AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Jyothika viral workout video: ഇതാണ് മോട്ടിവേഷൻ, ആർക്കും ഭാരം കുറയ്ക്കാൻ തോന്നും! ജ്യോതികയുടെ വർക്ക് ഔട്ട് വീഡിയോ വൈറൽ

Actress Jyothika viral workout video: സെലിബ്രിറ്റികൾ ഭാരം കുറയ്ക്കുകയും ജിമ്മിൽ വച്ച് വ്യായാമം ചെയ്യുന്നതുമായ വീഡിയോകൾ കണ്ട് പലരും മോട്ടിവേഷൻ ഉണ്ടാകാറുണ്ട്. എന്നാൽ അടുത്തകാലത്ത് ആളുകളെ അത്രയേറെ സ്വാധീനിച്ച ഒരു വ്യക്തിയാണ് നടി ജ്യോതിക. പ്രായം നമ്പർ എന്നത് കാഴ്ചയിൽ മാത്രമല്ല തന്റെ പ്രവർത്തികളുടെയും താരം വ്യക്തമാക്കുകയാണ്. ഭാരം കുറച്ച് കോൺഫിഡന്റോടു കൂടി പല വേദികളിലും എത്തുന്ന ജ്യോതികയെ അസൂയയോടെ ആണ് എല്ലാവരും നോക്കാറുള്ളത്.....

Jyothika viral workout video: ഇതാണ് മോട്ടിവേഷൻ, ആർക്കും ഭാരം കുറയ്ക്കാൻ തോന്നും! ജ്യോതികയുടെ വർക്ക് ഔട്ട് വീഡിയോ വൈറൽ
Actress JyothikaImage Credit source: Instagram
Ashli C
Ashli C | Edited By: Arun Nair | Updated On: 22 Apr 2026 | 11:11 PM

ഇന്ന് എല്ലാവരും പ്രയാസപ്പെടുന്ന ഒരു കാര്യമാണ് അമിതഭാരം. പലപ്പോഴും അമിതഭാരം കുറയ്ക്കുക എന്നത് ഒരു വലിയ ബുദ്ധിമുട്ടുള്ള കാര്യമായി തോന്നാറുണ്ട്. ഭാരം കുറയ്ക്കാൻ മാജിക് ഒന്നുമില്ല. ചെയ്യുന്ന കാര്യങ്ങളിലെ സ്ഥിരതയാണ് അതിലെ ഏറ്റവും പ്രധാനം. ഒപ്പം കൃത്യമായ ഡയറ്റും ഫോളോ ചെയ്താൽ ഭാരം കുറയ്ക്കൽ ഒരു രസകരമായ യാത്രയായി മാറും. പറയാനും കേൾക്കാനും സുഖമുള്ള കാര്യമാണെങ്കിലും ആ ട്രാക്കിലേക്ക് എത്തുക എന്നുള്ളത് വളരെ ബുദ്ധിമുട്ട് നിറഞ്ഞ കാര്യമാണ്.

സെലിബ്രിറ്റികൾ ഭാരം കുറയ്ക്കുകയും ജിമ്മിൽ വച്ച് വ്യായാമം ചെയ്യുന്നതുമായ വീഡിയോകൾ കണ്ട് പലരും മോട്ടിവേഷൻ ഉണ്ടാകാറുണ്ട്. എന്നാൽ അടുത്തകാലത്ത് ആളുകളെ അത്രയേറെ സ്വാധീനിച്ച ഒരു വ്യക്തിയാണ് നടി ജ്യോതിക. പ്രായം നമ്പർ എന്നത് കാഴ്ചയിൽ മാത്രമല്ല തന്റെ പ്രവർത്തികളുടെയും താരം വ്യക്തമാക്കുകയാണ്. ഭാരം കുറച്ച് കോൺഫിഡന്റോടു കൂടി പല വേദികളിലും എത്തുന്ന ജ്യോതികയെ അസൂയയോടെ ആണ് എല്ലാവരും നോക്കാറുള്ളത്. പലപ്പോഴായി തന്റെ ശരീരത്തിൽ ഈ മാറ്റങ്ങൾ വരുത്തുന്നതിനു വേണ്ടി താൻ എന്തെല്ലാം കാര്യങ്ങൾ ചെയ്തിട്ടുണ്ട് എന്ന് താരം തന്നെ പറഞ്ഞിട്ടുണ്ട്.

താരത്തിൻ്റെ ഇൻസ്റ്റ പോസ്റ്റ്

 

View this post on Instagram

 

A post shared by Jyotika (@jyotika)

കൃത്യമായ ഡയറ്റിനൊപ്പം വ്യായാമവും ഒപ്പം കൊണ്ടുപോയാണ് ജ്യോതിക ഇത് നേടിയെടുത്തത്. ഇപ്പോൾ ഇതാ താരം ജിമ്മിൽ വച്ച് വ്യായാമം ചെയ്യുന്നവന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. മണിക്കൂറുകൾക്കു മുമ്പ് പങ്കുവെച്ച ഈ വീഡിയോ മിനിറ്റുകൾക്കകം തന്നെ നിരവധി കാഴ്ചക്കാരെയാണ് നേടിയത്.ഇതാണ് യഥാർത്ഥ സ്ത്രീയുടെ ശക്തി എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. തങ്ങൾക്ക് ശരിക്കും ഒരു മോട്ടിവേഷൻ തന്നെയാണ് നിങ്ങൾ സന്തൂർ മമ്മി അല്ല ഇത് ജ്യോതി മമ്മി എന്ന് ചില പറയുന്നു. അതി കഠിനമായ വ്യായാമങ്ങളാണ് ജിമ്മിൽ വച്ച് ജ്യോതിക ചെയ്യുന്നത് അതും അതിന്റേതായ പെർഫെക്ഷനോടുകൂടിയാണ് താരം പൂർത്തിയാക്കുന്നത് എന്നുള്ളതും ഏറെ ശ്രദ്ധേയമാണ്.

Follow Us