Vidya Balan: ഉര്‍വ്വശി ചേച്ചി ക്ഷമിച്ചേക്കണേ…. ആ വൈറല്‍ സീന്‍ അനുകരിച്ച് വിദ്യാ ബാലന്‍!

Vidya Balan recreates Urvashi's iconic Scene: മലയാള നാട്ടില്‍ നിന്നും ബോളിവുഡിലെത്തി മികച്ച പ്രകടനങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ നടിയാണ് വിദ്യാ ബാലന്‍. ഇപ്പോഴും സ്വന്തം നാടിനോട് വലിയ സ്‌നേഹം പുലര്‍ത്തുന്ന നടി, പാലക്കാടുകാരി എന്ന് പറയുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമാ രംഗങ്ങള്‍ റീക്രിയേറ്റ് ചെയ്ത് സമൂഹ മാധ്യമങ്ങളിലൂടെ പങ്ക് വയ്ക്കുന്നത് നടിയുടെ പ്രധാന ഹോബിയാണ്. ഏറ്റവും ഒടുവില്‍ അച്ചുവിന്റെ അമ്മ എന്ന മലയാള ചിത്രത്തിലെ രംഗമാണ് വിദ്യാ ബാലന്‍ റീ ക്രിയേറ്റ് ചെയ്യാന്‍ വേണ്ടി തിരഞ്ഞെടുത്തത്.

Vidya Balan: ഉര്‍വ്വശി ചേച്ചി ക്ഷമിച്ചേക്കണേ.... ആ വൈറല്‍ സീന്‍ അനുകരിച്ച് വിദ്യാ ബാലന്‍!

വിദ്യാ ബാലന്‍

Updated On: 

01 Jul 2026 | 07:23 PM

മലയാള നാട്ടില്‍ നിന്നും ബോളിവുഡിലെത്തി മികച്ച പ്രകടനങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ നടിയാണ് വിദ്യാ ബാലന്‍. ഇപ്പോഴും സ്വന്തം നാടിനോട് വലിയ സ്‌നേഹം പുലര്‍ത്തുന്ന നടി, പാലക്കാടുകാരി എന്ന് പറയുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമാ രംഗങ്ങള്‍ റീക്രിയേറ്റ് ചെയ്ത് സമൂഹ മാധ്യമങ്ങളിലൂടെ പങ്ക് വയ്ക്കുന്നത് നടിയുടെ പ്രധാന ഹോബിയാണ്. ഏറ്റവും ഒടുവില്‍ ഒരു മലയാള ചിത്രത്തിലെ രംഗമാണ് വിദ്യാ ബാലന്‍ റീ ക്രിയേറ്റ് ചെയ്യാന്‍ വേണ്ടി തിരഞ്ഞെടുത്തത്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളിള്‍ ഈ വീഡിയോ ട്രെന്‍ഡിംഗ് ആണ്. ഇതിനകം ഒന്‍പത് മില്യണ്‍ പേരാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ വീഡിയോ കണ്ടത്.

ആ വീഡിയോ ഏതെന്നല്ലേ? മലയാളി കുടുംബ പ്രേക്ഷകരെ ഏറെ ആസ്വദിപ്പിച്ച അച്ചുവിന്റെ അമ്മയിലെ കുടുക് വറ സീനാണ് ഇക്കുറി വിദ്യാ ബാലന്‍ അനുകരിച്ചിരിക്കുന്നത്. മലയാളികളുടെ സ്വന്തം ഉര്‍വ്വശി അഭിനയിച്ച് തകര്‍ത്ത സീന്‍ അതേ എനര്‍ജിയിലും പെര്‍ഫക്ഷനിലും ആണ് വിദ്യ ബാലനും അവതരിപ്പിച്ചിരിക്കുന്നത്. എനിക്കേറ്റവും ഇഷ്ടപ്പെട്ട ഉര്‍വശി ചേച്ചിയുടെ ഒരു സിനിമാ രംഗം… ഉര്‍വ്വശി ചേച്ചി എന്നോട് ക്ഷമിക്കണം എന്ന ക്യാപ്ഷന്‍ നല്‍കികൊണ്ടാണ് താരം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റില്‍ ഉര്‍വ്വശിയെ മെന്‍ഷനും ചെയ്തിട്ടുണ്ട്. ഉര്‍വ്വശിയെപ്പോലെ തന്നെയുണ്ടെന്നും വളരെ നന്നായിട്ടുണ്ടെന്നുമാണ് പോസ്റ്റിന് താഴെ കമന്റുകള്‍ വരുന്നത്.

Also Read: ധൈര്യത്തിന് രണ്ടെണ്ണം അടിച്ചിട്ടുണ്ട്, ധ്യാനില്‍ നിന്ന് ഒരിക്കലും ഇത് പ്രതീക്ഷിച്ചില്ലെന്ന് കാണികള്‍, സഹകരിക്കണമെന്ന് താരം

ആരാധകര്‍ മാത്രമല്ല, സിനിമാ രംഗത്തെ പ്രമുഖരും പോസ്റ്റിന് താഴെ കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ശരിക്കും നിങ്ങള്‍ രണ്ടുപേരും ഒരുമിച്ച് അഭിനയിക്കണം എന്നാണ് വിദ്യ ബാലനെയും ഉര്‍വ്വശിയെയും മെന്‍ഷന്‍ ചെയ്തുകൊണ്ട് പ്രമുഖ സംവിധായിക അഞ്ജലി മേനോന്‍ കമന്റ് ഇട്ടിരിക്കുന്നത്. എന്ത് ക്യൂട്ടാണ്, ഏന്റെ രണ്ട് ഫേവറേറ്റുകള്‍ എന്നാണ് കീര്‍ത്തി സുരേഷിന്റെ കമന്റ് വന്നിരിക്കുന്നത്. സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ഉള്‍പ്പെടെയുള്ള മറ്റ് പ്രമുഖരും തങ്ങളുടെ അഭിപ്രായം പോസ്റ്റിന് താഴെ പങ്കുവച്ചിട്ടുണ്ട്. ഇതിന് മുന്‍പ് പഞ്ചാബി ഹൗസിലെ രമണന്റെ രംഗവും വിദ്യാ ബാലന്‍ അവതരിപ്പിച്ചിട്ടുണ്ട്.

കുടുംബ ചിത്രങ്ങളുടെ ജീനിയസ് ആയ സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ 2005 ല്‍ പുറത്തിറങ്ങിയ സിനിമയാണ് അച്ചുവിന്റെ അമ്മ. സിനിമയില്‍ അമ്മയായി ഉര്‍വ്വശിയും മകളായി മീരാ ജാസ്മിനുമാണ് വേഷമിട്ടിരുന്നത്. നരേന്‍ ആയിരുന്നു നായകന്‍. സിനിമയില്‍ നിരവധി കോമഡി രംഗങ്ങള്‍ ഉണ്ടെങ്കിലും ഇതിലെ കടുക് വറ സീന്‍ ശരിക്കും മലായാളികള്‍ ഏറ്റെടുത്തു. തനിക്ക് അറിയാവുന്ന ഇംഗ്ലീഷില്‍ വിവരണം നല്‍കിക്കൊണ്ട് പാചകം ചെയ്യുന്ന ഉര്‍വ്വശിയാണ് സീനില്‍. ഇന്നും ഈ രംഗം ട്രോളുകളായും മീം ആയും പ്രചരിക്കുന്നുണ്ട്. ഒരു എവര്‍ ഗ്രീന്‍ കോമഡി എന്ന് വേണമെങ്കില്‍ സീനിനെ വിശേഷിപ്പിക്കാം.

English Summary

Vidya Balan is an actress who came to Bollywood from Malayalam and won the hearts of the audience with her excellent performances. The actress’s main hobby is to recreate famous movie scenes and share them on social media. The most recent scene that Vidya Balan chose to recreate was from the Malayalam film Achuvinte Amma.

Loading...
Unable to load recommendations.
Follow Us
Related Stories
Jeeva – Aparna Thomas Divorce: എവിടെയാ? ആരാ ഒപ്പം? വിശ്വാസം നഷ്ടപ്പെട്ടാൽ തീർന്നു! ജീവയും അപർണയും അന്നു പറഞ്ഞത്
Dulquer Salmaan-Nivin Pauly: നിവിൻ പൊളി-ദുൽഖർ സൽമാൻ ചിത്രം വരും; ഓണത്തിന് സർപ്രൈസ് പൊട്ടിച്ച് നിവിൻ പോളി!
‘ഇച്ചാക്കാൻ്റെ സൂലു ചേച്ചി’; മമ്മൂട്ടിയുടെ ഭാര്യയുമായുള്ള അടുപ്പത്തെ കുറിച്ച് സുചിത്ര മോഹൻലാൽ
ശിവഭക്തർക്കുള്ള സമ്മാനവുമായി സാദ്‌ഗുരു: ‘ശിവ – ദി ആദിയോഗി’ അനിമേഷൻ ചിത്രം അടുത്ത വർഷം തിയേറ്ററുകളിലേക്ക്
Dileesh Pothan On Girish AD : മച്ചാനെ നമ്മടെ മാതിരി അല്ല എല്ലാം എഴുതിക്കൊണ്ടാ വരുന്നെ… ചെറിയ നോട്ടം വരെ ഉണ്ടാവും, ​ഗിരീഷ് എ.ഡിയുടെ സ്ക്രിപ്റ്റിനെ കുറിച്ച് ദിലീഷ് പോത്തൻ
Aparna Thomas – Jeeva Divorce: എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! ആ വിവാഹം കഴിഞ്ഞു, വ്യക്തമാക്കി അപർണ
ജന്മാഷ്ടമി നാളിൽ കണ്ണനെ ആരാധിക്കേണ്ടതെങ്ങനെ?
നല്ല 'മൊഞ്ചൻ ഫോൺ! ഐക്യൂ Z11 5G വിൽപ്പന തുടങ്ങി
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണസദ്യയിൽ ഉപ്പ് ചേർക്കാത്ത വിഭവം
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി