AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Huge Crowd at Hanan Shah’s Music Event: ഹനാൻ ഷായുടെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; നിരവധി പേർക്ക് പരിക്ക്; ലാത്തി വീശി പോലീസ്

Huge Crowd at Hanan Shah’s Music Event: ഒട്ടേറെപ്പേർ കുഴഞ്ഞുവീണുവെന്നാണ് വിവരം. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

Huge Crowd at  Hanan Shah’s Music Event: ഹനാൻ ഷായുടെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; നിരവധി പേർക്ക് പരിക്ക്; ലാത്തി വീശി പോലീസ്
Huge Crowd At Hanan Shahs Music EventImage Credit source: social media
Sarika KP
Sarika KP | Published: 24 Nov 2025 | 05:52 AM

കാസർഗോഡ്: ഹനാൻ ഷായുടെ സം​ഗീതപരിപാടിയ്ക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട് നിരവധി പേർക്ക് പരിക്ക്. കാസർ​ഗോഡ് പുതിയ ബസ്റ്റാന്റിന് സമീപമുള്ള മൈതാനത്ത് സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു അപകടം ഉണ്ടായത്. മൈതാനത്ത് ഉൾക്കൊള്ളാവുന്നതിലുമേറെ ആളുകൾ പരിപാടിയ്ക്ക് എത്തിയതാണ് അപകട കാരണം.

ഒട്ടേറെപ്പേർ കുഴഞ്ഞുവീണുവെന്നാണ് വിവരം. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. നഗരത്തിൽ ഗതാഗതം സ്തംഭിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തിവീശി. തിക്കും തിരക്കും കാരണം പോലീസ് പരിപാടി നിർത്തിവെപ്പിച്ചു. ജില്ലാ പോലീസ് മേധാവി നേരിട്ട് എത്തിയാണ് പരിപാടി നിർത്തി വെപ്പിച്ചത്.

Also Read:മദ്യപാനത്തിനിടെ തർക്കം, സഹോദരീഭർത്താവിനെ കൊലപ്പെടുത്തി; വോട്ട് ചോദിച്ച് എത്തിയവർ ജനലിലൂടെ കണ്ടത്

കാസർകോട്ടെ യുവജന കൂട്ടായ്മ നടത്തിയ മേളയുടെ സമാപന ദിവസമായ ഇന്നലെ ഹനാൻ ഷായുടെ സം​ഗീതപരിപാടി സംഘടിപ്പിക്കുകയായിരുന്നു. സം​ഗീത പരിപാടി ആരംഭിക്കുന്നതിനു മുൻപേ സ്ഥലത്ത് ആളുകൾ തടിച്ചുകൂടുകയായിരുന്നു. പിന്നാലെയാണ് തിക്കും തിരക്കും അനുഭവപ്പെട്ടത്. സംഭവം അറിഞ്ഞ് ജില്ലാ പോലിസ് മേധാവി ബി.വി. വിജയ്ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തുകയായിരുന്നു. തുടർന്ന് ജാ​ഗ്രത പാലിക്കണമെന്ന് പൊലീസ് മോധാവി തന്നെ മൈക്കിലൂടെ മുന്നറിയിപ്പ് നൽകി.