Vishu 2025: ‘കണികാണും നേരം കമലനേത്രന്റെ..’; മേടപ്പുലരിയെ വരവേൽക്കാം ഈ പാട്ടുകളിലൂടെ

Vishu Songs In Malayalam Movies: കണിക്കൊന്നപ്പൂക്കളും വിഷുസദ്യയുമൊക്കെ പ്രധാനികളാണെങ്കിലും വിഷു നാളിൽ മറക്കാൻ പറ്റാത്ത മറ്റൊന്ന് കൂടിയുണ്ട്, ​ഗൃഹാതുരത്വത്തിന്റെ ഓർമകൾ ഉണർത്തുന്ന വിഷുപ്പാട്ടുകൾ.

Vishu 2025: കണികാണും നേരം കമലനേത്രന്റെ..; മേടപ്പുലരിയെ വരവേൽക്കാം ഈ പാട്ടുകളിലൂടെ
Published: 

13 Apr 2025 | 09:44 PM

നാളെ മേടം ഒന്ന്. പുത്തൻ പ്രതീക്ഷകളോടെയും പ്രാർ‌ഥനകളോടെയും മലയാളികൾ വിഷുപ്പുലരിയെ വരവേൽക്കും. കണിക്കൊന്നപ്പൂക്കളും വിഷുസദ്യയുമൊക്കെ പ്രധാനികളാണെങ്കിലും വിഷു നാളിൽ മറക്കാൻ പറ്റാത്ത മറ്റൊന്ന് കൂടിയുണ്ട്, ​ഗൃഹാതുരത്വത്തിന്റെ ഓർമകൾ ഉണർത്തുന്ന വിഷുപ്പാട്ടുകൾ.

കണികാണും നേരം കമലനേത്രന്റെ…
വിഷുനാളിൽ മലയാളി മനസ്സിൽ ആദ്യം ഓടിയെത്തുന്ന ​ഗാനമാണ് കണി കാണും നേരം. 1964ൽ ഇറങ്ങിയ ഓമനക്കുട്ടൻ എന്ന ചിത്രത്തിലെ ​ഗാനം. പൂന്താനത്തിന്റെ വരികൾക്ക് ജി. ദേവരാജൻ മാസ്റ്റർ സം​ഗീതം പകർ‌ന്ന ​ഗാനം പി.ലീലയും രേണുകയും ചേര്‍ന്നാണ് ആലാപിച്ചിരിക്കുന്നത്.

ചെത്തി മന്ദാരം തുളസി…
അടിമകൾ എന്ന ചിത്രത്തിലെ ​ഗാനം. വയലാറിന്റെ വരികൾക്ക് ദേവരാജൻ മാസ്റ്റർ ഈണം പകർന്ന ​ഗാനം ആലപിച്ചിരിക്കുന്നത് സുശീലാമ്മയാണ്.

മൗലിയിൽ മയിൽപ്പീലി ചാർത്തി…
രവീന്ദ്രന്റെ ഈണത്തിൽ ​ഗിരീഷ് പുത്തഞ്ചേരി എഴുതിയ നന്ദനത്തിലെ ഈ പാട്ട് മറക്കാൻ ഒരു മലയാളിക്കും കഴിയില്ല. കെ. എസ് ചിത്രയാണ് ഈ ​ഗാനം ആലപിച്ചിരിക്കുന്നത്.

മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്..
പൊന്നിൻ കണിക്കൊന്ന പോലെ മലയാളി മനസ്സിൽ തിളങ്ങുന്ന മറ്റൊരു വിഷുപാട്ട്. ദേവാസുരം എന്ന ചിത്രത്തിലെ ഈ ​ഗാനം എംജി ശ്രീകുമാറും അരുന്ധതിയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ​ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് എംജി രാധാകൃഷ്ണന്റേതാണ് സം​ഗീതം.

കൊന്നപ്പൂവേ കിങ്ങിണിപ്പൂവേ ഇന്നെന്നെ കണ്ടാൽ…‌
അമ്മയെ കാണാൻ എന്ന ചിത്രത്തിൽ എസ്. ജാനകി ആലപിച്ച ​ഗാനം. കെ രാഘവൻ സം​ഗീതം പകർന്ന ​ഗാനം എഴുതിയത് പി ഭാസ്കരനാണ്. പ്രണയ​ഗാനമാണെങ്കിലും വിഷു ഓർമകളിൽ ഈ പാട്ടിനും സ്ഥാനമുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ