Vinay Forrt: മോഹിനിയാട്ടം മുതൽ അവറാച്ചൻ ആന്റ് സൺസ് വരെ! ഹിറ്റ് സിനിമകളിൽ വിനയ് ഫോർട്ടിന്റെ വിളയാട്ടം

Vinay Forrt’s Success Run Continues: അൽഫോൺസ് പുത്രന്റെ പ്രേമം എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകർക്ക് പരിചിത മുഖമായി മാറിയ അഭിനേതാവാണ് വിനയ് ഫോർട്ട്. പ്രേമത്തിലെ ജാവ സിമ്പിൾ ആണ് എന്ന വിനയ് ഫോർട്ടിന്റെ ഡയലോഗ് ഇപ്പോഴും ഇപ്പോഴും നമ്മൾ സാഹചര്യങ്ങൾക്കനുസരിച്ച് ഉപയോഗിക്കുന്നുണ്ട്. വിനയ് ഫോർട്ടിനെ സംബന്ധിച്ചിടത്തോളം നിലവിലേത് ബെസ്റ്റ് ടൈം ആണ്. ഈ അടുത്തിടെ വിനയ് ഫോർട്ട് അവതരിപ്പിച്ച...

Vinay Forrt: മോഹിനിയാട്ടം മുതൽ അവറാച്ചൻ ആന്റ് സൺസ് വരെ! ഹിറ്റ് സിനിമകളിൽ വിനയ് ഫോർട്ടിന്റെ വിളയാട്ടം

Actor Vinay Forrt

Updated On: 

03 Oct 2026 | 08:26 PM

അൽഫോൺസ് പുത്രന്റെ പ്രേമം എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകർക്ക് പരിചിത മുഖമായി മാറിയ അഭിനേതാവാണ് വിനയ് ഫോർട്ട്. പ്രേമത്തിലെ ജാവ സിമ്പിൾ ആണ് എന്ന വിനയ് ഫോർട്ടിന്റെ ഡയലോഗ് ഇപ്പോഴും ഇപ്പോഴും നമ്മൾ സാഹചര്യങ്ങൾക്കനുസരിച്ച് ഉപയോഗിക്കുന്നുണ്ട്. വിനയ് ഫോർട്ടിനെ സംബന്ധിച്ചിടത്തോളം നിലവിലേത് ബെസ്റ്റ് ടൈം ആണ്. ഈ അടുത്തിടെ വിനയ് ഫോർട്ട് അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷക മനസ്സുകളിൽ തങ്ങിനിൽക്കുന്നതാണ്. മാത്രവുമല്ല വിനയ് ഫോർട്ട് വേഷമിട്ട് അടുത്തിടെ പുറത്തിറങ്ങിയ സിനിമകളെല്ലാം വലിയ വിജയമായി മാറിയിട്ടുമുണ്ട്.

ഭരതനാട്യം 2 മോഹിനിയാട്ടം എന്ന സിനിമയിലെ വിനയ് ഫോർട്ടിന്റെ സൈക്കോ സ്വഭാവമുള്ള പോലീസ് ഓഫീസറുടെ വേഷം മലയാളി പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചതാണ്. ലോജിക്കുകൾ ഒന്നും നോക്കാതെ സിനിമ കാണുന്നവർക്ക് മനസ്സ് നിറഞ്ഞ് ചിരിക്കാനുള്ള അവസരമാണ് വിനയ് ഫോർട്ട് തന്റെ സ്വതസിദ്ധമായ പ്രകടനത്തിലൂടെ മോഹിനിയാട്ടത്തിൽ കാഴ്ച വച്ചിരുന്നത്. മോഹിനിയാട്ടത്തിൽ നിന്ന് തുടങ്ങിയ വിനയ് ഫോർട്ടിന്റെ സക്സസ് യാത്ര പിന്നീട് അങ്ങോടും തുടർന്നു.

Also Read: ഇതാണോ റഫറൻസ് ബുക്ക് ഓഫ് ദ ഇയർ! BKU അ‌രിച്ചുപെറുക്കി ഒടിടി കാഴ്ചക്കാർ

അടുത്തതായി ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് ബേത്ലഹേം കുടുംബയൂണിറ്റ് എന്ന ബോക്സ് ഓഫീസ് ഹിറ്റ് ചിത്രത്തിലെ ബാങ്ക് ഉദ്യോഗസ്ഥന്റെത്. സിനിമയിലെ നായികയായ മമിത ബൈജുവിന്റെ  ബന്ധുവായ വിനയ് ഫോർട്ട് ആണ് ആ സിനിമയുടെ ഒരു ടേണിങ് പോയിന്റ് തന്നെ. അല്പം നെഗറ്റീവ് ഷെയ്ഡ് തോന്നാവുന്ന കഥാപാത്രം ആണെങ്കിലും പ്രേക്ഷകരെ ഏറെ വിനയ് ചിരിപ്പിക്കുന്നുണ്ട്. മറ്റൊരുതരത്തിൽ പറഞ്ഞാൽ പ്രേക്ഷകരെ ഒട്ടും വെറുപ്പിക്കാത്ത പ്രകടനമാണ് വിനയ് ഫോർട്ട് നടത്തിയത്.

പാർവതിയും മാത്യു തോമസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്ന സിനിമയിലും വിനയ് ഫോർട്ട് ഒരു പോലീസ് സർക്കിൾ ഇൻസ്പെക്ടറുടെ വേഷത്തിലാണ് എത്തിയത്. ആ സിനിമ മൊത്തം സീരിയസ് മൂഡിലുള്ളതാണെങ്കിലും വിനയ് വരുന്ന ഭാഗങ്ങൾ എല്ലാം പ്രേക്ഷകരെ വല്ലാതെ ചിരിപ്പിച്ചു. മോഹിനിയാട്ടത്തിലെ പോലീസുകാരന്റെ മറ്റൊരു വേർഷൻ എന്ന് വേണമെങ്കിൽ പറയാം. വിനയ് ഫോർട്ടിന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ സിനിമയാണ് അവറാച്ചൻ ആൻഡ് സൺസ്. ഈ സിനിമയിലും ഏറെ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചിരിക്കുന്നത്.

English Summary

Vinay Forrt is an actor who became a familiar face to Malayali audiences through Alphonse Puthren’s film Premam. We still use Vinay Forrt’s dialogue from the movie Java simple aanu depending on the situation. For Vinay Forrt, this is currently the best of times.

Loading...
Unable to load recommendations.
Follow Us
ചിക്കൻ ഫ്രൈയുടെ കൂടെ പച്ചസവാള കഴിക്കാറുണ്ടോ? ഗുണമോ ദോഷമോ
ടോപ് വൺപ്ലസ് 15 മുതൽ വൺപ്ലസ് നോർഡ് 6 ​ലൈറ്റ് വരെ ഡീൽ റെഡി!
സോഫ്റ്റായ ചപ്പാത്തി വേണോ? ഈ രീതിയില്‍ ഉണ്ടാക്കിനോക്കൂ
വെറും വയറ്റിൽ പഴം കഴിക്കുന്നത് പ്രമേഹത്തിന് കാരണമോ?
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ