AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Serial actor siddharth accident: സീരിയല്‍ താരം സിദ്ധാർഥിന്റെ വാഹനം കാൽനട യാത്രക്കാരനെ ഇടിച്ചു; പോലീസുകാരേയും നാട്ടുകാരേയും ആക്രമിച്ച് താരം

Serial actor siddharth accident: ഒടുവിൽ ബലപ്രയോഗത്തിലൂടെയാണ് പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്...

Serial actor siddharth accident: സീരിയല്‍ താരം സിദ്ധാർഥിന്റെ വാഹനം കാൽനട യാത്രക്കാരനെ ഇടിച്ചു; പോലീസുകാരേയും നാട്ടുകാരേയും ആക്രമിച്ച് താരം
SiddharthImage Credit source: Instagram
Ashli C
Ashli C | Updated On: 25 Dec 2025 | 07:36 AM

സീരിയൽ നടൻ സിദ്ധാർത്ഥ് ഓടിച്ച വാഹനം കാൽനടയാത്രക്കാരനെ ഇടിച്ച് അപകടം. സംഭവം കണ്ട് രക്ഷാപ്രവർത്തനത്തിന് എത്തിയ നാട്ടുകാരെയും തടയാൻ എത്തിയ പോലീസിനെയും നടൻ ആക്രമിച്ചതായി പരാതി. ഒടുവിൽ ബലപ്രയോഗത്തിലൂടെയാണ് പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

സിദ്ധാർത്ഥ് പ്രഭുവിനെ ചിങ്ങവനം പോലീസ് വൈദ്യ പരിശോധനയ്ക്ക് വേണ്ടി ഹാജരാക്കി. ഇന്നലെ വൈകിട്ട് എട്ടരയോടെ എം സി റോഡിൽ ചിങ്ങവനം പൊലീസ് സ്റ്റേഷൻ പരിധിയിൽ നാട്ടകം കോളജ് ജംങ്ഷനിൽ ആയിരുന്നു അപകടം.

കോട്ടയം ഭാഗത്ത് നിന്നുമാണ് സിദ്ധാർത്ഥ് കാറുമായി എത്തിയത്. റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം കാൽനടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാൽനടയാത്രക്കാരൻ റോഡിൽ വീണു. ഇതു കണ്ടു നിന്ന നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തുന്നതിനിടയാണ് സിദ്ധാർത്ഥ് നാട്ടുകാരുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തു. സംഭവം അറിഞ്ഞ സ്ഥലത്തെത്തിയ പോലീസ് സംഘവുമായും നടൻ വാക്ക് തർക്കവും കഴിയേറ്റവുമുണ്ടാക്കിയതായി നാട്ടുകാർ പറയുന്നു