AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Maniyan Pilla Raju: അന്ന് ഞാൻ ആരും കാണാതെ നസീർ സാറിന്റെ ചോറിൽ മണ്ണ് വാരിയിട്ടു! വെളിപ്പെടുത്തലുമായി മണിയൻപിള്ള രാജു

Maniyan Pilla Raju Remembers Nasir: നസീർ തുടങ്ങിയ നടന്മാർ മലയാള സിനിമയിൽ പ്രമുഖമായി ഇരിക്കുന്ന സമയത്ത് അവർക്കെല്ലാം സ്പെഷ്യൽ ഫുഡ് ആയിരുന്നു ലഭിച്ചുകൊണ്ടിരുന്നത്. അന്ന് അതിൽ...

Maniyan Pilla Raju: അന്ന് ഞാൻ ആരും കാണാതെ നസീർ സാറിന്റെ ചോറിൽ മണ്ണ് വാരിയിട്ടു! വെളിപ്പെടുത്തലുമായി മണിയൻപിള്ള രാജു
Maniyan Pilla Raju
Ashli C
Ashli C | Published: 13 Feb 2026 | 02:16 PM

മലയാള സിനിമയിലെ പ്രഗൽഭരായ നടന്മാരിൽ ഒരാൾ ആണ് മണിയൻപിള്ള രാജു. ഒരു കാലത്തിന്റെ നടൻ. നടൻ മാത്രമല്ല നിർമാതാവ് എന്ന നിലയിലും അദ്ദേഹം ദശാബ്ദങ്ങളായി സിനിമാരംഗത്ത് സജീവമായി തുടരുകയാണ്. 1981 ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന ചിത്രത്തിൽ നായക കഥാപാത്രത്തിന് ശേഷമാണ് അദ്ദേഹത്തിന് മണിയൻപിള്ള രാജു എന്ന പേരും ലഭിച്ചത്. യഥാർത്ഥ പേര് സുധീർകുമാർ എന്നാണ്. 1976 റിലീസ് ചെയ്ത മോഹിനിയാട്ടം എന്ന സിനിമയിലൂടെയാണ് മണിയൻപിള്ള രാജു വെള്ളിത്തിരയിലേക്ക് കടന്നുവരുന്നത്. പിന്നീട് ഇങ്ങോട്ട് ഇത്രകാലമായി മലയാള സിനിമയിലെ ഒഴിച്ചുകൂടാൻ ആകാത്ത ഒരു നടനായി മാറി.

സ്വാഭാവികമായി കൊണ്ട് ഹാസ്യത്തെ കൈകാര്യം ചെയ്യുന്ന അദ്ദേഹത്തിന്റെ മിടുക്കാണ് മണിയൻപിള്ള രാജുവിനെ പ്രേക്ഷകർക്ക് എന്നും പ്രിയങ്കരനായി മാറാൻ കാരണം. മോഹൻലാൽ, മുകേഷ്, ജഗദീഷ് തുടങ്ങിയവർക്കൊപ്പം ഉള്ള അദ്ദേഹത്തിന്റെ കോമഡി സീനുകൾക്ക് എന്നും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ താൻ സിനിമയിലേക്ക് വന്ന കാലത്ത് ഉള്ള ചില അനുഭവങ്ങൾ പങ്കുവെക്കുകയാണ്. ആദ്യകാലങ്ങളിൽ സിനിമ സെറ്റിൽ നിലനിന്നിരുന്ന വിവേചനത്തെ കുറിച്ചാണ് അദ്ദേഹം തുറന്നു സംസാരിച്ചത്.

ആദ്യകാലങ്ങളിൽ സിനിമ സെറ്റിൽ ഭക്ഷണത്തിൽ വലിയ വിവേചനമായിരുന്നു കാണിച്ചിരുന്നത് എന്നും നായകന് ഒരു ഭക്ഷണം, മറ്റ് സഹനടന്മാർക്ക് മറ്റൊരു ഭക്ഷണം താഴെ രീതിയിൽ പണിയെടുക്കുന്നവർക്ക് അതിലും വ്യത്യസ്തമായ ഭക്ഷണം എന്നതായിരുന്നു സിനിമയിലെ ഒരു രീതി. ഭിക്ഷക്കാരെ പോലെ പലരും ഇരുന്നു ഭക്ഷണം കഴിക്കുന്നത് കണ്ട് തന്നെ കണ്ണു നിറഞ്ഞിരുന്നു എന്നും അന്ന് തീരുമാനിച്ചതാണ് താൻ എപ്പോഴെങ്കിലും ഒരു നിർമ്മാതാവ് ആവുകയാണെങ്കിൽ സിനിമാസെറ്റിൽ എല്ലാവർക്കും ഒരേ ഭക്ഷണം കൊടുക്കുമെന്നത്. അതിനൊപ്പം ആണ് രസകരമായ ഒരു ഓർമ്മയും അദ്ദേഹം പങ്കുവെച്ചത്. നടൻ നസീറിന്റെ ഭക്ഷണത്തിൽ താനൊരിക്കൽ മണ്ണുവാരിയിട്ടിരുന്നു എന്നാണ് മണിയൻ പിള്ള രാജു പറയുന്നത്.

നസീർ തുടങ്ങിയ നടന്മാർ മലയാള സിനിമയിൽ പ്രമുഖമായി ഇരിക്കുന്ന സമയത്ത് അവർക്കെല്ലാം സ്പെഷ്യൽ ഫുഡ് ആയിരുന്നു ലഭിച്ചുകൊണ്ടിരുന്നത്. അന്ന് അതിൽ പ്രതിഷേധിച്ചുകൊണ്ട് ഒരു ദിവസം അദ്ദേഹത്തിന് വച്ച് ഭക്ഷണത്തിൽ പോയി അല്പം എടുത്ത് കഴിക്കുകയും ശേഷം താഴെയുള്ള മണ്ണ് അതിൽ വാരി ഇടുകയും താൻ ചെയ്തിരുന്നു. തമിഴ്നാട്ടിലെ സേലത്ത് ലഭിക്കുന്ന ഒരു പ്രത്യേകതരം ഭക്ഷണമാണ് ഇടിക്കോഴി. എന്നാൽ അതെല്ലാം നസീർ സാർ ബഹദൂർ സാർ എന്നിവർക്കൊക്കെ മാത്രമാണ് ലഭിച്ചിരുന്നത്. ഒരു സിനിമ സെറ്റിൽവെച്ച് മറ്റൊരു സുഹൃത്തിനൊപ്പം ആണ് താൻ ഈ പ്രവർത്തി ചെയ്തത് എന്നും പിന്നീട് അത് നസീർ സാറിനോട് തന്നെ പറഞ്ഞിട്ടുണ്ട് എന്നും മണിയൻപിള്ള രാജു വെളിപ്പെടുത്തി.