Jason Sanjay: സെറ്റിൽവച്ച് ദേഷ്യം വന്നാൽ എന്ത് ചെയ്യും? വെളിപ്പെടുത്തി വിജയുടെ മകൻ ജേസൺ സഞ്ജയ്

Jason Sanjay Opens Up About Handling Anger on the Sets of His Debut Film 'Sigma': സെറ്റിൽ ഭൂരിഭാഗം സമയവും താൻ ശാന്തത കൈവിറില്ലെന്നും എന്നാൽ ചിലപ്പോഴെങ്കിലും അത് തകർക്കുന്ന സംഭവങ്ങൾ ഉണ്ടാകാറുണ്ട് എന്നും സഞ്ജയ് പറയുന്നു. സിനിമ പൂർത്തിയാക്കുക എന്നത് വലിയ ഉത്തരവാദിത്തമാണ്. അതിനിടെയിൽ ചിലപ്പോൾ ദേഷ്യം വരാറുണ്ട്. എന്നാൽ ദേഷ്യം സെറ്റിലുള്ളവരോട് പ്രകടിപ്പിക്കാതിരിക്കാൻ പരാമധി ശ്രമിക്കാറുണ്ട് എന്ന് സഞ്ജയ് പറയുന്നു

Jason Sanjay: സെറ്റിൽവച്ച് ദേഷ്യം വന്നാൽ എന്ത് ചെയ്യും? വെളിപ്പെടുത്തി വിജയുടെ മകൻ ജേസൺ സഞ്ജയ്

ജേസൺ സഞ്ജയ്

Published: 

05 Oct 2026 | 09:48 PM

സംവിധായകർക്ക് സിനിമ സെറ്റിൽവച്ച് ദേഷ്യംവരുക എന്നത് സർവ സാധാരണമാണ്. സിനിമ മികച്ച രീതിയിൽ പൂർത്തിയാക്കുക എന്നത് സംവിധായകൻ്റെ ഉത്തരവാദിത്തമാണല്ലോ. സെറ്റിൽ സംവിധായകൻ ദേഷ്യപ്പെടുന്നതിനെ കുറിച്ച് പല താരങ്ങളും അഭിമുഖങ്ങളിൽ തുറന്ന് സംസരിക്കുന്നത് നമ്മൾ കേട്ടിട്ടുണ്ടാകാം. എന്നാൽ ദേഷ്യം വന്നാൽ താൻ എന്താണ് ചെയ്യാറ് എന്ന് തുറന്ന് പറയുകയാണ് തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ മകനും ‘സിഗ്മ’ എന്ന സിനിമയുടെ സംവിധായകനുമായ ജേസൺ സഞ്ജയ്.

എപ്പോഴും പ്രസന്നമായ മുഖത്തോടെ മാത്രമെ സഞ്ജയെ പ്രേക്ഷകർ കണ്ടിട്ടൊള്ളു. എന്നാൽ നിയന്ത്രണം നഷ്ടപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടാകുമെന്നും അതിനെ എങ്ങനെയാണ് നേരിടാറുള്ളത് എന്നും പേളി മാണിക്ക് നൽകിയ അഭിമുഖത്തിൽ താരം വിവരിക്കുന്നുണ്ട്. ‘സിഗ്മ’ എന്ന തൻ്റെ ആദ്യ സിനിമയുടെ സെറ്റിലെ സംഭവങ്ങൾ വിവരിച്ചുകൊണ്ടാണ് സഞ്ജയ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്.

സിനിമ സംവിധാനം ചെയ്യുന്നതിനിടെ ദേഷ്യം നിയന്ത്രിക്കാൻ കഴിയാത്ത സാാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നതായിരുന്നു ചോദ്യം. സെറ്റിൽ ഭൂരിഭാഗം സമയവും താൻ ശാന്തത കൈവിറില്ലെന്നും എന്നാൽ ചിലപ്പോഴെങ്കിലും അത് തകർക്കുന്ന സംഭവങ്ങൾ ഉണ്ടാകാറുണ്ട് എന്നും സഞ്ജയ് പറയുന്നു. സിനിമ പൂർത്തിയാക്കുക എന്നത് വലിയ ഉത്തരവാദിത്തമാണ്. അതിനിടെയിൽ ചിലപ്പോൾ ദേഷ്യം വരാറുണ്ട്. എന്നാൽ ദേഷ്യം സെറ്റിലുള്ളവരോട് പ്രകടിപ്പിക്കാതിരിക്കാൻ പരാമധി ശ്രമിക്കാറുണ്ട് എന്ന് സഞ്ജയ് പറയുന്നു.

Also Read: Alin Jose Perera: ഷൈൻ ടോം ചാക്കോ വിനായകൻ ചിത്രത്തിൽ പെരേരയും; സിനിമാ വിശേഷങ്ങളുമായി അലിൻ ജോസ് പെരേര

ദേഷ്യം വന്നാൽ ക്യാരവാനിലേക്ക് പോയി അത് സ്വയം പ്രക’ടിപ്പികയോ, ടീമിൽ ഉള്ള ആരോടെങ്കിലും തുറന്നുപറയുകയോ ആണ് ചെയ്യാറുള്ളത് എന്നും അദ്ദേഹം പറയുന്നു. ദേഷ്യം സെറ്റിലുള്ളവരോടെല്ലാം പ്രകടിപ്പിക്കാൻ തുടങ്ങിയാൽ അവരിലേക്കും അസ്വസ്ഥകൾ പടരും. തനിക്ക് ഒരു ആശയക്കുഴപ്പമോ, സഘർഷമോ ഉണ്ട് എന്നത് സെറ്റിൽ മറ്റുള്ളവരെ അറിയിക്കാൻ താല്പര്യമില്ല. അൽപ്പം സമയമെടുത്ത് തനിക്കുള്ളി വച്ച് തന്നെ അത് പ്രോസെസ്സ് ചെയ്യാനാണ് ശ്രമിക്കാറ് എന്ന് സഞ്ജയ് പറയുന്നു.

ഇങ്ങനെയൊക്കെയാണെങ്കിൽ സെറ്റിൽ ഒന്ന് രണ്ട് തവണ ദേഷ്യം പ്രകടിപ്പിക്കേണ്ടതായി വന്നിട്ടുണ്ട് എന്ന് സഞ്ജയ് വെളിപ്പെടുത്തി. ഒന്നുരണ്ട് തവണ ദേഷ്യം നിയന്ത്രിക്കാനാകാത്ത അവസ്ഥ ഉണ്ടായി. എന്നാൽ പ്രത്യേകമായി ആരോടെങ്കിലും ദേഷ്യപ്പെടുകയായിരുന്നില്ല. ആ സമയത്തെ ഷൂട്ടിൻ്റെ വേഗതയായിരുന്നു അതിന് കാരണം എന്ന് സഞ്ജയ് വ്യക്തമാക്കി. സംഘർഷമോ ആശയക്കുഴപ്പമോ തോന്നുമ്പോൾ, സഹോദരിയോടും അടുത്ത സുഹൃത്തിക്കളോളും സംസാരുക്കാറുണ്ട് എന്നും നടൻ സഞ്ജീവ് വെങ്കട്ടുമായി സമയം ചിലവഴിക്കാറുണ്ട് എന്നും ജേസൺ സഞ്ജയ് തുറന്നു പറയുന്നു.

English Summary

In an interview with Pearle Maaney, actor Vijay’s son Jason Sanjay revealed how he manages anger on the sets of his debut directorial film Sigma to maintain a positive atmosphere.

Loading...
Unable to load recommendations.
Follow Us
Related Stories
Actress Kalaranjini: ‘അദ്ദേഹം ഒരിക്കലും അറിഞ്ഞുകൊണ്ട് ചെയ്യില്ല’; ശബ്ദം നഷ്ടമായ സംഭവം ഓർത്തെടുത്ത് കലാരഞ്ജിനി
Alin Jose Perera: ഷൈൻ ടോം ചാക്കോ വിനായകൻ ചിത്രത്തിൽ പെരേരയും; സിനിമാ വിശേഷങ്ങളുമായി അലിൻ ജോസ് പെരേര
Pallattu Brahmadathan: ശാന്തനായ ആട്ടിൻകുട്ടിയെ പോലെ അവൻ എനിക്കൊപ്പം നടന്നു; പല്ലാട്ട് ബ്രഹ്മദത്തിന്റെ വേർപാടിൽ മീനാക്ഷി
Pradhama Drishtiya Kuttakkar OTT Release: പ്രഥമ ദൃഷ്ട്യ കുറ്റക്കാർ ഒക്ടോബർ ആദ്യ ആഴ്ച? എത്തുന്നത് എവിടെ
Parvathi Thiruvothu: ആ കാര്യം പറഞ്ഞതിന്റെ പേരിൽ പ്രേക്ഷകർ ഒരിക്കലും സിനിമയെ തള്ളിക്കളയില്ല; പാർവതി തിരുവോത്ത്
Big boss Malayalam Season 8: വിക്കിയെ നേരിട്ട് കണ്ടപ്പോൾ കെട്ടിപ്പിടിക്കാൻ ആണ് തോന്നിയത്, ഉമ്മയും കൊടുത്തു! ശ്രീലക്ഷ്മി അറക്കൽ
ദുബായ് ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെട്ടോ? പുതിയതെടുക്കാൻ ചെയ്യേണ്ടത് !
രാവിലെ ഒരു സ്പൂൺ നെയ്യ്! ശരീരത്തിൽ നടക്കുന്ന മാറ്റങ്ങൾ ഇതാ
ഐക്യൂ 15 മുതൽ ഐക്യൂ 11 ​ലൈറ്റ് വരെ; ആമസോൺ ഡീൽ
നെയ്യോ വെളിച്ചെണ്ണയോ? ആരോഗ്യത്തിന് ഏതാണ് ബെസ്റ്റ്?
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്