Actress Urvashi: “ആശയിലെ കഥാപാത്രം ജീവിതത്തിൽ സ്വാധീനിക്കുന്ന അവസ്ഥ ഉണ്ടായി, സെറ്റിൽ പലരോടും ദേഷ്യപ്പെട്ടു”: ഉർവശി!
Urvashi Reveals Her Unconventional Parenting Style and Thoughts on Her Daughter's Marriage: തൻ്റെ എല്ലാ കാര്യങ്ങളും മകൾക്ക് അറിയാം. മകളെ നിയന്ത്രിക്കുന്ന ഒരു അമ്മയായിരിക്കില്ല താനെന്ന് ഉർവശി ഉറപ്പ് പറയുന്നുണ്ട്. അച്ചൻ്റെ വീട്ടിലെ ചിട്ടകളിലാണ് താൻ വളർന്നത്. അതിനാൽ പല നിയന്ത്രണങ്ങളും തൻ്റെ ശീലങ്ങളായി മാറി. എന്നാൽ അത്തരം നിയന്ത്രണങ്ങളൊന്നും തൻ്റെ മകളുടെ തലമുറയ്ക്ക് ഇല്ല. അവർ സ്വതന്ത്രരായി ജീവിക്കാൻ ഇഷ്ടപ്പെടുന്നവരാണെന്നും ഉർവശി പറയുന്നു
തീയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഉർവശിയും ജോജു ജോർജും പ്രധാന കഥാപാത്രങ്ങളായി എത്തിയ ‘ആശ’. ഇപ്പോഴിതാ ആശ എന്ന കഥാപാത്രം തൻ്റെ ജീവിതത്തെ തന്നെ സ്വാധിനിക്കുന്ന സ്ഥിതി ഉണ്ടായി എന്നും ഇതുപോലൊരു സിനിമ താൻ കരിയറിൽ ഇതുവരെ അഭിനയിച്ചിട്ടില്ല എന്നും തുറന്നു പറയുകയാണ് മലയാളികളുടെ സ്വന്തം ഉർവശി. മൈൽസ്ടോൺ മേക്കേഴ്സ് എന്ന യുട്യുബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കഥാപാത്രം തൻ്റെ വ്യക്തിജിവിതത്തെ സ്വാധിനിക്കുന്ന അവസ്ഥ ഉണ്ടായി എന്നും ചിത്രീകരണത്തിനിടെ പലപ്പോഴും അത് പ്രകടമായി തന്നെ വന്നു എന്നും ഉർവശീ വ്യക്തമാക്കിയത്.
ഷുട്ടിംഗ് പകുതി കഴിഞ്ഞപ്പോഴേക്കും കഥാപാത്രം തൻ്റെ പെരുമാറ്റത്തെ സ്വാധിനിക്കുന്നുണ്ട് എന്ന് മനസിലായി എന്ന് ഉർവശി പറയുന്നു. “നിങ്ങളെന്താ ആ ലൈറ്റിൻ്റെ മുന്നിലിങ്ങനെ നിൽക്കുന്നേ, മാറിക്കേ അവിടുന്ന്” എന്നൊക്കെ ഷൂട്ടിനിടെ പറയാൻ തുടങ്ങി. പൊതുവേ താൻ ആ വിധത്തിൽ സംസാരിക്കാറില്ല. അസിസ്റ്റൻ്റ് ഡയറക്ടേഴ്സിനോടെല്ലാം എപ്പോഴും സൗഹാർദപരമായാണ് സംസാരിക്കാറുള്ളത്. എന്നാൽ അതിനിടക്കും പലരോടും താൻ പോലും അറിയാതെ പൊട്ടിത്തെറിക്കുന്ന സ്ഥിതി ഉണ്ടായി അങ്ങനെയാണ് കഥാപാത്രം തന്നെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട് എന്ന് മനസ്സിലായത്. ഓരോ ദിവസം കഴിയും തോറും മറ്റുള്ളവരോടുള്ള തൻ്റെ ഓരുമാറ്റം ഹാർഷായിക്കൊണ്ടിരിക്കുകയാണ് എന്ന് പിന്നിട് തോന്നി എന്ന് ഉർവശി പറയുന്നു.
മകളെ കുറിച്ചും അഭിമുഖത്തിൽ ഉർവശി മനസ്സ് തുറക്കുന്നുണ്ട്. മകൾ ഇപ്പോൾ തൻ്റെ അമ്മയ്ക് തുല്യമാണെന്നും ചില കാര്യങ്ങളിലെല്ലാം മകൾ തന്നെ ഉപദേശിക്കാറുണ്ടെന്നും ഉർവശി പറയുന്നു. തൻ്റെ എല്ലാ കാര്യങ്ങളും മകൾക്ക് അറിയാം. മകളെ നിയന്ത്രിക്കുന്ന ഒരു അമ്മയായിരിക്കില്ല താനെന്ന് ഉർവശി ഉറപ്പ് പറയുന്നുണ്ട്. അച്ചൻ്റെ വീട്ടിലെ ചിട്ടകളിലാണ് താൻ വളർന്നത്. അതിനാൽ പല നിയന്ത്രണങ്ങളും തൻ്റെ ശീലങ്ങളായി മാറി. എന്നാൽ അത്തരം നിയന്ത്രണങ്ങളൊന്നും തൻ്റെ മകളുടെ തലമുറയ്ക്ക് ഇല്ല. അവർ സ്വതന്ത്രരായി ജീവിക്കാൻ ഇഷ്ടപ്പെടുന്നവരാണെന്നും ഉർവശി പറയുന്നു.
മകളുടെ വിവാഹം സംബന്ധിച്ച ചോദ്യങ്ങൾക്കും താരം മറുപടി പറയുന്നുണ്ട്. മകളുടെ വിവാഹത്തെ കുറിച്ച് അറിയില്ലെന്നും ഒരു പക്ഷേ താൻ അതിന് നിർബ്ബന്ധിക്കേണ്ടി വരുമെന്നും ഉർവശി തമാശയായി പറയുന്നു. മകൾ കണ്ടെത്തുന്നത് ചിലപ്പോൾ അന്യ ഭാഷക്കരനെയാകാം. ഭാഷയോ ദേശമോ, ജാതിയോ മതമോ നിറമോ അങ്ങനെ ഒന്നും തന്നെ അലട്ടുന്ന കാര്യമല്ല. അത്തരം ഒരു നിർബ്ബന്ധങ്ങളും തനിക്കില്ല. “നല്ല ഒരു മനുഷ്യനെ തിരഞ്ഞെടുക്കാൻ അവൾക്ക് കഴിയണം, എൻ്റെ ജീവിതത്തിൽ സംഭവിച്ച അപദ്ധങ്ങൾ അവൾക്ക് പറ്റരുത് എന്ന് എന്നിലെ അമ്മ ആഗ്രഹിക്കും അത്രമാത്രമേയൊള്ളു ഡിമാൻഡ്” ഉർവശി പറഞ്ഞു.
English Summary
Actress Urvashi revealed that playing the titular role in the movie ‘Asha’ made her unusually short-tempered on set. She also shared heartfelt thoughts on her daughter’s freedom and future marriage.