AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vrusshabha: ‘ഇത് ബറോസിനെക്കാൾ മോശം’; വൃഷഭയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ മോശം പ്രതികരണം

Vrusshabha First Response: മോഹൻലാലിൻ്റെ ഏറ്റവും പുതിയ സിനിമ വൃഷഭയ്ക്ക് ലഭിക്കുന്നത് മോശം പ്രതികരണങ്ങൾ. സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമാണ്.

Vrusshabha: ‘ഇത് ബറോസിനെക്കാൾ മോശം’; വൃഷഭയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ മോശം പ്രതികരണം
വൃഷഭImage Credit source: Social Media
Abdul Basith
Abdul Basith | Published: 25 Dec 2025 | 03:28 PM

മോഹൻലാലിൻ്റെ തെലുങ്ക് സിനിമ വൃഷഭയ്ക്ക് ലഭിക്കുന്നത് മോശം പ്രതികരണങ്ങൾ. സിനിമ ബറോസിനെക്കാൾ മോശമാണെന്നാണ് സമൂഹമാധ്യമങ്ങളിലെ വിമർശനം. മോഹൻലാൽ ഇരട്ടവേഷങ്ങളിലെത്തുന്ന വൃഷഭ നന്ദ കിഷോർ ആണ് സംവിധാനം ചെയ്തത്. മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ സിനിമ പുറത്തിറങ്ങി.

പാൻ ഇന്ത്യൻ ബിഗ് ബജറ്റ് ആക്ഷൻ ഡ്രാമയാണ് വൃഷഭ. ആദ്യ ഷോയ്ക്ക് പിന്നാലെ സിനിമയ്ക്ക് കൂടുതലും ലഭിക്കുന്നത് മോശം പ്രതികരണങ്ങളാണ്. ചില നല്ല പ്രതികരണങ്ങളുമുണ്ട്. പലരും സിനിമയുടെ വിഎഫ്എക്സിനെയാണ് കുറ്റപ്പെടുത്തുന്നത്. മോഹൻലാലിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ബറോസ് എന്ന സിനിമയെക്കാൾ മോശമാണ് വൃഷഭ എന്ന് പ്രേക്ഷകർ കുറ്റപ്പെടുത്തുന്നു.

ഡയലോഗുകൾ, ഡബ്ബിങ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടും വിമർശനമുയരുന്നുണ്ട്. മോഹൻലാൽ എന്തിനാണ് ഇത്തരം സിനിമകൾ ഇപ്പോഴും ചെയ്യുന്നതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ലെന്നും പ്രേക്ഷകർ പറയുന്നു. ഇതോടുകൂടി മോഹൻലാൽ ഇത്തരം ചവറുകൾ എടുക്കുമെന്ന് കരുതുന്നതായും പ്രേക്ഷകർ സമൂഹമാധ്യമങ്ങളിൽ കുറിയ്ക്കുന്നുണ്ട്.

Also Read: Sidharth Prabhu: ‘നമ്പർ 18 ഹോട്ടലിൽ വച്ച് സിദ്ധാർത്ഥിനെ കണ്ടു, നന്നായിക്കോളാം എന്ന് എനിക്ക് വാക്ക് തന്നു’: അന്ന ജോൺസൺ

അതേസമയം, ചില നല്ല പ്രതികരണങ്ങളും വരുന്നുണ്ട്. പ്രത്യേകിച്ച് സാം സിഎസിൻ്റെ സംഗീതത്തെപ്പറ്റി നല്ല അഭിപ്രായങ്ങളാണ്.

നന്ദ കിഷോർ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന സിനിമയാണ് വൃഷഭ. രാജ വിജയേന്ദ്ര വൃഷഭ, ആദി ദേവ വർമ്മ എന്നീ രണ്ട് റോളുകളിൽ മോഹൻലാൽ അഭിനയിക്കുന്നു. സമർജിത് ലങ്കേഷ്, രാഗിണി ദ്വിവേദി തുടങ്ങിയവരും സിനിമയിൽ വേഷമിടുന്നു. ആൻ്റണി സാംസൺ ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. കെഎം പ്രകാശ് എഡിറ്റിംഗും സാം സിഎസ് സംഗീതസംവിധാനവും നിർവഹിച്ചിരിക്കുന്നു.

സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയപ്പോഴും മോശം പ്രതികരണങ്ങളാണ് ലഭിച്ചത്. മലയാളം പതിപ്പിൻ്റെ ഡബ്ബിങ് ഉൾപ്പെടെ വിമർശിക്കപ്പെട്ടു. ഇത് സിനിമയിലും തുടരുകയാണെന്നാണ് ആദ്യ പ്രതികരണങ്ങൾ നൽകുന്ന സൂചന.