Jasi Ashi: ‘എന്നെയും അയാൾ ക്ഷണിച്ചു… ജ്യൂസ് നൽകി, പക്ഷേ ഞാൻ കുടിച്ചില്ല’; മുരാരി തന്ത്രിക്കെതിരെ ജാസി

Jasi Ashi Allegations Against Murari Thantri: മന്ത്രവാദത്തിൻ്റെയും ജ്യോതിഷത്തിൻ്റെയും മറവിൽ 16 വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് രാജൻ ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് ജാസിയുടെ വെളിപ്പെടുത്തൽ.

Jasi Ashi: എന്നെയും അയാൾ ക്ഷണിച്ചു... ജ്യൂസ് നൽകി, പക്ഷേ ഞാൻ കുടിച്ചില്ല; മുരാരി തന്ത്രിക്കെതിരെ ജാസി

Murari Thantri Rajan Babu And Jasi Ashi

Published: 

14 Feb 2026 | 10:58 AM

കൊല്ലം പുത്തൂരിൽ 16-കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പിടിയിലായ ജ്യോത്സ്യൻ മുരാരി തന്ത്രിയെന്ന രാജൻ ബാബുവിനെതിരെ ട്രാൻസ്‌ജെൻഡർ താരം ജാസി. ഇയാൾ തന്നെയും കെണിയിൽ പെടുത്താൻ ശ്രമിച്ചിരുന്നതായാണ് ജാസി വെളിപ്പെടുത്തിയിരിക്കുന്നത്. മന്ത്രവാദത്തിൻ്റെയും ജ്യോതിഷത്തിൻ്റെയും മറവിൽ 16 വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് രാജൻ ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് ജാസിയുടെ വെളിപ്പെടുത്തൽ.

സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് തന്നെയും ഇയാൾ ചതിക്കുഴിയിൽ വീഴ്ത്താൻ ശ്രമിച്ചതായാണ് സോഷ്യൽ മീഡിയ താരം ജാസി പറയുന്നത്. “താൻ ഒരു സിനിമ നിർമ്മിക്കാൻ പോകുകയാണെന്നും അതിൽ മികച്ചൊരു വേഷം നൽകാമെന്നുമാണ് രാജൻ ബാബു തന്നോട് പറഞ്ഞത്. ഇതിൻ്റെ ചർച്ചകൾക്കായി കൊല്ലം പുത്തൂരിലെ വീട്ടിലേക്ക് എത്താൻ ഇയാൾ ആവശ്യപ്പെടുകയും ചെയ്തു. മറ്റാരെയും കൂട്ടാതെ ഒറ്റയ്ക്ക് വരാനായിരുന്നു ഇയാൾ അന്ന് പറഞ്ഞത്.

ALSO READ: അന്ന് ഞാൻ ആരും കാണാതെ നസീർ സാറിന്റെ ചോറിൽ മണ്ണ് വാരിയിട്ടു! വെളിപ്പെടുത്തലുമായി മണിയൻപിള്ള രാജു

അവിടെ ചെന്നപ്പോൾ അയാൾ എനിക്ക് കുടിക്കാൻ ജ്യൂസാണ് നൽകിയത്. എന്നാൽ എന്തോ ഭയം കാരണം ഞാൻ അത് അന്ന് കുടിച്ചില്ല. ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ കേൾക്കുമ്പോൾ അന്ന് ഞാൻ ജ്യൂസ് കുടിക്കാഞ്ഞത് എത്ര നന്നായിരുന്നു എന്ന് തിരിച്ചറിയുന്നത്. അയാളുടെ ലക്ഷ്യം മറ്റൊന്നായിരുന്നു എന്നാണ് ഇപ്പോൾ എനിക്ക് തോന്നുന്നത്.” എന്നാണ് ജാസി ഓൺലൈൻ മീഡയയോട് സംസാരിക്കുന്നതിനിടെ വ്യക്തമാക്കിയത്.

“പുത്തൂരിൽ പോക്സോ കേസിൽ അറസ്റ്റിലായ ജ്യോത്സ്യനെ താൻ ആദ്യമായി കാണുന്നത് ദുബായിൽ വെച്ചാണ്. അയാളെ എനിക്ക് പരിചയപ്പെടുത്തി തന്നത് നന്ദിനി റെഡ്ഡിയാണ്. അന്ന് ആ സ്ത്രീ എന്റെ സുഹൃത്തായിരുന്നു. ‘നീ നന്നായി അഭിനയിക്കുന്ന ആളല്ലേ, മുരാരി തന്ത്രി എന്നൊരാളെ എനിക്ക് അറിയാം. അയാൾ പുതിയൊരു സിനിമ എടുക്കാൻ പോകുന്നു. അതിലേക്ക് അഭിനേതാക്കളെ അന്വേഷിക്കുന്നുണ്ട്. ഒപ്പം ട്രാൻസ്ജെൻ്ററായ ഡാൻസറുടെ വേഷം ചെയ്യാൻ ആളെ ആവശ്യമുണ്ട്. ആ റോൾ നിനക്ക് വേണ്ടി ഞാൻ പറഞ്ഞ് വെച്ചിട്ടുണ്ട്. നിൻ്റെ ഫോൺ നമ്പർ അയാൾ ചോദിച്ചിരുന്നു. ഞാൻ കൊടുക്കട്ടെ’ എന്നാണ് നന്ദിനി അന്ന് പറഞ്ഞതെന്നും ജാസി കൂട്ടിച്ചേർത്തു.

 

Loading...
Unable to load recommendations.
Follow Us
Related Stories
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
Actress Urvashi: “സിനിമയിലെ പ്രതിഫലം എത്രയെന്നോ അത് എന്ത് ചെയ്യുന്നുവെന്നോ ഞാൻ അറിഞ്ഞിരുന്നില്ല”; വെളിപ്പെടുത്തി ഉർവശി
Bigg Boss Malayalam Seson 8 : പുരുഷ കമ്മീഷൻ സ്ഥാപിക്കാൻ പോയ രാഹുൽ സ്ത്രീ പക്ഷ വാദിയായെന്ന് അഖിൽ മാരാർ, ശ്രീലക്ഷ്മിയ്ക്കും കൊട്ട്
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ