AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Video: ഗുരുവായൂരമ്പല നടയിൽ മൈഥിലി താക്കൂറിന്റെ സംഗീതാർച്ചന; കണ്ണന്റെ മണ്ണിൽ മുരുക സ്തുതിയുമായി 25-കാരി എംഎല്‍എ

Maithili Thakur Viral Video: ഗുരുവായൂരിനെ ഭക്തിസാന്ദ്രമാക്കിമൈഥിലി താക്കൂറിന്റെ സംഗീതാര്‍ച്ചന. "അഴകാന പഴനിമലൈ ആണ്ടവാ..." എന്ന് തുടങ്ങുന്ന മുരുക സ്തുതിയാണ് മൈഥിലി ആലപിച്ചത്.

Viral Video: ഗുരുവായൂരമ്പല നടയിൽ മൈഥിലി താക്കൂറിന്റെ സംഗീതാർച്ചന; കണ്ണന്റെ മണ്ണിൽ മുരുക സ്തുതിയുമായി 25-കാരി എംഎല്‍എ
Maithili ThakurImage Credit source: PTI, Social Media
Jayadevan AM
Jayadevan AM | Updated On: 16 Feb 2026 | 08:44 PM

ഗുരുവായൂരിനെ ഭക്തിസാന്ദ്രമാക്കി രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എയായ മൈഥിലി താക്കൂറിന്റെ സംഗീതാര്‍ച്ചന. തന്റെ തനതായ ശൈലിയിൽ “അഴകാന പഴനിമലൈ ആണ്ടവാ…” എന്ന് തുടങ്ങുന്ന മുരുക സ്തുതിയാണ് മൈഥിലി ആലപിച്ചത്. നിരവധി പേരാണ് മൈഥിലിയുടെ ആലാപനം കേള്‍ക്കാനെത്തിയത്. യുവ എംഎല്‍എയുടെ ആലാപനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

മുരുക സ്തുതി മികച്ച സ്ഫുടതയോടെ മൈഥിലി ആലപിച്ചത് ഏവരുടെയും മനം കവര്‍ന്നു. ഗുരുവായൂരിന് പുറമെ, മൈഥിലി പാലക്കാടും സന്ദര്‍ശിച്ചു. കേരള സന്ദര്‍ശനത്തിന്റെ വീഡിയോ മൈഥിലി തന്റെ ഇന്‍സ്റ്റഗ്രാം പേജിലും പങ്കുവച്ചിട്ടുണ്ട്. തനതായ കേരള സാരി ധരിച്ചാണ് മൈഥിലി എത്തിയത്.

മൈഥിലിയുടെ ആലാപനം-വീഡിയോ

ആരാണ് മൈഥിലി താക്കൂര്‍?

ബിഹാര്‍ തിരഞ്ഞെടുപ്പില്‍ അലിനഗര്‍ മണ്ഡലത്തില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച മൈഥിലി 11,730 വോട്ടുകള്‍ക്കാണ് ജയിച്ചത്. 25-കാരിയായ മൈഥിലിയാണ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ. 84,915 വോട്ടുകളാണ് മൈഥിലി താക്കൂറിന് ലഭിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥിയായ ആര്‍ജെഡിയുടെ ബിനോദ് മിശ്രയ്ക്ക് 73,815 വോട്ടുകള്‍ ലഭിച്ചു. രാഷ്ട്രീയത്തിലെത്തുന്നതിന് മുമ്പു തന്നെ, സംഗീത പരിപാടികളിലൂടെ മൈഥിലി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Also Read: Maithili Thakur: പ്രായം കുറഞ്ഞ എംഎൽഎ, ആസ്തി കോടികൾ; മൈഥിലിയുടെ നിക്ഷേപ തന്ത്രം അടിപൊളിയാണേ…

2000-ല്‍ ബിഹാറിലെ മധുബാനിയിലെ ഒരു സംഗീത കുടുംബത്തിലായിരുന്നു മൈഥിലിയുടെ ജനനം. പിതാവ് രമേഷ് താക്കൂര്‍ സംഗീതാധ്യാപകനായിരുന്നു. പിതാവ് തന്നെയാണ് മൈഥിലിക്ക് സംഗീതത്തിന്റെ ആദ്യ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയതും.

സഹോദരങ്ങള്‍ക്കൊപ്പം മൈഥിലി സംഗീത പരിപാടികളിലൂടെ ശ്രദ്ധേയായി. തുടര്‍ന്ന് റിയാലിറ്റി ഷോകളില്‍ പങ്കെടുത്തത് വഴിത്തിരിവായി. 2011-ൽ ലിറ്റിൽ ചാംപ്സ്, 2015-ൽ ഇന്ത്യൻ ഐഡൽ ജൂനിയർ എന്നീ ഷോകളിൽ പങ്കെടുത്തു. 2016-ൽ ‘ഐ ജീനിയസ് യംഗ് സിംഗിംഗ് സ്റ്റാർ’ മത്സരത്തിൽ വിജയിച്ചു. തുടർന്ന് ‘യാ റബ്ബ’ എന്ന ആൽബം പുറത്തിറക്കി.

2017-ലെ ‘റൈസിംഗ് സ്റ്റാർ’ എന്ന ഷോയില്‍ റണ്ണറപ്പ് ആയി. പിന്നീട് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോകള്‍ മൈഥിലിക്ക് വന്‍ ജനപ്രീതി നേടിക്കൊടുത്തു. 70 ലക്ഷത്തിലേറെ പേരാണ് നിലവില്‍ മൈഥിലിയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. 2024-ൽ മൈഥിലി താക്കൂറിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്ന് ‘കൾച്ചറൽ അംബാസഡർ ഓഫ് ദി ഇയർ അവാർഡ്’ ലഭിച്ചിരുന്നു.