This Week OTT Releases: സർവം മായ മുതൽ വാ വാത്തിയാർ വരെ; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ

This Week OTT Releases: സർവം മായ മുതൽ വാ വാത്തിയാർ വരെ വിവിധ സിനിമകളാണ് ഈ ആഴ്ച ഒടിടിയിലെത്തുന്നത്.

This Week OTT Releases: സർവം മായ മുതൽ വാ വാത്തിയാർ വരെ; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ

ചാമ്പ്യൻ, സർവം മായ

Published: 

29 Jan 2026 | 05:17 PM

ഈ ആഴ്ച ഒടിടിയിലെത്തുന്ന ചില പ്രധാന സിനിമകളുണ്ട്. പ്രേക്ഷകർ കാത്തിരിക്കുന്ന സർവം മായ മുതൽ കാർത്തി നായകനായ വാ വാത്തിയാർ വരെയുള്ള സിനിമകളാണ് ഈ ആഴ്ച ഒടിടിയിലെത്തുക. ചില സിനിമകൾ ഇതിനകം വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിൽ സ്ട്രീമിങ് ആരംഭിച്ചുകഴിഞ്ഞു.

സർവം മായ ആണ് ഈ ആഴ്ച ഒടിടി സ്ട്രീമിങ് ആരംഭിക്കുന്ന സിനിമകളിൽ പ്രധാനപ്പെട്ടത്. നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ അണിയിച്ചൊരുക്കിയ സിനിമ ജിയോഹോട്ട്സ്റ്റാറിലാണ് സംപ്രേഷണം ചെയ്യുക. ജനുവരി 30ന് സിനിമ സ്ട്രീമിങ് ആരംഭിക്കും. 2024 ഡിസംബർ 25നാണ് സിനിമ തീയറ്ററുകളിലെത്തിയത്.

അനശ്വര രാജൻ ആദ്യമായി അഭിനയിച്ച തെലുങ്ക് സിനിമയാണ് ചാമ്പ്യൻ. റോഷൻ മേക്ക പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സിനിമ ദേശീയ പുരസ്കാര ജേതാവായ പ്രദീപ് അദ്വൈതമാണ് സംവിധാനം ചെയ്തത്. ബോക്സോഫീസിൽ അത്ര നല്ല പ്രകടനം നടത്താൻ കഴിയാതെ പോയ സിനിമ ജനുവരി 29 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്തുതുടങ്ങും.

Also Read: Sarath Das: ‘വീട്ടിൽ ഇരിക്കാൻ പറ്റാത്ത അവസ്ഥയായി; എനിക്ക് വെടികൊണ്ട് ശീലമില്ലല്ലോ?’; ശരത് ദാസ്

കാർത്തി – കൃതി ഷെട്ടി എന്നിവർ ഒന്നിക്കുന്ന ‘വാ വാത്തിയാർ’ ഈ മാസം 12ന് റിലീസായ സിനിമയാണ്. നളൻ കുമാരസ്വാമി അണിയൊച്ചൊരുക്കിയ സിനിമയിൽ ബോക്സോഫീസിൽ കാര്യമായ നേട്ടമുണ്ടാക്കിയില്ല. ജനുവരി 28 മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെ സിനിമ പ്രദർശനം ആരംഭിച്ചു.

വിക്രം പ്രഭുവിനെ നായകനാക്കി സുരേഷ് രാജകുമാരി സംവിധാനം ചെയ്ത സിറയ് ഡിസംബർ 25ന് തീയറ്ററുകളിലെത്തി. തീയറ്ററിൽ നിന്ന് മികച്ച പ്രതികരണം നേടിയ സിനിമ ഇപ്പോൾ സീ5 പ്ലാറ്റ്ഫോമിൽ സ്ട്രീം ചെയ്യുകയാണ്. മീനാക്ഷി ജയൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ശേഷിപ്പ് എന്ന സിനിമ ഈ മാസം 23 മുതൽ സൺ നെക്സ്റ്റ് (Sun NXT) പ്ലാറ്റ്‌ഫോമിൽ സ്ട്രീം ചെയ്യുകയാണ്. ഗ്രിറ്റോ വിൻസൻ്റ്, ശ്രീജിത് എസ് കുമാർ എന്നിവരാണ് സിനിമ സംവിധാനം ചെയ്തത്.

 

ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
വിഷാദരോഗത്തിൻ്റെ ഒഴിവാക്കരുതാത്ത ലക്ഷണങ്ങൾ
തൈര് ഒരിക്കലും കേടാകില്ലേ? എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കാം
ചൂട് വെള്ളത്തിലാണോ കുളി? ശ്രദ്ധിക്കൂ
അവസാനം നിവിൻ പോളി സർവ്വംമായ കണ്ടൂ, ഒപ്പം ഡെലൂലുവും
ഇവരെ എന്താണ് ചെയ്യേണ്ടത്?
ബജറ്റ് അവതരണത്തിനായി കുടുംബത്തോടൊപ്പം നിയമസഭയിലെത്തി ധനമന്ത്രി
വാൽപ്പാറയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തിൻ്റെ മനോഹരമായ ദൃശ്യങ്ങൾ