5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Supriya Menon Prithviraj: ‘അന്ന് സുപ്രിയയെ കുറിച്ച് ഏരിയ മുഴുവന്‍ സംസാരമായി, പക്ഷെ അവര്‍ ഇപ്പോള്‍ പൃഥ്വിരാജിന്റെ ഭാര്യയാണ്’

R J Balaji About Supriya Menon: വിവാഹ ശേഷം മലയാളികളില്‍ നിന്ന് സുപ്രിയക്ക് സൈബര്‍ ആക്രമണം നേരിടേണ്ടതായും വന്നിരുന്നു. പുതിയ ജീവിതവുമായി പൊരുത്തപ്പെടാന്‍ തനിക്ക് ഏറെ സമയം വേണ്ടി വന്നിരുന്നതായി സുപ്രിയ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പിന്നീട് മലയാളികള്‍ക്കിടയില്‍ വലിയൊരു വളര്‍ച്ച തന്നെയാണ് സുപ്രിയ നടത്തിയത്. അവരുടെ സംസാര രീതി തന്നെയാണ് അതിന് കാരണമായതും.

Supriya Menon Prithviraj: ‘അന്ന് സുപ്രിയയെ കുറിച്ച് ഏരിയ മുഴുവന്‍ സംസാരമായി, പക്ഷെ അവര്‍ ഇപ്പോള്‍ പൃഥ്വിരാജിന്റെ ഭാര്യയാണ്’
ആര്‍ ജെ ബാലാജി, പൃഥ്വിരാജ്, സുപ്രിയ മേനോന്‍ (Image Credits: Instagram)
shiji-mk
SHIJI M K | Published: 29 Nov 2024 11:44 AM

നടന്‍ പൃഥ്വിരാജിന്റെ ഭാര്യ എന്നതിലപ്പുറം മലയാളികളുടെ മനസില്‍ വളരെ പെട്ടെന്ന് തന്നെ ഇടം കണ്ടെത്തിയ വ്യക്തിയാണ് സുപ്രിയ മേനോന്‍. പൃഥ്വിരാജുമൊത്തുള്ള വിവാഹത്തിന് ശേഷമാണ് സുപ്രിയ മലയാളികള്‍ക്ക് കൂടുതല്‍ സുപരിചിതയായത്. എന്‍ഡിടിവി, ബിബിസി എന്നീ മാധ്യമ സ്ഥാപനങ്ങളില്‍ റിപ്പോര്‍ട്ടറായി ജോലി ചെയ്ത സുപ്രിയ വിവാഹ ശേഷം ജോലി ഉപേക്ഷിക്കുകയായിരുന്നു. വളരെ മികച്ചൊരു കരിയര്‍ ഉപേക്ഷിച്ചുകൊണ്ടാണ് അവര്‍ പൃഥ്വിരാജിനെ വിവാഹം ചെയ്ത് കേരളത്തിലേക്ക് താമസം മാറുന്നത്.

വിവാഹ ശേഷം മലയാളികളില്‍ നിന്ന് സുപ്രിയക്ക് സൈബര്‍ ആക്രമണം നേരിടേണ്ടതായും വന്നിരുന്നു. പുതിയ ജീവിതവുമായി പൊരുത്തപ്പെടാന്‍ തനിക്ക് ഏറെ സമയം വേണ്ടി വന്നിരുന്നതായി സുപ്രിയ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പിന്നീട് മലയാളികള്‍ക്കിടയില്‍ വലിയൊരു വളര്‍ച്ച തന്നെയാണ് സുപ്രിയ നടത്തിയത്. അവരുടെ സംസാര രീതി തന്നെയാണ് അതിന് കാരണമായതും. പൃഥ്വിരാജിന് ഇവരല്ലാതെ മറ്റാരും ചേരില്ല എന്ന അഭിപ്രായമാണ് ഇപ്പോള്‍ ഭൂരിഭാഗം മലയാളികള്‍ക്കും ഉള്ളത്.

വിവാഹ ശേഷം ജോലി ഉപേക്ഷിച്ചുവെങ്കിലും വെറുതെ ഇരിക്കാന്‍ അവര്‍ തീരുമാനിച്ചിരുന്നില്ല. പൃഥ്വിരാജിനൊപ്പം സിനിമാ നിര്‍മാണത്തില്‍ സജീവമാണ് സുപ്രിയ. ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രമാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഈ നിര്‍മാണ സ്ഥാപനത്തിന് ചുക്കാന്‍ പിടിക്കുന്നതും സുപ്രിയ തന്നെ. കൂടാതെ കേരള ഫുട്‌ബോള്‍ ലീഗിലെ ഫോഴ്‌സ കൊച്ചിയുടെ ഉടമകള്‍ കൂടിയാണ് പൃഥ്വിരാജും സുപ്രിയയും.

ഇപ്പോഴിതാ സുപ്രിയയെ കുറിച്ച് നടനും ഫിലിം മേക്കറുമായി ആര്‍ ജെ ബാലാജി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. തന്റെ ബാല്യകാല സുഹൃത്തായിരുന്നു സുപ്രിയ എന്നാണ് ബാലാജി പറയുന്നത്. ഒരു തമിഴ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ബാലാജിയുടെ പ്രതികരണം.

Also Read: Prithviraj Sukumaran Birthday : പറഞ്ഞ വാക്കുകൾ ചെയ്തുകാണിച്ച നിശ്ചയദാർഢ്യം; പൃഥ്വിരാജ് എന്ന വിഷണറി

ചെറുപ്പത്തില്‍ താനും സുപ്രിയയും തൊട്ടടുത്ത ഫ്‌ളാറ്റുകളിലായിരുന്നു. 1996ല്‍ അവിടുത്തെ ഒരു ഫാഷന്‍ ഷോയില്‍ ഒരുമിച്ച് റാംപ് വാക്ക് ചെയ്തിട്ടുണ്ട്. കുട്ടിക്കാലത്ത് വളരെ ജോളിയായി കളിച്ചവരാണ് തങ്ങള്‍. പിന്നീട് ജേര്‍ണലിസം പഠിച്ച സുപ്രിയ എന്‍ഡിടിവിയില്‍ റിപ്പോര്‍ട്ടറായി. അന്ന് ആ ഏരിയ മുഴുവന്‍ സുപ്രിയയെ കുറിച്ചാണ് സംസാരിച്ചിരുന്നത്. സുപ്രിയ എന്‍ഡിടിവി റിപ്പോര്‍ട്ടറായത് അറിഞ്ഞോ എന്ന് എല്ലാവരും ചോദിക്കും. റിപ്പോര്‍ട്ടര്‍ ആവുക എന്നത് വലിയ ജോലിയാണ്, തനിക്കും റിപ്പോര്‍ട്ടര്‍ ആകണമെന്നുണ്ടായിരുന്നു. അതിനായി ജേര്‍ണലിസം പഠിച്ചു. ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഈ സുപ്രിയയാണ് തന്റെ കുട്ടിക്കാലത്തെ സുപ്രിയ എന്ന് മനസിലാക്കുന്നത്. അവര്‍ ഇപ്പോള്‍ പൃഥ്വിരാജിന്റെ ഭാര്യയാണിപ്പോള്‍ എന്നും ബാലാജി പറഞ്ഞു.

അതേസമയം, ഈയടുത്തിടെയാണ് സുപ്രിയയും പൃഥ്വിരാജും മുംബൈയിലേക്ക് താമസം മാറിയത്. ഇതില്‍ പ്രതികരിച്ച് താരത്തിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരന്‍ രംഗത്തെത്തിയിരുന്നു. മകളുടെ പഠിപ്പിനും മറ്റുമായാണ് മുംബൈയിലേക്ക് താമസം മാറിയത്. മാസത്തില്‍ കൂടുതല്‍ ദിവസം പൃഥ്വിയും സുപ്രിയയും കൊച്ചിയില്‍ തന്നെയാണെന്നാണ് മല്ലിക പറഞ്ഞത്.

എന്നാല്‍ സ്വത്ത് ഭാഗം വെച്ച് നല്‍കാത്തതുകൊണ്ടാണ് പൃഥ്വിരാജ് മുംബൈയിലേക്ക് താമസം മാറിയതെന്ന പ്രചാരണം തെറ്റാണെന്നും മല്ലിക പ്രതികരിച്ചു. സ്വത്തുക്കള്‍ വേണ്ടത് പോലെ ഭാഗം വെക്കാനുള്ള ബുദ്ധി തനിക്കുണ്ട്. മക്കള്‍ തന്നോട് ഇതൊന്നും ചോദിക്കുന്നവരല്ല, തനിക്കുള്ളതെല്ലാം മക്കള്‍ക്ക് തന്നെയാണ് അല്ലാതെ വഴിയേ പോകുന്നവര്‍ക്കല്ലെന്നും മല്ലിക പറഞ്ഞു.

Latest News