Jailer 2 Movie : ഇതെന്താ ഇന്ത്യൻ സിനിമ മൊത്തമുണ്ടോ… ജയിലർ 2 -ൽ വിദ്യാ ബാലനും

Vidya Balan Is Playing Important Role In Rajinikanth's Jailer 2 Movie : സിനിമയുടെ രണ്ടാം ഭാഗം എത്തുമ്പോൾ അതുക്കും മേലെയാണ് പടം എന്ന സൂചനകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളുടെ ക്യാരക്ടർ ടീസറുകൾ ഓരോ ദിവസവും അണിയറ പ്രവർത്തകർ പുറത്തുവിടുന്നുണ്ട്. ഇന്ന് ഏറ്റവും അവസാനമായി പുറത്തുവന്നത് ബോളിവുഡ് നടിയും മലയാളി കൂടിയുമായ വിദ്യാ ബാലന്റേതാണ്...

Jailer 2 Movie : ഇതെന്താ ഇന്ത്യൻ സിനിമ മൊത്തമുണ്ടോ... ജയിലർ 2 -ൽ വിദ്യാ ബാലനും

Vidya Balan, Jailer 2 Movie

Updated On: 

20 Sep 2026 | 11:18 PM

സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ജയിലർ 2 എന്ന സിനിമ ഒക്ടോബർ 15നാണ് റിലീസിന് എത്തുന്നത്. ഒരുപക്ഷേ ഇന്ത്യൻ സിനിമ കണ്ടതിൽ വച്ച് ഏറ്റവും മികച്ച റിലീസുകളിൽ ഒന്നാകും ഈ ചിത്രം എന്നാണ് വിലയിരുത്തപ്പെടുന്നത്. കാരണം അത്രയധികം ആകാംക്ഷയിലാണ് പ്രേക്ഷകർ. ജയിലർ ഒന്നാംഭാഗത്തിന്റെ വൻ സക്സസ് തന്നെയാണ് പ്രേക്ഷകരെ ഇത്രയധികം ആവേശത്തിൽ ആക്കുന്നത്. രജനികാന്തിന്റെ മാസ് പ്രകടനം, ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളുടെ സാന്നിധ്യം, മോഹൻലാൽ ഉൾപ്പെടെയുള്ള കാമിയോ റോളുകൾ, അനിരുദ്ധിന്റെ മാസ്മരിക സംഗീതം, ത്രില്ലിംഗ് എലമെന്റുകൾ എന്നിങ്ങനെ നിരവധി സക്സസ് ഘടകങ്ങൾ ഉൾ ചേർത്തുകൊണ്ടാണ് നെൽസൺ ജയിലറിന്റെ ആദ്യഭാഗത്തെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിച്ചത്.

ഈ സിനിമയുടെ രണ്ടാം ഭാഗം എത്തുമ്പോൾ അതുക്കും മേലെയാണ് പടം എന്ന സൂചനകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളുടെ ക്യാരക്ടർ ടീസറുകൾ ഓരോ ദിവസവും അണിയറ പ്രവർത്തകർ പുറത്തുവിടുന്നുണ്ട്. ഇന്ന് ഏറ്റവും അവസാനമായി പുറത്തുവന്നത് ബോളിവുഡ് നടിയും മലയാളി കൂടിയുമായ വിദ്യാ ബാലന്റേതാണ്. കാന്താ എന്നാണ് വിദ്യാബാലന്റെ കഥാപാത്രത്തിന്റെ പേര്. ഇവിടെ വന്നിട്ട് ഞങ്ങൾ പറയുന്നത് കേൾക്കാതെ തിരികെ പോകാൻ പറ്റില്ല എന്ന് കയ്യിൽ ഒരു സിഗരറ്റുമായി നിന്ന് വിദ്യാ ബാലൻ പറയുന്നതാണ് ടീസറിൽ കാണിച്ചിരിക്കുന്നത്.

Also Read : വിനായകനെക്കാൾ മുകളിൽ നിൽക്കണം, സ്റ്റൈൽമന്നനെ വിറപ്പിക്കുമോ സുരാജ്!

ഒരു നെഗറ്റീവ് ഷെഡ് ഉള്ള കഥാപാത്രമാണോ എന്ന സംശയം ഉളവാക്കുന്ന രീതിയിലാണ് ടീസർ വന്നിരിക്കുന്നത്. സിനിമയിൽ പ്രധാന വേഷത്തിൽ ബോളിവുഡ് സൂപ്പർതാരമായ ഹൃതിക് റോഷനും എത്തുന്നുണ്ട് എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനുപുറമേ ആദ്യ ഭാഗത്തിൽ ഉണ്ടായിരുന്ന മോഹൻലാലും മറ്റ് ഒട്ടേറെ ഇൻഡസ്ട്രിയൽ നിന്നുള്ള താരങ്ങളും സിനിമയിൽ അണിനിരക്കുന്നുണ്ട് എന്നാണ് വിവരം. രണ്ടു ദിവസം മുമ്പ് പുറത്തുവന്ന ക്യാരക്ടർ ടീസർ മലയാളി നടനായ സുരാജ് സുരാജ് വെഞ്ഞാറമൂടിന്റേത് ആയിരുന്നു. പ്രധാന വില്ലൻ വേഷത്തിൽ സുരാജ് ആണ് എത്തുന്നത് എന്ന സൂചനയാണ് ആ ക്യാരക്ടർ ടീസർ നൽകിയിരുന്നത്. ദിലീപ് എന്നാണ് സുരാജിന്റെ ജയിലർ 2 ലെ കഥാപാത്രത്തിന്റെ പേര്.

വിദ്യാബാലന് പുറമേ ഇനി മറ്റേതൊക്കെ ഞെട്ടിക്കുന്ന ക്യാരക്ടറുകളാണ് സിനിമയുടെ ഭാഗമായിട്ടുള്ളത് എന്നറിയാൻ ഓരോ ദിവസങ്ങൾ എണ്ണി കാത്തിരിക്കുകയാണ് ആരാധകർ. എന്തായാലും ഈ സിനിമ ഒരു മാസ് കോമേഷ്യൽ സക്സസ് ആവും എന്ന കാര്യത്തിൽ ആരാധകർക്കും സിനിമ പ്രേമികൾക്കും തർക്കമില്ല. മലയാളികളെ സംബന്ധിച്ചിടത്തോളവും ഈ സിനിമയിൽ വലിയ പ്രതീക്ഷയാണ് ഉള്ളത്. ഒട്ടനേകം മലയാളം താരങ്ങൾ സിനിമയിലുണ്ട് എന്നതിന് പുറമേ, സിനിമയുടെ പ്രധാന ലൊക്കേഷനുകളിൽ ഒന്ന് കേരളമായിരുന്നു എന്നതും പ്രേക്ഷകരെ ശ്രദ്ധേയമാണ്.

English Summary

The makers of Jailer 2 are releasing character teasers for the film’s key roles on a daily basis. The latest one to be released today features Bollywood actress Vidya Balan, who hails from Kerala. Her character is named Kantha.

Loading...
Unable to load recommendations.
Follow Us
6000mAh ബാറ്ററി, 50MP ക്യാമറ, 5G ഫോൺ; വില 13999 രൂപ മാത്രം
തക്കാളി മതി, മുഖത്തെ ടാൻ അകറ്റാം
റൺമല കയറി സ്മൃതി മന്ദാനയ്ക്ക് ചരിത്ര നേട്ടം
ഈ ഭക്ഷണങ്ങൾ മാനസിക സമ്മർദ്ദം കുറയ്ക്കും
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു