AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Jana Nayagan Box Office Prediction: ‘ജനനായകൻ’ തീയറ്ററുകളിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം; ആദ്യദിന കളക്ഷൻ 100 കോടി കടന്നേക്കും!

Jana Nayagan' Box Office Prediction: Vijay's Final Outing Eyes ₹100Cr+ Global Start: തമിഴ് സിനിമയിലെ തന്നെ പല ബോക്സ് ഓഫീസ് റെക്കോർഡുകളും ജനനായകൻ തിരുത്തിക്കുറിക്കും എന്നാണ് കണക്കാക്കുന്നത്, സിനിമയുടെ അഡ്വാസ് ബുക്കിങ്ങിൽ നിന്ന് ഈ ട്രെൻഡ് വ്യക്തമാണ്. ആദ്യ ദിനം തന്നെ ജനനായകൻ 100 കോടിയിലധികം കളക്ഷൻ നേടുമെന്നാണ് സിനിമാ മേഖലയിൽ നിന്നുള്ളവർ പ്രവചിക്കുന്നത്

Jana Nayagan Box Office Prediction: ‘ജനനായകൻ’ തീയറ്ററുകളിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം; ആദ്യദിന കളക്ഷൻ 100 കോടി കടന്നേക്കും!
ജനനായകൻImage Credit source: Facebook KVN Productions
Sumeesh T Unneen
Sumeesh T Unneen | Published: 22 Jul 2026 | 03:24 PM

മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനും നിയമ പോരാട്ടങ്ങൾക്കും ഒടുവിൽ തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയുടെ ‘ജനനായകൻ’ തിയറ്ററുകളിൽ എത്തുകയാണ്. ജൂലൈ 23-നാണ് സിനിമ പ്രേക്ഷർക്ക് മുന്നിലേക്ക് എത്തുന്നത്. വിജയുടെ അവസാന സിനിമയായി കണക്കാക്കപ്പെടുന്ന ജനനായകൻ തീയറ്ററുകളിൽ കാണുന്നതിനായുള്ള ആരാധകരുടെ കാത്തിരിപ്പ് നാളെ അവസാനിക്കും. തമിഴ് സിനിമയിലെ തന്നെ പല ബോക്സ് ഓഫീസ് റെക്കോർഡുകളും ജനനായകൻ തിരുത്തിക്കുറിക്കും എന്നാണ് കണക്കാക്കുന്നത്, സിനിമയുടെ അഡ്വാസ് ബുക്കിങ്ങിൽ നിന്ന് ഈ ട്രെൻഡ് വ്യക്തമാണ്. ആദ്യ ദിനം തന്നെ ജനനായകൻ 100 കോടിയിലധികം കളക്ഷൻ നേടുമെന്നാണ് സിനിമാ മേഖലയിൽ നിന്നുള്ളവർ പ്രവചിക്കുന്നത്

അഡ്വാൻസ് ബുക്കിംഗ്

ജനനായകൻ റിലീസ് ഇന്ത്യൻ സിനിമയിലെ തന്നെ ഒരു ചരിത്ര സംഭവമായി മാറുകയാണ്. ഇന്ത്യയിലൊട്ടാകെ 8000 പ്രദർശനങ്ങളാണ് നിലവിൽ പദ്ധതിയിട്ടിരിക്കുന്നത്, ഇതിൽ തമിഴ്നാട്ടിലെ പ്രദർശനങ്ങൾ മാത്രം 3500-ലധികം വരും. ബുധനാഴ്ച രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം ആദ്യ ദിനത്തിലെ അഡ്വാൻസ് ബുക്കിംഗിലൂടെ മാത്രം സിനിമ 15 കോടി രൂപ നേടിയിട്ടുണ്ട് എന്നാണ് സാക്നിൽക്കിൻ്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ബ്ലോക്ക് ചെയ്ത സീറ്റുകൾ കൂടി കണക്കാക്കുമ്പോൾ ഇത് 20 കോടിക്ക് മുകളിലാകും. റിലീസ് ദിവസത്തേക്ക് മാത്രം 6.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ആഗോളതലത്തിൽ, ജനനായകൻ്റെ ആദ്യ ആഴ്ചയിലേക്കുള്ള അഡ്വാൻസ് ബുക്കിംഗ് 30 കോടി രൂപ കടന്നു. ഈ കളക്ഷൻ്റെ ഭൂരിഭാഗവും തമിഴ് പതിപ്പിൽ നിന്നുതന്നെയാണ്..

പ്രവചനം ഇങ്ങനെ

നിലവിൽ അഡ്വാൻസ് ബുക്കിംഗിലൂടെ മാത്രം 46 കോടി രൂപ നേടിയ വിജയുടെ തന്നെ ‘ലിയോ’യ്ക്ക് പിന്നിലാണ് ഈ ചിത്രം. എങ്കിലും, താരത്തിൻ്റെ ‘ഗോട്ട്’ നേടിയ 29 കോടി രൂപ എന്ന കണക്ക് ജനനായകൻ മറികടന്നേക്കാം. ആദ്യ ദിനം ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 55 കോടി രൂപ നേടുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിലെ ആദ്യ ദിന കളക്ഷൻ 60 കോടി രൂപ വരെ എത്തിയേക്കാം എന്നും പ്രവചിക്കുന്നവരുണ്ട്..

Also Read:‘ഇത് ആ ഭർത്താവിൻ്റെയും ഭാര്യയുടെയും സ്ഥിരം പരിപാടി’, ജോജുവിനെതിരെ പി.ആർ ചെയ്യുന്ന ദമ്പതികളെക്കുറിച്ച് വെളിപ്പെടുത്തി ലക്ഷ്മി

നോർത്ത് അമേരിക്ക, മിഡിൽ ഈസ്റ്റ്, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളിലും ജനനായകന് ഗംഭീര തുടക്കം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ ആദ്യ ദിവസം തന്നെ സിനിമ 4 മില്യൺ ഡോളറിലധികം \നേടുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടെ വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ 100 കോടി കടക്കും. ഈ കണക്കുകൾ ശരിയായാൽ റിലീസ് ദിനത്തിൽ തന്നെ 100 കോടി നേടുന്ന 19-മത്തെ ഇന്ത്യൻ ചിത്രമായും, മൂന്നാമത്തെ തമിഴ് ചിത്രമായും ജനനായകൻ മാറും. ആദ്യ ദിന കളക്ഷൻ 105 കോടി കടക്കും എന്നാണ് പലരും പ്രവചിക്കുന്നത്.

English Summary

After numerous delays and controversies, Tamil Nadu CM Vijay’s highly anticipated final film, Jana Nayagan, hits theaters this week. Driven by exceptional advance bookings exceeding ₹30 crore globally, the film is aiming for a massive worldwide opening of over ₹100 crore, setting the stage for a historic box-office farewell.

Follow Us