AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Alin Jose Perera: കട്ടുറുമ്പിന് കല്യാണോം…പുട്ടുകുത്തണ ചെമ്മാനം, പട്ടുചുറ്റിയ ചപ്പാത്തി; ആഹാ നല്ല പാട്ട്‌

Katturumbinu Kalyanam Goes Viral Alin Jose Perera Performance Trending: ഈ പാട്ട് പാടി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ താരമായ അലിന്‍ ജോസ് പെരേര. അലിന്റെ മറ്റ് പാട്ടുകള്‍ പോലെ തന്നെ കട്ടുറുമ്പിന് കല്യാണത്തിനും ഒട്ടേറെ പ്രത്യേകതകളുണ്ട്. കട്ടുറുമ്പും കല്യാണവുമെല്ലാം പാട്ടിലുണ്ടെങ്കിലും വേറെ പലതും അധികമായി എത്തിയിട്ടുണ്ട്.

Alin Jose Perera: കട്ടുറുമ്പിന് കല്യാണോം…പുട്ടുകുത്തണ ചെമ്മാനം, പട്ടുചുറ്റിയ ചപ്പാത്തി; ആഹാ നല്ല പാട്ട്‌
അലിന്‍ ജോസ് പെരേരImage Credit source: Social Media
Shiji M K
Shiji M K | Edited By: Arun Nair | Updated On: 23 Apr 2026 | 07:24 PM

കട്ടുറുമ്പിന് കല്യാണം പൊട്ടു കുത്തണു ചെമ്മാനം…പ്രിയം സിനിമയിലെ ഈ പാട്ട് ഒരിക്കലെങ്കിലും മൂളാത്ത മലയാളികളില്ല. കുട്ടികളും മുതിര്‍ന്ന ഒരുപോലെ ആസ്വദിക്കുന്ന പ്രിയം എന്ന സിനിമ ഇറങ്ങിയിട്ട് 26 വര്‍ഷങ്ങളായി. ഇത്രയും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ആ സിനിമയുടെ കഥയും കഥാപാത്രങ്ങളും പാട്ടുകളുമെല്ലാം മലയാളി മനസില്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ സുരക്ഷിതം.

എന്നാല്‍ ഈ പാട്ട് പാടി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ താരമായ അലിന്‍ ജോസ് പെരേര. അലിന്റെ മറ്റ് പാട്ടുകള്‍ പോലെ തന്നെ കട്ടുറുമ്പിന് കല്യാണത്തിനും ഒട്ടേറെ പ്രത്യേകതകളുണ്ട്. കട്ടുറുമ്പും കല്യാണവുമെല്ലാം പാട്ടിലുണ്ടെങ്കിലും വേറെ പലതും അധികമായി എത്തിയിട്ടുണ്ട്.

ഒളിവില്‍ പാലുണ്ണി, വളവില്‍ പാലുണ്ണി

ഒളിവില്‍ പാലുണ്ണി, വളവില്‍ പാലുണ്ണി, തത്തേ മയിലേ കയിലേ…കുക്കു കുക്കു കുക്കൂ…കട്ടുറുമ്പിന് കല്യാണോം…കട്ടുറുമ്പിന് കല്യാണം, പുട്ടുകുത്തണ ചെമ്മാനം, പട്ടുചുറ്റിയ ചപ്പാത്തി, പട്ടുകുറ്റിയ പാപ്പാത്തി പാട്ടൊരുക്ക് എന്നാണ് അലിന്‍ പാടുന്നത്.

ഇൻസ്റ്റഗ്രാം പോസ്റ്റിങ്ങനെ

 

View this post on Instagram

 

A post shared by Anu B Ivar (@a_b_ivar)


പാട്ട് പാടി കഴിഞ്ഞ് അത് തെറ്റിപ്പോയെന്നും അലിന്‍ പറയുന്നു. എന്നാല്‍ അലിന്‍ പാട്ട് പാട്ടിയ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഹിറ്റായിക്കഴിഞ്ഞു. അലിന്റെ പാട്ടിന് താളവും ഈണവും നല്‍കി അനു ബി ഇവര്‍ എന്നാല്‍ ഇന്‍സ്റ്റഗ്രാം ഉപയോക്താവ് പുറത്തുവിട്ട വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. ഈ ഓഡിയോ വെച്ച് ധാരാളം റീലുകളും എത്തുന്നുണ്ട്.

Also Read: Sarath Unnithan: സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, പ്രിയ കലാകാരൻ വിടവാങ്ങി

കട്ടുറുമ്പിന് കല്യാണം

രണ്ടായിരത്തില്‍ പുറത്തിറങ്ങിയ പ്രിയം എന്ന ചിത്രത്തിലെ ഗാനമാണ് കട്ടുറുമ്പിന് കല്യാണം എന്നത്. കെജെ യേശുദാസ്, കെഎസ് ചിത്രം, ജോര്‍ജ് പീറ്റര്‍, ജ്യോതി മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചത്. ബേണി ഇഗ്നേഷ്യസ് ആണ് സംഗീതം. വരികള്‍ രചിച്ചത് എസ് രമേഷന്‍ നായരും.

Follow Us