The Kerala story 2: കേരള സ്റ്റോറി പറയുന്നത് ലൗ ജിഹാദിനെ കുറിച്ച്, അത് നടക്കുന്നുണ്ട്! ഷോൺ ജോർജ്

The Kerala story 2: അതൊരു സർക്കാർ വാചകം അല്ല. എന്ന് കരുതി പ്രണയം നടിച്ച്, മതം മാറ്റുന്നതിന് വേണ്ടി പ്രണയിക്കുന്നതാണ് ഇത്...

The Kerala story 2: കേരള സ്റ്റോറി പറയുന്നത് ലൗ ജിഹാദിനെ കുറിച്ച്, അത് നടക്കുന്നുണ്ട്! ഷോൺ ജോർജ്

Kerala Story 2 (1)

Published: 

11 Mar 2026 | 10:33 AM

കേരള സ്റ്റോറി പറയുന്നത് ലൗ ജിഹാദിനെ കുറിച്ച് എന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. അതിൽ വിവാദമാകാൻ എന്തിരിക്കുന്നു എന്നാണ് ഷോൺ ചോദിക്കുന്നത്. ഇവിടെ വൺ സൈഡ് മതേതരത്വം ആണെന്നും കേരള സ്റ്റോറി പറയുന്നത് ലൗ ജിഹാദിനെ കുറിച്ചാണ്. കേരളത്തിലെ എല്ലാ മുസ്ലിം സമുദായ വിഭാഗത്തെയും ഉദ്ദേശിച്ചു കൊണ്ടല്ല ലൗ ജിഹാദ് എന്ന് പറയുന്നത്. എന്നുകരുതി അതില്ല എന്നല്ല. ലൗ ജിഹാദ് ഉണ്ട് എന്നുള്ളത് മറ്റൊരു യാഥാർത്ഥ്യമാണ്. അതിന് ലൗ ജിഹാദ് എന്ന ഒരു വാക്ക് എവിടെയും വിശദീകരിച്ചില്ല എന്ന് മാത്രം.

അതൊരു സർക്കാർ വാചകം അല്ല. എന്ന് കരുതി പ്രണയം നടിച്ച്, മതം മാറ്റുന്നതിന് വേണ്ടി പ്രണയിക്കുന്നതാണ് ഇത്. നടിക്കുന്നതിനും അപ്പുറം അതിനുവേണ്ടി രാജ്യവിരുദ്ധ ശക്തികളുടെ പണം കൈപ്പറ്റുകയും ചെയ്യുന്നു. അതിനായി കുറെ സംഘടിത ശക്തികളും ഉണ്ട്. അതിൽ നിന്നും ആളുകളെ പ്രതിരോധിക്കുകയാണ് ചെയ്യുന്നത് എന്നും ഷോൺ ജോർജ് പ്രതികരിച്ചു.

കേരള സ്റ്റോറിയുടെ ട്രെയിലർ വന്നതിന് പിന്നാലെ വലിയ വിമർശനമാണ് എത്തുന്നത്. പ്രത്യേകിച്ച് ബീഫുമായി ബന്ധപ്പെട്ട്.. അതിനിടെ ചിത്രത്തിന്റെ റിലീസ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.ജസ്റ്റിസ് സുഷ്രുത് ധർമാധികാരി, പിവി ബാലകൃഷ്ണൻ എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

കേരള സ്റ്റോറി രണ്ടാം ഭാഗത്തിന്റെ റിലീസ് തടഞ്ഞതിനെ തുടർന്ന് നിർമാതാക്കൾ അടിയന്തരമായ നീക്കം നടത്തുകയായിരുന്നു. പിന്നാലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അപ്പിൽ നൽകുകയും ചെയ്തു. ചിത്രത്തിന്റെ ടീസർ ഇറങ്ങി 16 ദിവസം കഴിഞ്ഞാണ് ഹർജികൾ ഫയൽ ചെയ്തതെന്നാണ് നിർമ്മാതാവ് കോടതിയിൽ പ്രധാനമായും വാദിച്ചത്.ചില സാമൂഹിക വിപത്തുകളെ കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. കഥ സംവിധായകന്റേത് ആണ്, കേരളത്തെ അപമാനിക്കുന്നില്ല എന്നും വാദം.

 

Follow Us
Related Stories
വേദനകളെ അതിജീവിച്ച പെൺകരുത്ത്; കാന്‍സറിനെ ചിരിച്ചു തോൽപ്പിച്ച പ്രിയയുടെ കഥ
Suchithra Mohanlal Thudakkam Movie : തുടക്കം കണ്ട് സുചി ചേച്ചി നൽകി, മറക്കാനാവാത്ത ​ഗിഫ്റ്റ്, ജൂഡിന് ലക്ഷങ്ങൾ വിലവരുന്ന വാച്ച് സമ്മാനിച്ച് സുചിത്ര മോഹൻലാൽ
Anali Web Series : മിഥുൻ മാനുവൽ തോമസിന്റെ ആദ്യ വെബ് സീരീസ് എന്ന് വരും ? അണലിയ്ക്കായി കട്ട വെയ്റ്റിങ്ങിലെന്ന് പ്രേക്ഷകർ
“അപ്പുവിനെ ഫോൺ വിളിച്ച് കിട്ടിയാൽകിട്ടി എന്നേ പറയാനാകു”; അമ്മയുടെ പരാതി പ്രണവ് കേൾക്കുന്നുണ്ടോ ?
Vismaya Mohanlal: വിമർശിക്കേണ്ടതില്ല! മോഹൻലാലിൽ നാം കണ്ട ആ കാര്യം കൂടിയ അളവിൽ മകളിൽ കാണുന്നന്നേയുള്ളൂ; വിസ്മയ്ക്കെതിരെയുള്ള ചർച്ചകളിൽ ശാരദക്കുട്ടി
Manichithrathazhu: ‘എന്നെ മണിച്ചിത്രത്താഴിലേക്ക് വിളിച്ചത് മോഹൻലാൽ’: വെളിപ്പെടുത്തി ഡോക്ടർ സണ്ണിയുടെ ശ്രീദേവി
മഴയത്തും തുണി ഉണക്കാം, ഓപ്ഷൻ ആമസോണിലുണ്ട്!
വെള്ളം കയറിയ വാഹനങ്ങൾ എന്ത് ചെയ്യണം ?
മുടി കൊഴിച്ചിൽ കാരണം വിഷമിക്കുകയാണോ? ഭക്ഷണ ശീലങ്ങൾ മാറ്റിനോക്കൂ
തടിയും കുറയും മസിലും വെക്കും; പുത്തൻ വർക്ക്ഔട്ട് ട്രെൻഡ്!
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു