AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Hanan Shaah: ആരാണ് ഹനാൻഷാ, ഏതാണ് ആ വൈറൽ പാട്ടുകൾ?

Who is Singer Hanan Sha: മലപ്പുറം സ്വദേശിയായ ഹനാനൻ്റ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിൻ്റെ എണ്ണം 2.2 ദശലക്ഷമാണ്. ആരാധകവൃന്ദങ്ങളുടെ നടുവിലൊരു ഗായകൻ

Hanan Shaah: ആരാണ് ഹനാൻഷാ, ഏതാണ് ആ വൈറൽ പാട്ടുകൾ?
Hanan ShaahImage Credit source: Instagram/ Hanan Sha
arun-nair
Arun Nair | Published: 24 Nov 2025 11:42 AM

ചെന്നുകേറുന്നിടത്തെല്ലാം വലിയ ജനക്കൂട്ടം കാത്തിരിക്കുന്നൊരു ഗായകൻ, ഒരു പക്ഷെ വേടനെ പോലെയോ ജസ്റ്റിൻ ബീബറിനെ പോലെയോ, എഡ് ഷീരനോ പോലെയോ വലിയൊരു ആരാധക വൃന്ദത്തെ ഉണ്ടാക്കിയെടുത്തയാൾ. ഹനാൻഷായെ മലയാളി അറിയാൻ തുടങ്ങിയിട്ട് ഒരുപാട് കാലമായില്ല. 2022-ൽ പറയാതെ അറിയാതെ എന്ന ആൽബത്തിലൂടെയാണ് ഹാനാൻ സംഗീത പ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. മൂൺവാക്കിലെ ഒ കിനാക്കാലം എന്ന പാട്ടാണ് ആദ്യേത്തേതെങ്കിലും ചിറാപൂഞ്ചി മഴയത്താണ് ഏറ്റവുമധികം ആരാധക ശ്രദ്ധ നേടിയ സമീപകാല പാട്ട്.

മലപ്പുറം സ്വദേശിയായ ഹനാനൻ്റ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിൻ്റെ എണ്ണം 2.2 ദശലക്ഷമാണ്. ഇൻസാനിലെ, ഹനിയ, ഒാ കിനാക്കാലം, അജപ്പാമട, ആലപ്പുഴ മുല്ലക്കൽ തുടങ്ങിയ പാട്ടുകളും ഹനാൻ്റെ തന്നെ. ഇതിനോടകം നിരവധി സിംഗിളുകളും, ആൽബം കവറുകളും സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. മലബാർ മേഖലയിൽ കൊച്ചു കുട്ടികൾ മുതിർന്നവർ വരെ ഹനാൻ്റെ പാട്ടുകൾ മൂളുന്നു. ക്യൂബ്സ് എൻ്റർടെയിൻമെൻ്റിൻ്റെ പുതിയ ചിത്രത്തിൽ ഹനാൻ ഷായും അഭിനയിക്കുന്നുണ്ടെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. ഏതായാലും ദിവസം ചെല്ലും തോറും ഹനാൻ്റെ ആരാധകരുടെ എണ്ണം കൂടി വരുന്നു.

 

View this post on Instagram

 

A post shared by Hanan Shaah (@hanaaaneyy)

കാസർകോട് സംഭവിച്ചത്

നിരവധി ആരാധകർ ഉള്ളതുകൊണ്ട് തന്നെ ഹനാൻഷായൂടെ പരിപാടികൾ പലപ്പോഴും വിവാദത്തിലുമാകാറുണ്ടായിരുന്നു. ഇത്തവണ അത് കാസർകോടായിരുന്നു. കാസർ​ഗോഡ് പുതിയ ബസ്റ്റാൻ്റിന് സമീപത്തെ മൈതാനത്ത് സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെയാണ് അപകടമുണ്ടായത്. ചടങ്ങ സംഘടിപ്പിച്ച മൈതാനത്ത് ഉൾക്കൊള്ളാവുന്നതിലുമേറെ ആളുകൾ പരിപാടിക്ക് എത്തിയിരുന്നു.

ALSO READ: ഹനാൻ ഷായുടെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; നിരവധി പേർക്ക് പരിക്ക്; ലാത്തി വീശി പോലീസ്

ഇതോടെ നിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വരികയും തിക്കിലും തിരക്കിലുംപ്പെട്ട് കാണികളായി എത്തിയവർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തീ വീശി. പരിപാടിക്ക് മണിക്കൂറുകൾക്ക് മുൻപ് തന്നെ ആയിരക്കണക്കിന് പേർ സ്ഥലത്ത് എത്തിച്ചേർന്നിരുന്നതായാണ് വിവരം. തിരക്ക് നിയന്ത്രിക്കാൻ ഫലപ്രദമായ സംവിധാനങ്ങൾ സംഘാടകർ ചെയ്തിരുന്നില്ല.