AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

“ഞാനും സലീമും ഒരുപാട് തല്ലുപിടിച്ചിട്ടുണ്ട്, ഒടുവിൽ സലീമിൻ്റെ കാലിൽ തൊട്ട് ഞാൻ ക്ഷമ ചോദിച്ചു”; തുറന്നുപറഞ്ഞ് തെസ്നി ഖാൻ

Thesni Khan on Salim Kumar: Actress Shares Emotional Memories and Bigg Boss Experience : അലീന പടിക്കൽ എന്നെ നാല് തവണ എവിക്ഷന് നോമീനേറ്റ് ചെയ്തു. എന്താണ് പ്രശ്നം എന്ന് എനിക്കറിയില്ല. ഞാനും ആ കുട്ടിയും തമ്മിൽ ഒരിക്കലും ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. അത് അവരുടെ ഗെയിം പ്ലാനായിരുന്നു. എനിക്ക് ആ ഗെയിം അറിയില്ലായിരുന്നു. നമ്മൾ നമ്മളായി തന്നെ നിന്നാൽ മതി എന്നായിരുന്നു എൻ്റെ ധാരണ

“ഞാനും സലീമും ഒരുപാട് തല്ലുപിടിച്ചിട്ടുണ്ട്, ഒടുവിൽ സലീമിൻ്റെ കാലിൽ തൊട്ട് ഞാൻ ക്ഷമ ചോദിച്ചു”; തുറന്നുപറഞ്ഞ് തെസ്നി ഖാൻ
തെസ്നി ഖാൻImage Credit source: Facebook Thesni Khan
Sumeesh T Unneen
Sumeesh T Unneen | Published: 22 Jun 2026 | 03:22 PM

ഹാസ്യവേഷങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച പ്രിയ നടി തെസ്നി ഖാൻ്റെ ഏറ്റവും പുതിയ അഭിമുഖമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. അടുത്തിടെ അന്തരിച്ച പ്രിയ നടൻ സലിം കുമാറുമായുള്ള ആത്മബന്ധത്തെക്കുറിച്ചും, ബിഗ് ബോസ് റിയാലിറ്റി ഷോയിലെ തൻ്റെ അനുഭവങ്ങളെക്കുറിച്ചും മനസ്സുതുറക്കുകയാണ് താരം. സലിം കുമാറുമായി ഉണ്ടായിരുന്ന അടുത്ത സൗഹൃദവും, അവർക്കിടയിൽ നടന്നിട്ടുള്ള കൊച്ചു കൊച്ചു പിണക്കങ്ങളും ഏറെ വികാരനിർഭരമായാണ് തെസ്നി ഓർത്തെടുക്കുന്നത്. 

സലീമുമായി ടെലിവിഷനിൽ പ്രോഗ്രാം ചെയ്യുന്ന കാലം മുതലുള്ള ബന്ധമാണ്. ഒരുപാട് ഷോകൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്. സലീമിൻ്റെ ആദ്യ സിനിമയിൽ താനും ഭാഗമായിരുന്നു എന്നും തെസ്നി ഖാൻ പറയുന്നു. “സലീമിൻ്റെ കല്യാണത്തിന് ആദ്യം അവിടെ എത്തിയ സെലിബ്രിറ്റികളിൽ ഒരാൾ ഞാനായിരുന്നു. എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്, ഒരു വെള്ള ജുബ്ബയാണ് കല്യാണത്തിന് സമ്മാനമായി ഞാൻ കൊടുത്തത്. സലീമിൻ്റെ കാമുകിയായും, ഭാര്യയായും, പെങ്ങളായുമെല്ലാം ഞാൻ അഭിനയിച്ചു.” താരം ഓർത്തെടുത്തു

സലിം കുമാറും താനും തമ്മിൽ ഒരുപാട് തവണ വഴക്കുണ്ടാക്കിയിട്ടുണ്ട് എന്നും സലീൻ്റെ ചീത്ത കേട്ട് താൻ കരഞ്ഞിട്ടുണ്ട് എന്നും താരം തുറന്നുപറഞ്ഞു. “സലീമും ഞാനും ഒരുപാട് തല്ലുപിടിച്ചിട്ടുണ്ട്. എന്നെ ഒരുപാട് ചീത്ത പറഞ്ഞിട്ടുണ്ട്. ചീത്ത കേട്ട് ഞാൻ കരഞ്ഞിട്ടുണ്ട്. സങ്കടം തോന്നിയിട്ടുണ്ടെങ്കിലും എൻ്റെ ഒരു കൂടെപ്പിറപ്പ് പറയുന്നത് പോലെയെ ഞാൻ കണ്ടിട്ടുള്ളു. ടിനിയാണ് സലീമിൻ്റെ മരണം അറിയിക്കുന്നത്. ഞാൻ ആശൂപത്രിയിലേക്ക് ഓടിയെത്തി. മോർച്ചറിയിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ സലീമിൻ്റെ കാലിൽ തൊട്ട് ‘ഞാൻ നിന്നോട് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമിക്കണം’ എന്ന് പറഞ്ഞ് ക്ഷമ ചോദിച്ചു.” തെസ്നി ഖാൻ പറഞ്ഞു 

Also Read: Mallika Sukumaran: നടി മല്ലിക സുകുമാരൻ അമ്മയിൽ നിന്നും രാജിവച്ചു

ബിഗ് ബോസിൽ പോകുന്നതിന് മുൻപ് അതിൽ പങ്കെടുത്തിരുന്ന പലരുമായും നല്ല അടുപ്പമുണ്ടായിരുന്നു എന്നും എന്നാൽ ബിഗ് ബോസിൽ പോയതോടെ എല്ലാം തകിടം മറിഞ്ഞു എന്നും താരം പറയുന്നു. “എല്ലാവർക്കും എന്നോട് എന്തോ വെറുപ്പ് ഉള്ള പോലെ തോന്നി. അലീന പടിക്കൽ എന്നെ നാല് തവണ എവിക്ഷന് നോമീനേറ്റ് ചെയ്തു. എന്താണ് പ്രശ്നം എന്ന് എനിക്കറിയില്ല. ഞാനും ആ കുട്ടിയും തമ്മിൽ ഒരിക്കലും ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. അത് അവരുടെ ഗെയിം പ്ലാനായിരുന്നു. എനിക്ക് ആ ഗെയിം അറിയില്ലായിരുന്നു. നമ്മൾ നമ്മളായി തന്നെ നിന്നാൽ മതി എന്നായിരുന്നു എൻ്റെ ധാരണ. പക്ഷേ അത് തെറ്റായിരുന്നു. അടുപ്പമുള്ളവർ അങ്ങനെ ചെയ്തപ്പോൾ സങ്കടം തോന്നി” എന്നും താരം തുറന്നുപറഞ്ഞു. 

English Summary

In a recent interview, Malayalam actress Thesni Khan shared insights about her journey on the reality show Bigg Boss. She also opened up about her deep friendship and emotional bond with the late legendary actor Salim Kumar, recalling their personal fights and fond memories. The candid conversation offers a glimpse into her career, reality TV experiences, and cherished industry relationships. 

Follow Us