CJP Protest: “ഇതെന്ത് ജനാധിപത്യം ? ഇങ്ങനെയല്ല പ്രതിഷേധങ്ങളോട് പ്രതികരിക്കേണ്ടത്”; ശബ്ദമുയത്തി വിസ്മയ മോഹൻലാലും, ടൊവിനോ തോമസും

Actors Tovino Thomas and Vismaya Mohanlal Speak Out: "What Kind of Democracy Are We Becoming?": ചോദ്യം ചോദിക്കുകയും ശബ്ദമുയർത്തുകയും ചെയ്യുന്ന ജനതയോട് അനുഭാവപൂർവം ചർച്ചകൾ നടത്തേണ്ടതിന് പകരം, ഈ രീതിയിൽ ബലമായി അടിച്ചമർത്താനാണ് ശ്രമിക്കുന്നത് എങ്കിൽ ഏത് ഏത് തരത്തിലുള്ള ജനാധിപത്യത്തിലേക്കാണ് രാജ്യം നീങ്ങുന്നത് എന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ വിസ്മയ മോഹൻലാൽ ചോദ്യം ഉന്നയിക്കുന്നുണ്ട്. രാജ്യത്തിൻ്റെ ഭാവി തലമുറയെ ഈ വിധം അടിച്ചമർത്തുന്നത് ജനാധിപത്യത്തോട് തന്നെയുള്ള വിശ്വാസം ഇല്ലാതാക്കുമെന്നും പ്രതിഷേധക്കരുടെ നിലപാട് എന്തുതന്നെയായും ഈ വിധമല്ല അവരെ നേരിടേണ്ടത് എന്നും ടൊവിനോ തോമസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു

CJP Protest: “ഇതെന്ത് ജനാധിപത്യം ? ഇങ്ങനെയല്ല പ്രതിഷേധങ്ങളോട് പ്രതികരിക്കേണ്ടത്”; ശബ്ദമുയത്തി വിസ്മയ മോഹൻലാലും, ടൊവിനോ തോമസും

Actors Tovino Thomas and Vismaya Mohanlal

Published: 

21 Jul 2026 | 07:23 PM

നീറ്റ്, സി.ബി.എസ്.ഇ പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് രാജ്യ തലസ്ഥാനത്ത് സി.ജെ.പിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ വിദ്യാർത്ഥികൾക്ക് നേരെ ഉണ്ടായ അക്രമ സംഭവങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തി വിസ്മയ മോഹൻലാലും, ടൊവിനോ തോമസും. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇരുവരുടെയും പ്രതികരണം. പ്രതിഷേധക്കാരുടെ നിലപാടുകളോട് യോജിച്ചാലും ഇല്ലെങ്കിലും ഒരു ജനാധിപത്യ രാജ്യത്ത് പ്രതിഷേധങ്ങളോട് ഭരണകൂടം പ്രതികരിക്കേണ്ടത് ഈ രീതിയിലല്ലെന്ന് ഇരുവരും പങ്കുവച്ച കുറിപ്പുകളിൽ വ്യക്തമാക്കുന്നു.

ചോദ്യം ചോദിക്കുകയും ശബ്ദമുയർത്തുകയും ചെയ്യുന്ന ജനതയോട് അനുഭാവപൂർവം ചർച്ചകൾ നടത്തേണ്ടതിന് പകരം, ഈ രീതിയിൽ ബലമായി അടിച്ചമർത്താനാണ് ശ്രമിക്കുന്നത് എങ്കിൽ ഏത് ഏത് തരത്തിലുള്ള ജനാധിപത്യത്തിലേക്കാണ് രാജ്യം നീങ്ങുന്നത് എന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ വിസ്മയ മോഹൻലാൽ ചോദ്യം ഉന്നയിക്കുന്നുണ്ട്. രാജ്യത്തിൻ്റെ ഭാവി തലമുറയെ ഈ വിധം അടിച്ചമർത്തുന്നത് ജനാധിപത്യത്തോട് തന്നെയുള്ള വിശ്വാസം ഇല്ലാതാക്കുമെന്നും പ്രതിഷേധക്കരുടെ നിലപാട് എന്തുതന്നെയായും ഈ വിധമല്ല അവരെ നേരിടേണ്ടത് എന്നും ടൊവിനോ തോമസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

വിസ്മയ മോഹൻലാലിൻ്റെ പ്രതികരണം ഇങ്ങനെ

ടിയർ ഗ്യാസുകളും, ലാത്തിച്ചാർജും, വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരികുന്നു. റോഡുകളും മെട്രോ സ്റ്റേഷനുകളും അടച്ചുപൂട്ടിയ നിലയിൽ. നഗരത്തിലാകെ കനത്ത ബാരിക്കേടുകളുടെ കവചം. ഇൻ്റനെറ്റ് വിച്ഛേദിക്കപ്പെട്ടിരിക്കുന്നു.

പ്രതിഷേധക്കാരോട് നിങ്ങൽ യോജിക്കണമെന്നില്ല. അവരുടെ ആവശ്യങ്ങൾ പരിഗണിക്കുകയോ, അവരുടെ സംഘടനകളെ അംഗീകരിക്കുകയോ ചെയ്യേണ്ടതില്ല. പക്ഷേ പ്രതിഷേധ സ്വരം ഉയർത്തുന്ന പൗരന്മരോട് ചർച്ചകൾ നടത്തി പ്രശ്നം പരിഹരിക്കുന്നതിന് പകരം അടിച്ചമർത്താൻ ശ്രമിക്കുന്നത് കാണുമ്പോൾ, ഏത് തരം ജനാധിപത്യത്തിലേക്കാണ് ഈ രാജ്യം പോകുന്നത് എന്ന് ചോദിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. കാരണം നാളെ ഇത് നമ്മുടെ നഗരിത്തിലോ, അയല്പക്കത്തോ കുടുംബത്തിലോ സംഭവിച്ചേക്കാം. ഒരു ജനധപത്യ രാജ്യം തൻ്റെ പൗരന്മാരോട് പ്രതികരികേണ്ടത് ഈ മട്ടിലണോ എന്നതാണ് എൻ്റെ ചോദ്യം.

ടൊവിനോ തോമസിൻ്റെ കുറിപ്പ്

ശരിയും തെറ്റും ആപേക്ഷികമാണ്, പക്ഷേ സമാധാനപരമായ പ്രതിഷേധത്തെ കൈകാര്യം ചെയ്യേണ്ട രീതി ഇതല്ല. രാജ്യത്തിൻ്റെ ഭാവി തലമുറയാണ് സംസാരിക്കുന്നത്. അവരെ അടിച്ചമർത്താൻ ബലം പ്രയോഗിക്കുമ്പോൾ, അടിച്ചമർത്തപ്പെടുന്നത് രാജ്യത്തിൻ്റെ ഭാവി തന്നെയാണ് എന്നത് ഓർക്കണം. ജനാധിപത്യത്തിലുള്ള വിശ്വാസം തന്നെയാണ് ഇല്ലാതാകുന്നത്.

Also Read: Maya Viswanath: രമേഷ് പിഷാരടി നാണംകെടും, എം.എൽ.എ സ്ഥാനം നഷ്ടപ്പെടും എന്നൊക്കെ ശ്വേത കണക്കുകൂട്ടിക്കാണും: ഫോൺ സംഭാഷണം ചോർത്തിയതിൽ മായ വിശ്വനാഥ്

ഈ വിദ്യാർത്ഥികൾ എന്ത് തെറ്റാണ് ചെയ്തത്? അവർ പൊതുമുതൽ നശിപ്പിച്ചോ? അതോ അക്രമങ്ങൾ നടത്തിയോ? ഇത്തരമൊരു നടപടി ഏറ്റുവാങ്ങാൻ മാത്രം എന്താണവർ ചെയ്തത്? ഈ രാജ്യത്തിൻ്റെ ഏത് ഭാഗത്തും ന്യായമായ ആവശ്യങ്ങൾക്കായി സമാധാനപരമായി പ്രതിഷേധിക്കുന്ന ഓരോ വ്യക്തിക്കും, ഞാൻ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന് ഭീഷണിയല്ല; അത് ജനാധിപത്യത്തിൻ്റെ അടിത്തറകളിൽ ഒന്നാണ്.

എൻ്റെ ദേശീയബോധത്തെ ചോദ്യം ചെയ്യാൻ പോകുന്നവരോടായി ഒന്ന് പറയട്ടെ. നിങ്ങളെക്കാൾ നന്നായി എനിക്ക് എന്നെ അറിയാം. ഇത് രാഷ്ട്രീയത്തിനും മതത്തിനും എല്ലാത്തരം വിഭജനങ്ങൾക്കും അപ്പുറമാണ്. എൻ്റെ രാഷ്ട്രീയം മനുഷ്യത്വമാണ്. എൻ്റെ വിശ്വാസം സമാധാവും.

English Summary

Actors Vismaya Mohanlal and Tovino Thomas strongly condemned the forceful suppression of students protesting in Delhi against alleged irregularities in NEET and CBSE exams. Taking to Instagram, both actors questioned the heavy-handed response of the authorities, emphasizing that peaceful dissent and dialogue are fundamental to a functioning democracy.

Loading...
Unable to load recommendations.
Follow Us
Related Stories
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ഡബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ