Aadu 3: അവളെ കെട്ടിയവനെ കണ്ടിട്ട് ഷാജിയേട്ടനെ പോലെ ഒരു മരവാഴയാണ്….മേരിയ്ക്ക് പിന്നാലെ ദേ സ്റ്റെല്ലയും?
Who is Stella in Aadu 3: ഈ വേഷം ആര് അവതരിപ്പിക്കും എന്നതിനെ ചൊല്ലി വലിയ ഊഹാപോഹങ്ങൾ ഫാൻ ഗ്രൂപ്പുകളിൽ നടന്നിരുന്നു. ഷാജി പാപ്പനും സംഘവും നടത്തുന്ന പുതിയ സാഹസിക യാത്രയിൽ സ്റ്റെല്ലയ്ക്ക് നിർണായകമായ ഒരു റോൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മിഥുൻ മാനുവൽ സംവിധാനം ചെയ്ത ചിത്രത്തിൽ ജയസൂര്യ വീണ്ടും ഷാജിപാപ്പനായി തകർത്താടുകയാണ്.

Aadu 3 (1)
ആട് കണ്ടവരാരും മേരിയെ മറക്കാൻ ഇടയില്ല. ഷാജി പാപ്പനേ പറ്റിച്ച് പൊന്നപ്പന്റെ കൂടെ പോയ മേരി പിന്നീട് മീൻ വില്പനക്കാരിയായി പെരുവഴിയിൽ വച്ച് പാപ്പനെ കണ്ടുമുട്ടുന്നത് ആടിലെ ഒരു പ്രധാനപ്പെട്ട രസകരമായ സീനായിരുന്നു. ഇപ്പോൾ ആട് 3 പുറത്തെത്തിയപ്പോൾ എല്ലാവരും അന്വേഷിക്കുന്നത് സ്റ്റെല്ലയെ ആണ്. സ്റ്റെല്ലയും പാപ്പനും ഒന്നിക്കണം എന്ന് ആഗ്രഹം ആരാധകരിൽ ശക്തമായിരുന്നു.
ആട് ത്രീയിൽ അത് സംഭവിച്ചിട്ടുണ്ടോ എന്നാണ് ആരാധകർ ചോദിക്കുന്നത്. സ്റ്റെല്ലയും മേരിയെ പോലെ പാപ്പനെ തേയ്ക്കുമോ എന്ന് സംശയിക്കുന്നു. അവളെ കെട്ടിയവനെ കണ്ടിട്ട് ഷാജിയേട്ടനെ പോലെ ഒരു മരവാഴയാണ് എന്ന ഡയലോഗ് ആട് ത്രീയിൽ ഉണ്ട്. ഇതിനർത്ഥം സ്റ്റെല്ല തേച്ചു എന്ന് തന്നെ ആവാം എന്ന ഊഹത്തിലാണ് ആരാധകർ. നസ്രിൻ നാസറാണ് സ്റ്റെല്ലയായി കഴിഞ്ഞ ഭാഗത്ത് എത്തിയത്.
ഈ വേഷം ആര് അവതരിപ്പിക്കും എന്നതിനെ ചൊല്ലി വലിയ ഊഹാപോഹങ്ങൾ ഫാൻ ഗ്രൂപ്പുകളിൽ നടന്നിരുന്നു. ഷാജി പാപ്പനും സംഘവും നടത്തുന്ന പുതിയ സാഹസിക യാത്രയിൽ സ്റ്റെല്ലയ്ക്ക് നിർണായകമായ ഒരു റോൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മിഥുൻ മാനുവൽ സംവിധാനം ചെയ്ത ചിത്രത്തിൽ ജയസൂര്യ വീണ്ടും ഷാജിപാപ്പനായി തകർത്താടുകയാണ്. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ടെലയുടെ വരവോടെ ആട് ത്രീ ഒരു കമ്പ്ലീറ്റ് പാക്കേജ് ആയിരിക്കുമെന്നാണ് സിനിമ ലോകത്തെ സംസാരം.