AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Thenmavin Kombath: മാണിക്യനും കാർത്തുമ്പിയും വീണ്ടും എത്തുന്നു! 4k ദൃശ്യമികവോടെ തേന്മാവിൻ കൊമ്പത്ത് റീ റിലീസിന്

Thenmavin Kombath Re Release:ഒരിക്കലും കൊതി തീരാതെ ആസ്വദിക്കുന്ന ഒരു ഗ്രാമീണ ദൃശ്യവിരുന്നാണ് തേന്മാവിൻ കൊമ്പത്ത് പ്രേക്ഷകർക്ക് സമ്മാനിച്ചത്.സംവിധായകൻ പ്രിയദർശന്റെ മാന്ത്രികതയിൽ പിറന്ന ഈ സിനിമ പ്രണയവും നർമ്മവും ഇഴചേർത്ത് വെച്ച മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിസ്മയങ്ങളിൽ ഒന്നാണ്.........

Thenmavin Kombath: മാണിക്യനും കാർത്തുമ്പിയും വീണ്ടും എത്തുന്നു! 4k ദൃശ്യമികവോടെ തേന്മാവിൻ കൊമ്പത്ത് റീ റിലീസിന്
Thenmavin KombathImage Credit source: Social Media Screen grab
Ashli C
Ashli C | Published: 16 Sep 2026 | 03:39 PM

മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിലെ മാസ്റ്റർ പീസുകളിൽ ഒന്നാണ് 1994ൽ റിലീസ് ചെയ്ത തേന്മാവിൻ കൊമ്പത്ത്. കേവലം ഒരു സിനിമ മാത്രമല്ല തേന്മാവിൻ കൊമ്പത്ത് മറിച്ച് ഓരോ മലയാളിയുടേയും പോയ്പോയ കാലവും കൂടിയാണ്. ഒരിക്കലും കൊതി തീരാതെ ആസ്വദിക്കുന്ന ഒരു ഗ്രാമീണ ദൃശ്യവിരുന്നാണ് തേന്മാവിൻ കൊമ്പത്ത് പ്രേക്ഷകർക്ക് സമ്മാനിച്ചത്.

സംവിധായകൻ പ്രിയദർശന്റെ മാന്ത്രികതയിൽ പിറന്ന ഈ സിനിമ പ്രണയവും നർമ്മവും ഇഴചേർത്ത് വെച്ച മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിസ്മയങ്ങളിൽ ഒന്നാണ്.

ALSO READ:തോക്കിൻമുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് ഞെട്ടി, കുറിപ്പുമായി സഹോദരൻ

മോഹൻലാലും ശോഭനയും തമ്മിലുള്ള കെമിസ്ട്രി

മോഹൻലാലും ശോഭനയും തമ്മിലുള്ള കെമിസ്ട്രിയും പരസ്പരം പോരടിച്ച് അവരുടെ അവരുടെ പ്രണയ മുഹൂർത്തങ്ങളും വെള്ളിത്തിരയിൽ തീർത്ത മായാജാലം ചെറുതൊന്നുമല്ല. മാണിക്യനും കാർത്തുമ്പിയും അപ്പക്കാളയും ശ്രീകൃഷ്ണൻ തമ്പുരാനും ഒക്കെ ഇനി വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തുകയാണ്.ഒക്ടോബർ ഒന്നിനാണ് 4k ദൃശ്യ മികവോടെ ചിത്രം റിലീസ് ചെയ്യുന്നത്. 32 വർഷത്തിനുശേഷമാണ് ചിത്രം വീണ്ടും കളർഫുൾ ആയി പ്രേക്ഷകർക്കരികിലേക്ക് എത്തുന്നത്.

സിനിമയുടെ നിലവാരം വാനോളം ഉയർത്തി…

പ്രിയദർശന്റെ സംവിധാനത്തിനോടൊപ്പം ഗിരീഷ് പുത്തഞ്ചേരി- ബേണി ഇഗ്നേഷ്യസ് കൂട്ടുകെട്ടിന്റെ നിത്യഹരിത ഹിറ്റ് ഗാനങ്ങളും കൂടാതെ ഗ്രാമീണ സൗന്ദര്യത്തെ ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുത്ത കെ വി ആനന്ദിന്റെ മാജിക്കുമാണ് സിനിമയുടെ നിലവാരം വാനോളം ഉയർത്തിയത്. സിനിമയുടെ എഡിറ്റർ ആയ ഗോപാലകൃഷ്ണൻ തന്നെയാണ് സിനിമയുടെ നിർമ്മാതാവും.സിനിമയിൽ മറ്റു കഥാപാത്രങ്ങളുമായി എത്തിയത് പപ്പു, ശങ്കരാടി, ശരത് സക്‌സേന, കവിയൂർ പൊന്നമ്മ, കെ.പി. ഏ.സി. ലളിത, ഗീതാ വിജയൻ, നന്ദു, കെആർ വത്സല, ഖദീജ എന്നിവരാണ്. മലയാള സിനിമയുടെ പകിട്ടാർന്ന ഒരു കാലത്തെ ഓർമ്മിപ്പിക്കുന്ന സിനിമ കൂടിയാണ് തേന്മാവിൻ കൊമ്പത്ത്.

മൺമറഞ്ഞുപോയ നിരവധി കലാകാരന്മാർ അണിചേർന്ന ചിത്രം. ഇനി ഇങ്ങനെയൊരു കൂട്ടുകെട്ട് ഒരിക്കലും മലയാള സിനിമയിൽ ഉണ്ടാകില്ല എന്നതും മറ്റൊരു സങ്കടകരമായ യാഥാർത്ഥ്യവും. എം ജി ശ്രീകുമാർ കെ.എസ്. ചിത്ര, സുജാത എന്നിവരാണു ഗായകർ. ആർട്ട്: സാബു സിറിൾ. പ്രൊഡക്ഷൻ കൺട്രോളർ- സച്ചിദാനന്ദൻ. പി.ആർ.ഒ: വാഴൂർ ജോസ്.\

ENGLISH SUMMARY

Thenmavin Kombath Movie is scheduled for release on October 1st, featuring enhanced 4K visuals; it returns to the audience in vibrant color after 32 years.The chemistry between Mohanlal and Shobana—and the magic they created on the silver screen through their spirited clashes and romantic moments—is truly extraordinary. Beloved characters like Manikyan, Karthumbi, Appakkala, and Sreekrishnan Thampuran are set to appear before audiences once again.

Follow Us