AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

KIA Sorento : കിയയുടെ ആദ്യത്തെ ഹൈബ്രിഡ് മോഡൽ ഇന്ത്യയിലേക്ക്… വിലയും ഫീച്ചറുകളും അറിയാം

KIA Sorento Hybrid Launch : കുറഞ്ഞ കാലയളവിൽ ഇന്ത്യൻ വാഹന വിപണിയിൽ തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ച കൊറിയൻ വാഹന നിർമ്മാണ കമ്പനിയാണ് കിയ. സോണറ്റ്, സെൽടോസ് തുടങ്ങി ഒന്നിലധികം മോഡലുകളാണ് കിയയെ ഇന്ത്യൻ വിപണയിൽ ജനപ്രിയമാക്കി തീർത്തത്. ഇതിന് ശേഷം മറ്റ് നിരവധി മോഡലുകളും കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ ഇതാ ഒടുവിലായി ഇന്ത്യയിൽ വിപണയിലേക്ക് ആദ്യമായി തങ്ങളുടെ ഹൈബ്രിഡ് മോഡലിനെ കൂടി അവതരിപ്പിക്കാൻ തയ്യാറെടുക്കകയാണ് കമ്പനി.

KIA Sorento : കിയയുടെ ആദ്യത്തെ ഹൈബ്രിഡ് മോഡൽ ഇന്ത്യയിലേക്ക്… വിലയും ഫീച്ചറുകളും അറിയാം
Kia SorentoImage Credit source: Facebook / Kia India
Amal KV
Amal KV | Updated On: 06 Aug 2026 | 12:05 AM

കുറഞ്ഞ കാലയളവിൽ ഇന്ത്യൻ വാഹന വിപണിയിൽ തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ച കൊറിയൻ വാഹന നിർമ്മാണ കമ്പനിയാണ് കിയ. സോണറ്റ്, സെൽടോസ് തുടങ്ങി ഒന്നിലധികം മോഡലുകളാണ് കിയയെ ഇന്ത്യൻ വിപണയിൽ ജനപ്രിയമാക്കി തീർത്തത്. ഇതിന് ശേഷം മറ്റ് നിരവധി മോഡലുകളും കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ ഇതാ ഒടുവിലായി ഇന്ത്യയിൽ വിപണയിലേക്ക് ആദ്യമായി തങ്ങളുടെ ഹൈബ്രിഡ് മോഡലിനെ കൂടി അവതരിപ്പിക്കാൻ തയ്യാറെടുക്കകയാണ് കമ്പനി.

കിയ സോറെന്റോ’ ( Sorento ) എന്ന ഹൈബ്രിഡ് എഞ്ചിൻ സാങ്കേതിക വിദ്യയുള്ള എസ് യു വി കാർ ആണ് ഇന്ത്യൻ വിപണയിലേക്ക് എത്തുന്നത്. ലോഞ്ചിം​ഗിന് മുന്നോടിയായി വാനത്തിന്റെ പ്രീ ബുക്കിം​ഗ് കമ്പനി ആരംഭിച്ചിട്ടുണ്ട്. 25000 രൂപ നൽകിയാൽ വാഹനം പ്രീ ബുക്ക് ചെയ്യാൻ സധിക്കും. ഇന്ത്യൻ വിപണിയിലെ കിയയുടെ ആദ്യത്തെ ഹൈബ്രിഡ് എസ്‌യുവിയായിരിക്കും സോറെന്റോ. പ്രീമിയം എസ് യു വി സെ​ഗ്മെന്റിലാണ് ഈ വാഹനം വരുന്നത്.

Also Read : ഒറ്റച്ചാർജിൽ 1700 കിലോമീറ്റർ ! ഇന്ത്യൻ വിപണി തൂക്കാൻ പുതിയ ബ്രാൻഡ് അവതരിക്കുന്നു…

ലോഞ്ചിന് മുന്നോടിയായി കഴിഞ്ഞ ദിവസം കമ്പനി സോറെന്റോ’ ( Sorento ) യുടെ ടീസർ വീഡിയോ പുറത്ത് വിട്ടിരുന്നു. 25 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ വാഹനത്തിന്റെ ഏക​ദേശ രൂപ ഘടന മനസ്സിലാക്കാൻ കഴിയും. എസ്‌യുവിയുടെ തലയെടുപ്പുള്ള രൂപവും കരുത്തുറ്റ ഘടനയും സവിശേഷമായ ലൈറ്റിംഗ് ശൈലിയും ടീസർ വീഡിയോയിൽ നിന്ന് വ്യക്തമാണ്. ഹൈ പ്രൊഫൈലിൽ വരുന്ന ബോഡി ഡിസൈനാണ് വാഹനത്തിന്. ഇത് വാഹനത്തിന് മികച്ച റോഡ് പ്രസൻസ് സമ്മാനിക്കും. മുൻഭാഗത്ത് നൽകിയിരിക്കുന്ന വേറിട്ട ‘ടു-ടയർ’ (two -tier) എൽഇഡി ലൈറ്റിംഗ് സംവിധാനം വാഹനത്തിന്റെ പ്രീമിയം ലുക്ക് വർദ്ധിപ്പിക്കുന്നുണ്ട്.

1.6 ലിറ്റർ ടർബോ-പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടോറും ചേർന്ന ‘സ്ട്രോംഗ് ഹൈബ്രിഡ്’ സംവിധാനമായിരിക്കും സോറെന്റോയിൽ ഉണ്ടാവുക എന്നാണ് ലഭിക്കുന്ന വിവരം. തിരഞ്ഞെടുത്ത വേരിയന്റുകളിൽ ‘ഓൾ-വീൽ-ഡ്രൈവ്’ സംവിധാനവും ലഭ്യമായേക്കും. ഹൈബ്രിഡിന് പുറമെ സോറെന്റോയുടെ ഡീസൽ എഞ്ചിൻ പതിപ്പും വൈകാതെ ഇന്തയിൽ എത്തിയേക്കാം. ഏകദേശം 35 ലക്ഷത്തിന് മുകളിലായിരിക്കും വാഹനത്തിന്റെ വില വരുക. ആഗോളതലത്തിൽ 2002 മുതൽ വിപണിയിലുള്ള സോറെന്റോ, 132 രാജ്യങ്ങളിലായി 48 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ട് എന്നാണ് കണക്കുകൾ. നാലാം തലമുറയിലുള്ള സൊറെന്റോ ആണ് നിലവിൽ വിപണയിൽ ഉള്ളത്.

English Summary

The Kia Sorento, an SUV featuring hybrid engine technology, is set to arrive in the Indian market. The company has opened pre-bookings for the vehicle ahead of its launch; customers can pre-book the car by paying ₹25,000. The Sorento will be Kia’s first hybrid SUV in India.

Follow Us