Bha Bha Ba Controversy: സിനിമയെ സിനിമയായി കാണുക; ആരെയും വേദനിപ്പിക്കാൻ എഴുതിയിട്ടില്ല, വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കുക’; ഫാഹിമും നൂറിനും
Dileep Bha Bha Ba Controversy: ആരെയും വേദനിപ്പിക്കാനായി ഒരു സീൻ പോലും സിനിമയിൽ എഴുതി ചേർത്തിട്ടില്ലെന്നാണ് ഇവർ പറയുന്നത്. ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
ദിലീപിനെ നായകനാക്കി ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ സംവിധാനം ചെയ്ത ചിത്രമാണ് ഭഭബ. എന്നാൽ ചിത്രം പുറത്തിറങ്ങിയതിനു ശേഷം വലിയ വിമർശനമാണ് ചിത്രത്തിന് ലഭിച്ചത്. ഏറ്റവും കൂടുതൽ വിമർശനം ഏറ്റുവാങ്ങുന്നത് ചിത്രത്തിന്റെ തിരകഥ എഴുതിയ സഫറും നൂറിൻ ഷെരീഫുമാണ്. സിനിമയിലെ ചില സീനുകളും അശ്ലീലം കലർന്ന ഡയലോഗുകളും ചൂണ്ടികാട്ടിയാണ് വിമർശനം.
ഇതിനു പുറമെ നടിയെ ആക്രമിച്ച സംഭവത്തിൽ നടൻ പൃഥ്വിരാജ് നടത്തിയ പ്രതികരണത്തിന് സമാനമായ രംഗങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയതിന് എതിരേയും സോഷ്യൽമീഡിയയിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. എന്നാൽ ഇപ്പോഴിതാ ഇത്തര വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് നൂറിനും ഫാഹിമും. ആരെയും വേദനിപ്പിക്കാനായി ഒരു സീൻ പോലും സിനിമയിൽ എഴുതി ചേർത്തിട്ടില്ലെന്നാണ് ഇവർ പറയുന്നത്. ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
Also Read: ‘ഇത് ബറോസിനെക്കാൾ മോശം’; വൃഷഭയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ മോശം പ്രതികരണം
മുൻപ് ഇറങ്ങിയിട്ടുള്ള സിനിമകളും ആ സീനിൽ വന്ന് സ്കോർ ചെയ്ത് പോയിട്ടുള്ള ക്യാരക്ടേഴ്സുമെല്ലാം മനസിൽ വെച്ചുകൊണ്ടാണ് സിനിമയ്ക്ക് കഥ എഴുതിയതെന്നാണ് ഇവർ പറയുന്നത്. നമ്മൾ ഉദ്ദേശിച്ചത് ആളുകൾക്ക് മനസിലായി എന്നത് നല്ലതല്ലേ. ഹ്യൂമർ മാത്രം മനസിൽ കണ്ടുകൊണ്ടാണ് ഈ സിനിമയ്ക്ക് കഥ എഴുതിയതെന്നാണ് താരദമ്പതികൾ പറയുന്നത്.
സിനിമയിലെ ഒരു സീനും ഡയലോഗും ആരെയും വേദനിപ്പിക്കാൻ വേണ്ടി ചെയ്തിട്ടില്ലെന്നും. ഈ സിനിമയുടെ സ്വഭാവത്തോട് ചേർന്ന് നിന്നാണ് ചെയ്തിട്ടുള്ളതെന്നും അവർ പറയുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ആളുകൾ ഈ സിനിമയെ നോക്കി കാണുന്നതിൽ വ്യത്യാസങ്ങളുണ്ട്. സിനിമയെ സിനിമയായി കാണുക. ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കുക എന്നാണ് ഹാഫിം പറയുന്നത്.