Vaazha 2: ഞാന്‍ റിസൈന്‍ ചെയ്തതിന്റെ പിറ്റേദിവസമാണ് ഞങ്ങളുടെ ഫസ്റ്റ് വീഡിയോ അപ്ലോഡ് ആകുന്നത്; യുറേക്കയെ കുറിച്ച് ദേവരാജ്‌

Devaraj Opens Up on Starting Eureka Stories: നവാഗതനായ സവിന്‍ എസ്എ ആണ് വാഴ 2 സംവിധാനം ചെയ്തത്. വിപിന്‍ ദാസിന്റേതാണ് തിരക്കഥ. കോടികള്‍ നേടിയാണ് സിനിമ പ്രദര്‍ശനം തുടരുന്നത്. പ്രേക്ഷകര്‍ക്ക് വളരെ സുപരിചതരായ സോഷ്യല്‍ മീഡിയ താരങ്ങള്‍ക്കൊപ്പം ബിജുക്കുട്ടന്‍, സുധീഷ് ഉള്‍പ്പെടെ ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

Vaazha 2: ഞാന്‍ റിസൈന്‍ ചെയ്തതിന്റെ പിറ്റേദിവസമാണ് ഞങ്ങളുടെ ഫസ്റ്റ് വീഡിയോ അപ്ലോഡ് ആകുന്നത്; യുറേക്കയെ കുറിച്ച് ദേവരാജ്‌

ദേവരാജ്

Published: 

05 Apr 2026 | 01:21 PM

സോഷ്യല്‍ മീഡിയ താരങ്ങളെ അണിനിരത്തി എത്തിയ ചിത്രമാണ് വാഴ. വാഴയുടെ ആദ്യഭാഗം അതിഗംഭീരമായ പ്രേക്ഷക പിന്തുണയായിരുന്നു സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ അതിന് പിന്നാലെ എത്തിയ വാഴ രണ്ടും തിയേറ്ററുകളിലേക്ക് ആളുകളെ എത്തിക്കാന്‍ ഒരു മടിയും കാണിക്കുന്നില്ല. എന്നാല്‍ രണ്ടാം ഭാഗത്തിലേക്ക് എത്തിയപ്പോള്‍ കഥയും കഥാപാത്രങ്ങളും സംവിധായകനും ഉള്‍പ്പെടെ വാഴയിലെ എല്ലാം തന്നെ മാറിയിട്ടുണ്ട്.

നവാഗതനായ സവിന്‍ എസ്എ ആണ് വാഴ 2 സംവിധാനം ചെയ്തത്. വിപിന്‍ ദാസിന്റേതാണ് തിരക്കഥ. കോടികള്‍ നേടിയാണ് സിനിമ പ്രദര്‍ശനം തുടരുന്നത്. പ്രേക്ഷകര്‍ക്ക് വളരെ സുപരിചതരായ സോഷ്യല്‍ മീഡിയ താരങ്ങള്‍ക്കൊപ്പം ബിജുക്കുട്ടന്‍, സുധീഷ് ഉള്‍പ്പെടെ ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

ചിത്രത്തിലേക്ക് എത്തിയ പുതുമുഖം യുറേക്ക സ്റ്റോറീസ് എന്ന ഇന്‍സ്റ്റഗ്രാം പേജ് താരമായ ദേവരാജ് ആണ്. യുറേക്കയിലെ മിന്നും പ്രകടനം തന്നെയാണ് ദേവരാജിന് വാഴയിലേക്ക് വഴി തുറന്ന്. യുറേക്ക വഴി ലഭിച്ച പിന്തുണ വാഴയിലും ഉറപ്പിക്കാന്‍ ദേവരാജിന് സാധിച്ചു. ഇപ്പോഴിതാ എങ്ങനെയാണ് യുറേക്ക സ്‌റ്റോറീസ് ആരംഭിച്ചതെന്ന് പറയുകയാണ് ദേവരാജ്.

“ഞാന്‍ ലോ കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം നാല് വര്‍ഷത്തോളം ജോലി ചെയ്തിരുന്നു, രണ്ട് വര്‍ഷം ചെന്നൈ, രണ്ട് കൊച്ചി ഇങ്ങനെയായിരുന്നു. മാക്‌സിമം രണ്ട് വര്‍ഷം ജോലി ചെയ്യാം, സേവിങ്‌സ് ഉണ്ടാക്കിയിട്ട് ഇറങ്ങാം എന്നതായിരുന്നു എന്റെ പ്ലാന്‍. അന്ന് യുറേക്കയോ അല്ലെങ്കില്‍ കോണ്‍ടന്റ് ക്രിയേഷനോ ഒന്നും പ്ലാനില്ല, എന്തെങ്കിലും ചെയ്യണം നമുക്ക് താത്പര്യമുള്ള ഫീല്‍ഡിലേക്ക് വരണം അത്രയേ ഉണ്ടായിരുന്നുള്ളൂ.

Also Read: Vazha 2: ആ ചിരി ഇനി വേണ്ട; ‘വാഴ 2’ കണ്ടവർ ഇനി ആ വൈറൽ വീഡിയോ കണ്ട് ചിരിക്കില്ല

നന്ദഗോപന്‍, വൈശാഖ് അങ്ങനെ രണ്ട് സുഹൃത്തുക്കളുണ്ട്, കുട്ടികാലം മുതല്‍ക്കെ ഞങ്ങള്‍ സുഹൃത്തുക്കളാണ്. അങ്ങനെ ഞങ്ങളെല്ലാവരും പേപ്പറിട്ട് റിസൈന്‍ ചെയ്ത് ഇറങ്ങി, ഞാന്‍ റിസൈന്‍ ചെയ്തതിന്റെ പിറ്റേദിവസമാണ് ഞങ്ങളുടെ ഫസ്റ്റ് വീഡിയോ അപ്ലോഡ് ആകുന്നത്. എട്ടുപത്ത് വീഡിയോ എടുത്ത് വെച്ചിട്ടായിരുന്നു ജോലി വിട്ടത്. ലോ എന്നും എന്റെ പ്ലാന്‍ ബി ആയിരുന്നു, അഭിനയം ആയിരുന്നു പ്ലാന്‍ ബി,” ദേവരാജന്‍ പറയുന്നു.

Follow Us
Related Stories
Jana Nayagan First Response: ജനനായകൻ ഫസ്റ്റ് ഷോ റെസ്പോൺസ്! ദളപതി വേറെ ലെവൽ… തിയേറ്റർ മസ്റ്റ് വാച്ച്…
Latest OTT Releases : കാത്തിരുന്ന ചിത്രങ്ങൾ എല്ലാം എത്തുന്നു; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ
ചന്ദനമഴയിലെ ഊർമ്മിള ദേവി വീണ്ടും വരുന്നു? സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ രൂപശ്രീ പറയുന്നത് കേൾക്കൂ…!
“ശങ്കർ സാർ എനിക്കുവേണ്ടി ഷൂട്ടിംഗ് മാറ്റിവച്ചു”; 2.0 സിനിമയിൽ എത്തിയതിന് പിന്നിലെ കഥ വെളിപ്പെടുത്തി കലാഭവൻ ഷാജോൺ
Renu Sudhi: രേണുവിനെ അധിക്ഷേപിച്ച യൂട്യൂബറെ വീട്ടിലെത്തി തൂക്കി കേരള പോലീസ്! ഇതൊരു ഓർമ്മപ്പെടുത്തൽ എന്നു താരം
ജോജുവും ജോഷിയും പിന്നെ അനൂപ് മേനോനും… റെഡിയായിരുന്നോ! വരുന്നത് ബി​ഗ് ബജറ്റ് പടം
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
സ്ത്രീകൾ ദിവസവും എത്ര മുട്ട കഴിക്കണം? കൂടിയാലും കുറഞ്ഞാലും
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി