Jana Nayagan First Response: ജനനായകൻ ഫസ്റ്റ് ഷോ റെസ്പോൺസ്! ദളപതി വേറെ ലെവൽ… തിയേറ്റർ മസ്റ്റ് വാച്ച്…
Jana Nayagan Movie Full Review: അങ്ങനെ ഏറെ നാളത്തെ കാത്തിരിപ്പുകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ ദളപതി വിജയ് നായകനായ ജനനായകൻ തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. സിനിമയുടെ ഫസ്റ്റ് ഷോ പൂർത്തിയാകുമ്പോൾ ആരാധകരെല്ലാം വലിയ ആവേശത്തിലാണ്. ഫസ്റ്റ് ഷോയുടെ ഇടവേള കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ പലരും തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെച്ചു.
അങ്ങനെ ഏറെ നാളത്തെ കാത്തിരിപ്പുകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ ദളപതി വിജയ് നായകനായ ജനനായകൻ തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. സിനിമയുടെ ഫസ്റ്റ് ഷോ പൂർത്തിയാകുമ്പോൾ ആരാധകരെല്ലാം വലിയ ആവേശത്തിലാണ്. ഫസ്റ്റ് ഷോയുടെ ഇടവേള കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ പലരും തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെച്ചു. വിജയുടെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് ഇതെന്നും തീയറ്റർ മസ്റ്റ് വാച്ച് ആണെന്നും പ്രേക്ഷകർ പ്രതികരിക്കുന്നു.
വേറെ ലെവൽ
‘സിനിമയുടെ തുടക്കവും വിജയുടെ എൻട്രിയും എല്ലാം വേറെ ലെവൽ ആണ്. ആക്ഷനുകൾക്കും മാസിനും പുറമേ ഇമോഷണൽ രംഗങ്ങൾക്കും സിനിമയിൽ പ്രാധാന്യമുണ്ട്. ഫസ്റ്റ് ഹാഫിൽ അണ്ണന്റെ ഒരു ഡാൻസ് ഉണ്ട് ഒരു രക്ഷയുമില്ല’ ഇങ്ങനെ പോകുന്നു അഭിപ്രായങ്ങൾ. ഇത് അവസാന പടം ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല എന്നും, ദളപതി വീണ്ടും തിരിച്ചു വരണമെന്നും പലരും പറയുന്നു.
പാട്ട് ഡാൻസ് ആക്ഷൻ
പാട്ടും ഡാൻസും ആക്ഷനും കോർത്തിണക്കിയ മികച്ച സിനിമയാണ് ജനനായകൻ എന്നാണ് സിനിമ കണ്ടവരിൽ ഏറെ പേരും റിവ്യൂ നൽകുന്നത്. അനിരുദ്ധിന്റെ ബിജിഎമ്മിൽ വിജയിയെ സ്ക്രീനിൽ കാണുമ്പോൾ വല്ലാത്ത ഒരു അനുഭവമാണെന്നും ആക്ഷൻ രംഗങ്ങൾ അടിപൊളിയെന്നും പ്രേക്ഷകർ പറയുന്നു. പക്കാ തമിഴ് സിനിമാ വിരുന്ന് പ്രതീക്ഷിച്ച് പോകുന്നവരെ ജനനായകൻ നിരാശപ്പെടുത്തില്ല. ക്രൗഡിന്റെ കൂടെയിരുന്ന് ബിഗ് സ്ക്രീനിൽ കാണേണ്ട സിനിമയാണ് , വിജയ് അവസാന പടത്തിൽ തൂക്കിയടിച്ചു എന്നും ആരാധകർ അഭിപ്രായപ്പെടുന്നു.
ആദ്യ ഷോ തുടങ്ങുന്നതിന് മുമ്പ് തന്നെ ലോകമെമ്പാടുമായി അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിലൂടെ മാത്രം ജന നായകൻ 60 കോടിക്ക് മേൽ ഗ്രോസ്സ് കളക്ഷൻ നേടിയിരുന്നു. റിലീസ് മാസങ്ങളോളം വൈകിയിട്ടും ഹൈ ഡെഫനിഷൻ പ്രിന്റ് ലീക്കായിട്ടും ജന നായകന് ലഭിക്കുന്ന വലിയ സ്വീകരണം വിജയിയുടെ ജനപ്രീതി തന്നെയാണ് വെളിവാക്കുന്നത്. എച്ച്. വിനോദാണ് സിനിമയുടെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. കെ.വി.എൻ പ്രൊഡക്ഷൻസാണ് നിർമ്മാണം. ജനനായകൻ വിജയുടെ അവസാന ചിത്രമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
English Summary
After a long period of waiting and uncertainty, the film starring Thalapathy Vijay has finally hit the theaters. Fans are brimming with excitement as the first show concludes. Many shared their opinions as they stepped out during the interval.