അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിന് കൂട്ടുനിൽക്കുന്നവരെ ശത്രുക്കളായി പ്രഖ്യാപിക്കും; അയൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ
Iran Threatens to Treat Neighbouring Countries as Enemies Over US Sanctions: മാസങ്ങൾ നീണ്ട സംഘർഷങ്ങൾക്കൊടുവിൽ ജൂൺ മാസത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ ആദ്യഘട്ട സമാധാന കരാറിൽ എത്തിയിരുന്നു എങ്കിലും ഇത് പിന്നീട് പരാജയപ്പെടുകയായിരുനു.. ലോകത്തിലെ പ്രധാന വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണമാണ് നിലവിൽ അമേരിക്കയും ഇറാനും തമ്മിലുള്ള പ്രധാന തർക്കവിഷയം. സംഘർഷങ്ങളുടെ തുടക്കത്തിൽ തന്നെ ഇറാൻ ഹോർമൂസ് വഴിയിയുള്ള ഗതാഗതം തടഞ്ഞത് എണ്ണവില കുതിച്ചുയരാൻ കാരണമായിരുന്നു.
ടെഹ്റാൻ: ഇറാൻ്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കാനുള്ള അമേരിക്കൻ നീക്കങ്ങളിൽ പങ്കുചേർന്നാൽ അയൽ രാജ്യങ്ങളെ ശത്രുക്കളായി കണക്കാക്കുമെന്നും ശക്തമായ നറ്റപടികളിലേക്ക് നീങ്ങുമെന്നും മുന്നറിയിപ്പ് നൽകി ഇറാൻ. ഇറാൻ്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്‌സിൻ റെസായിയാണ് ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.ഐ.ബിക്ക് നൽകിയ അഭിമുഖത്തിൽ അയൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
അമേരിക്ക ഇറാനെതിരെ സാമ്പത്തിക ഭീഷണികൾ ശക്തമാക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ പ്രതികരണം. ഇറാൻ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന് ട്രംപ് കഴിഞ്ഞ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 28-ന് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി ആരംഭിച്ച ആക്രമണങ്ങളുടെ തുടർച്ചയായാണ് പുതിയ സാമ്പത്തിക യുദ്ധം. ഇറാനെ ഏതെങ്കിലും തരത്തിൽ സഹായിക്കുന്ന രാജ്യങ്ങൾക്കും വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
അമേരിക്കയുടെ സാമ്പത്തിക ഉപരോധവുമായി സഹകരിക്കുന്ന അയൽ രാജ്യങ്ങളുമായി മൂന്ന് ഘട്ടങ്ങളായാണ് ഇറാൻ നടപടികളിലേക്ക് കടക്കുക എന്ന് റെസായി വ്യക്തമാക്കി. ആദ്യം ഈ രാജ്യങ്ങളുമായി ചർച്ച നടത്തും. അമേരിക്കൻ സ്വാധീനത്തിൽ നിന്ന് അയൽ രാജ്യങ്ങളെ പിന്തിരിപ്പിക്കാൻ സമാധാനപരമായി ശ്രമിക്കും. ഇക്കാര്യത്തിൽ അമേരിക്കയോടൊപ്പം നിൽക്കുന്ന രാജ്യങ്ങൾക്ക് മറിച്ച് ഒരു തീരുമാനം എടുകാൻ സമയം നൽകുമെന്നും, എന്നാൽ അതിന് തയ്യാറാകാത്തപക്ഷം ശക്തമായ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമ്പത്തിക സമ്മർദ്ദത്തിലൂടെ രാജ്യത്തെ തകർക്കാനും ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുമാണ് അമേരിക്ക ശ്രമിക്കുന്നതെന്നും റെസായി ആരോപിച്ചു.
മാസങ്ങൾ നീണ്ട സംഘർഷങ്ങൾക്കൊടുവിൽ ജൂൺ മാസത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ ആദ്യഘട്ട സമാധാന കരാറിൽ എത്തിയിരുന്നു എങ്കിലും ഇത് പിന്നീട് പരാജയപ്പെടുകയായിരുനു.. ലോകത്തിലെ പ്രധാന വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണമാണ് നിലവിൽ അമേരിക്കയും ഇറാനും തമ്മിലുള്ള പ്രധാന തർക്കവിഷയം. സംഘർഷങ്ങളുടെ തുടക്കത്തിൽ തന്നെ ഇറാൻ ഹോർമൂസ് വഴിയിയുള്ള ഗതാഗതം തടഞ്ഞത് എണ്ണവില കുതിച്ചുയരാൻ കാരണമായിരുന്നു.
ഹോസ്മൂസിന് പകരമായി മറ്റ് വ്യാപാര പാതകൾ കണ്ടെത്താൻ ഗൾഫ് രാജ്യങ്ങൾ ശ്രമിക്കുന്നുണ്ട്. എന്നാൽ അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തിൽ പങ്കുചേർന്നാൽ പകരം കണ്ടെത്തിയ വ്യാപാര പാതകളും തങ്ങൾ ആക്രമിക്കുമെന്ന് റെസായി മുന്നറിയിപ്പ് നൽകി. മിഡിൽ ഈസ്റ്റിന് പുറമേ, ട്രംപിൻ്റെ നീക്കങ്ങളെ പിന്തുണക്കുന്ന യൂറോപ്പിലെ അമേരിക്കൻ സഖ്യരാജ്യങ്ങളെയും ആക്രമിക്കാൻ ഇറാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്.
English Summary
Iran has threatened to treat neighbouring countries as enemies if they support the US’s crippling economic campaign against it. Supreme National Security Council secretary Mohsen Rezaei warned that Iran would target alternative Gulf oil routes if nations join Donald Trump’s latest economic blockade, signaling a potential expansion of the conflict.