Swasika Vijay: കുട്ടികൾ വേണ്ട, കല്യാണവും വേണ്ട! സ്ത്രീകളുടെ ഓറയെക്കുറിച്ച് സ്വാസിക വിജയ്
Swasika Vijay on women aura:അഭിനേത്രി എന്നതിലുപരി തന്റെ ജീവിതത്തോടുള്ള നിലപാടുകളും ജീവിതത്തെ താൻ എങ്ങനെ നോക്കിക്കാണുന്നു എന്നും നടി മനസ്സ് തുറന്നു സംസാരിക്കുന്നത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാവുകയാണ്.അത്തരത്തിൽ പുതുതലമുറയിൽ വർദ്ധിച്ചുവരുന്ന വിവാഹത്തോടുള്ള വെറുപ്പും വിവാഹം വേണ്ട എന്ന് പുതുതലമുറയിലുള്ള കുട്ടികൾ വയ്ക്കുന്നതിനുള്ള കാരണത്തെക്കുറിച്ചും മനസ്സ് തുറന്ന് സംസാരിക്കുകയാണ് നടി. ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള ഭയമാണ് പുതുതലമുറയിലുള്ളവർ വിവാഹം വേണ്ട എന്ന് വെക്കുന്നത്..........

Swasika Vijay
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വാസിക വിജയ് ആണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്നത്. അഭിനേത്രി എന്നതിലുപരി തന്റെ ജീവിതത്തോടുള്ള നിലപാടുകളും ജീവിതത്തെ താൻ എങ്ങനെ നോക്കിക്കാണുന്നു എന്നും നടി മനസ്സ് തുറന്നു സംസാരിക്കുന്നത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാവുകയാണ്. തനിക്കെതിരെ വരുന്ന വിമർശനങ്ങളെക്കുറിച്ചും താൻ അതിനെ എങ്ങനെ നോക്കിക്കാണുന്നു എന്നും അതിലുള്ള തന്റെ തിരുത്തലകളും എല്ലാം തന്നെ സ്വാസിക തുറന്നുപറയുന്നുണ്ട്.
അത്തരത്തിൽ പുതുതലമുറയിൽ വർദ്ധിച്ചുവരുന്ന വിവാഹത്തോടുള്ള വെറുപ്പും വിവാഹം വേണ്ട എന്ന് പുതുതലമുറയിലുള്ള കുട്ടികൾ വയ്ക്കുന്നതിനുള്ള കാരണത്തെക്കുറിച്ചും മനസ്സ് തുറന്ന് സംസാരിക്കുകയാണ് നടി. ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള ഭയമാണ് പുതുതലമുറയിലുള്ളവർ വിവാഹം വേണ്ട എന്ന് വെക്കുന്നത് എന്നാണ് നടി പറയുന്നത്.
ALSO READ:40 കഴിഞ്ഞ പ്രണയങ്ങൾക്ക് സൗന്ദര്യം കൂടുതലാണ്; പ്രണയ സങ്കൽപ്പത്തെക്കുറിച്ച് സ്വാസിക
സ്വാസിക വിജയിയുടെ വാക്കുകൾ…
പൊതുവിൽ ഇപ്പോൾ ആളുകൾ പറയുന്ന ഒരു കാര്യമാണ് കല്യാണം വേണ്ട എന്നത്. ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള മടി തന്നെയാണ് പൊതുവിൽ എല്ലാവരും വിവാഹം വേണ്ട എന്ന് പറയുന്നത്. കല്യാണം വേണ്ട കുട്ടികൾ വേണ്ട എന്നൊക്കെ തീരുമാനമെടുക്കുന്നത് അതുകൊണ്ടാണ്. കാരണം കല്യാണം കഴിഞ്ഞാൽ ഉണ്ടാകുന്ന ജീവിതവും കുട്ടികൾ ഇതൊക്കെ ഒരു വലിയ ഉത്തരവാദിത്തം തന്നെയാണ്. എന്നാൽ ഇതുരണ്ടും മാനേജ് ചെയ്യുന്ന സ്ത്രീകളുണ്ട് അവർക്ക് ഒരു പ്രത്യേക ഓറ തന്നെയാണ്. നമുക്ക് അവരോട് സംസാരിക്കുമ്പോൾ തന്നെ അവരുടെ വാക്കുകളിൽ നിന്നും ആ ഒരു ഓറ അനുഭവപ്പെടും. ഇത്തരം സ്ത്രീയോട് സംസാരിക്കുമ്പോൾ ആ പവർ നമുക്കും ലഭിക്കും എന്നും സ്വാസിക പറയുന്നു.
ഇതിനിടെ തനിക്കെതിരെ വന്ന കുലസ്ത്രീ എന്ന പരാമർശത്തെക്കുറിച്ചും നടി പ്രതികരിച്ചിരുന്നു. ആളുകൾക്ക് അതിന്റെ യഥാർത്ഥ അർത്ഥം അറിയാത്തതുകൊണ്ടാണ് തന്നെ ഇങ്ങനെ വിളിക്കുന്നത് എന്നാണ് സ്വാസിക പറയുന്നത്. ഒരു കുലത്തിന്റെ അധിപയും ശക്തിയും ഉള്ളവളെയാണ് കുലസ്ത്രീ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. എന്നാൽ താനാ വിശേഷണത്തിന് ഒരിക്കലും അർഹതപ്പെട്ട വ്യക്തിയല്ല എന്നാണ് പറയുന്നത്. എന്നാലും ആളുകൾ തനിക്ക് ഈ പട്ടം നൽകുമ്പോൾ സ്നേഹത്തോടെ സ്വീകരിക്കുക മാത്രമാണ് ചെയ്യുന്നത് എന്നും സ്വാസിക പറയുന്നു. താൻ സിന്ദൂരം തൊടുന്നതും താലി ധരിക്കുന്നതും മറ്റുള്ളവരെ ബോധ്യപ്പെടുത്താനോ നിർബന്ധത്തിനു വഴങ്ങിയോ അല്ല. മറിച്ച് ഇതൊക്കെ തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് എന്നും നടി പ്രതികരിച്ചു.
ENGLISH SUMMARY
actress swasika vijay speaks candidly about the growing aversion toward marriage among the younger generation and the reasons why many young people choose to forgo it. She suggests that this reluctance stems from a fear of taking on responsibilities.