുകുന്നു എന്നതല്ല…‌”; കാവേരി വിഷയത്തിനിടെ തൃഷയെക്കുറിച്ച് വിവാദ പ്രസംഗം; ഉദയനിധിക്ക് വിമർശനം
‘എത്രയൊക്കെ മാറിയാലും സ്നേഹം മാത്രം മാറരുത്’; പങ്കാളിയെക്കുറിച്ച് സൂര്യ പറഞ്ഞത് കേട്ടോ?
Vismaya Mohanlal: “അച്ചനോടൊപ്പമുള്ള ആദ്യ ഷോട്ട് എത്ര ടേക്ക് പോയി എന്ന് ഒരു കണക്കുമില്ല”; മോഹൻലാലിൻ്റെ ‘മായ’ പറയുന്നു!
Thudakkam Movie Trailer : ‘തുടക്കം’ ഗംഭീരം! ആകാംക്ഷയുണർത്തി ട്രെയിലർ പുറത്ത്
ചിയയും ചണവും ഒന്നുമല്ല; മുടി വളരാനും ശരീരഭാരം കുറയ്ക്കാനും ഈ കുഞ്ഞൻ വിത്ത് മതി
മഴയത്ത് ടെറസ് ലീക്ക് ആവുന്നുണ്ടോ? പരിഹാരമിതാ
ഇക്കൂട്ടർ അബദ്ധത്തിൽ പോലും കാപ്പി കുടിക്കരുത്!
ഫ്രീഡം സെയിലിൽ വാങ്ങാൻ 10 മോട്ടറോള ഫോണുകൾ
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ