Karam Movie : ഇതും ചെന്നൈ പാസമാണോ? ആരാധകൻ്റെ ചോദ്യത്തിന് മറുപടിയുമായി വിനീത് ശ്രീനിവാസൻ
Vineeth Sreenivasan Karam Movie : വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രമാണ് കരം. തൻ്റെ പതിവ് ശൈലി വിട്ട് ത്രില്ലർ ഴോൺറെയിലാണ് ചിത്രം ഒരുക്കുകയെന്ന് വിനീത് അറിയിച്ചിരുന്നു
‘വർഷങ്ങൾക്ക് ശേഷം’ എന്ന സിനിമയ്ക്ക് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ടൈറ്റിലും പുറത്ത് വിട്ടു. ഹെലൻ, ഫിലിപ്സ് എന്നീ സിനിമകളിൽ നായകവേഷം ചെയ്ത നോബിൾ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന് കരം എന്നാണ് പേരിട്ടിരിക്കുന്നത്. തിര എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ തൻ്റെ പതിവ് ശൈലിയായ ഫീൽ ഗുഡിൽ നിന്നും ട്രാക്കി മാറ്റി ത്രില്ലർ ഴോൺറെയിലാണ് കരം അവതരിപ്പിക്കാൻ പോകുന്നത്. ചിത്രം സെപ്റ്റംബർ 25ന് തിയറ്ററുകളിൽ എത്തും.
അതേസമയം പുതിയ സിനിമ വിനീത് പ്രഖ്യാപിച്ചപ്പോൾ എല്ലാവർക്കും അറിയേണ്ടത്, ഇതിൽ ചെന്നൈ പാസം അല്ലെങ്കിൽ സിനിമയിൽ ചെന്നൈയുമായി എവിടെയെങ്കിലും ബന്ധപ്പെടുത്തോമോ എന്നാണ്. ഈ ചോദ്യങ്ങൾക്ക് സംവിധായകൻ വിനീത് തന്നെ മറുപടി നൽകിയിരിക്കുകയാണ്. ചിത്രത്തിൽ ‘ചെന്നൈ ഇല്ല ഉറപ്പിക്കാം” എന്നാണ് വിനീത് ശ്രീനിവാസൻ ഒരു ആരാധകൻ്റെ ചോദ്യത്തിന് മറുപടിയായി നൽകിയത്.
ആരാധകന് വിനീത് ശ്രീനിവാസൻ നൽകിയ മറുപടി

ALSO READ : Mamitha Baiju: വിജയും സൂര്യയും മുതൽ ടൊവിനോയും നിവിനും വരെ; പുതിയ ചിത്രങ്ങളുമായി മമിത ബൈജു തിരക്കിലാണ്
നായകൻ നോബിൾ തോമസിന് കൂടാതെ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ആരൊക്കെയാണ് അണിയറപ്രവർത്തകർ വ്യക്തമാക്കിട്ടില്ല. മെറിലാൻഡ് സിനിമാസിൻ്റെയും ഹാബിറ്റ് ഓഫ് ലൈഫിൻ്റെയും ബാനറിൽ വൈശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസനും ചേർന്നാണ് കരം നിർമിച്ചിരിക്കുന്നത്. നായകവേഷം അവതരിപ്പിക്കുന്ന നോബിൾ തന്നെയാണ് ചിത്രത്തിൻ്റെ രചനയും നിർവഹിച്ചിട്ടുള്ളത്. തിരയ്ക്ക് ശേഷം ഇതാദ്യമായിട്ടാണ് വിനീത് മറ്റൊരാളുടെ രചനയിൽ സംവിധാനം ചെയ്യുന്നത്.
ജോമോൺ ടി ജോൺ ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഷാൻ റഹ്മാനാണ് സംഗീതം സംവിധായകൻ. രഞ്ജൻ എബ്രഹാമാണ് കരം സിനിമയുടെ എഡിറ്റർ. ചിത്രീകരണം പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണിപ്പോൾ. ചിത്രത്തിൻ്റെ ആദ്യ ട്രെയിലർ ഓഗസ്റ്റിൽ ഉണ്ടാകുമെന്ന് വിനീത് ശ്രീനിവാസൻ അറിയിച്ചു.