AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Helen of Sparta: “നിയമത്തിൻ്റെ വഴിയെ പോയി എൻ്റെ ചെരിപ്പ് തേഞ്ഞു”; തെറി പറയുന്നതിൽ ഹെലൻ ഓഫ് സ്റ്റ്പാർട്ടയുടെ വിശദീകരണം ഇങ്ങനെ

‘Helen of Sparta’ Responds to Criticism: വെറും സൈബർ ആക്രമണമല്ല താൻ നേരിടുന്നത് മറിച്ച് ലൈംഗിക അതിക്രമം തന്നെയാണെന്ന് ധന്യ പറയുന്നുണ്ട്. പലർക്കും അറിയേണ്ടത്. ബ്രായുടെയും ബ്രെസ്റ്റിൻ്റെയും സൈസാണ്. അതും കടന്ന് ചിലർക്ക് അറിയേണ്ടത് സ്വകാര്യ ഭാഗങ്ങടെ നിറവും. ചിലർ. ചിത്രങ്ങൾ ആവശ്യപ്പെടുന്നു

Helen of Sparta: “നിയമത്തിൻ്റെ വഴിയെ പോയി എൻ്റെ ചെരിപ്പ് തേഞ്ഞു”; തെറി പറയുന്നതിൽ ഹെലൻ ഓഫ് സ്റ്റ്പാർട്ടയുടെ വിശദീകരണം ഇങ്ങനെ
ധന്യ ഹർഷിത്Image Credit source: Facebook Helen Of Sparta
Sumeesh T Unneen
Sumeesh T Unneen | Updated On: 07 Sep 2026 | 08:35 PM

സാമുഹ്യ മാധ്യമങ്ങളിലെ തൻ്റെ പ്രതികരണങ്ങൾ കാരണം നിരന്തരം വിവാദങ്ങളിൽപ്പെടുന്ന ഇൻഫ്ലുവൻസറാണ് ‘ഹെലൻസ് ഓഫ് സ്പാർട്ട’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രശസ്തി നേടിയ ധന്യ ഹർഷിത്ത്. വീഡിയോകളിൽ പലപ്പോഴും കടുത്ത വാക്കുകളാണ് ധന്യ ഉപോയോഗിക്കാറുള്ളത്. ഇതിനെതിരെ വലിയ വിമർശനങ്ങൾ ഉയരാറുണ്ട്. അടുത്തിടെ ട്രാൻസ് വുമൺ ദീപ്തി കല്യാണിക്കെതിരെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളെ തുടർന്ന് ധന്യക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ വീഡിയോകളിൽ താൻ എന്തുകൊണ്ട് കടുത്ത ഭാഷ ഉപയോഗിക്കുന്നു എന്നതിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ‘ഹെലൻ ഓഫ് സ്പാർട്ട’

തനിക്ക് നേരിടേണ്ടി വന്ന ദുരഭവങ്ങളെ തുടർന്നാണ് കടുത്ത ഭാഷ ഉപയോഗിക്കേണ്ടതായി വന്നത് എന്നും, നിതിക്കായി നിയമത്തിൻ്റെ വഴിയേ പോയെങ്കിലും ചെരിപ്പ് തേഞ്ഞതല്ലാതെ തനിക്കെതിരെ ലൈംഗിക പരാമർശങ്ങൾ നടത്തിയവർ ആരും ശിക്ഷിക്കപ്പെട്ടില്ല എന്നും ധന്യ സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയെന്നോണമാണ് വിശദീകരണവുമായി ധന്യ രംഗത്തെത്തിയിരിക്കുന്നത്.

ടിക് ടിക് കാലം മുതൽ വീഡിയോ ചെയ്യുന്നുണ്ട്. അന്ന് മുതൽ തിർത്തും അംഗീകരിക്കാനാകാത്ത മട്ടിലുള്ള ലൈംഗിക ചുവയുള്ള കമറ്റുകളും അധിക്ഷേപങ്ങളും നേരിടുന്നുണ്ട്. ഏഴോളം പരാതികൾ കാസർകോഡ് സൈബർ പൊലീസിൽ നൽകിയിരുന്നു. കോടതിയിൽ കയറിയിറങ്ങി ചെരിപ്പ് തേഞ്ഞതല്ലാതെ ആരും ശിക്ഷിക്കപ്പെട്ടില്ല. ഇതോടെ സ്വന്തം നിലക്ക് പ്രതികരിക്കാൻ തുടങ്ങി. മൊശം കമൻ്റിടുന്നവരെ സോഷ്യൽ മീഡിയയുടെ സഹായത്തോടെ കണ്ടെത്തി ഓരോരുത്തരുടെയും വീടുകളിലെത്തി സ്വന്തം മക്കൾ ചെയ്യുന്നതെന്തെന്ന് അവരുടെ മാതാപിതാക്കൾക്ക് നേരിട്ട് കാട്ടിക്കൊടുത്തു എന്ന് ധന്യ പറയുന്നു.

Also Read: Jayam Ravi-Kenisha Viral Video: ഒരുമിച്ചിരുന്ന് പുകവലിച്ച് ജയം രവിയും കെനീഷയും ? കഞ്ചാവ് എന്ന് ആരോപണം

വെറും സൈബർ ആക്രമണമല്ല താൻ നേരിടുന്നത് മറിച്ച് ലൈംഗിക അതിക്രമം തന്നെയാണെന്ന് ധന്യ പറയുന്നുണ്ട്. പലർക്കും അറിയേണ്ടത്. ബ്രായുടെയും ബ്രെസ്റ്റിൻ്റെയും സൈസാണ്. അതും കടന്ന് ചിലർക്ക് അറിയേണ്ടത് സ്വകാര്യ ഭാഗങ്ങടെ നിറവും. ചിലർ. ചിത്രങ്ങൾ ആവശ്യപ്പെടുന്നു. ഇത്തരത്തിൽ ആക്രമണം നേരിടാൻ എന്ത് തെറ്റാണ് താൻ ചെയ്തത് എന്ന് ധന്യ ചോദിക്കുന്നു. ശരീരം പ്രദർശിപ്പിക്കുന്ന തരത്തിൽ ഒരിക്കൽപ്പോലും താൻ വീഡിയോകൾ ചെയ്തിട്ടില്ലെന്നും അവർ പറയുന്നുണ്ട്.

ഒരു പെണ്ണിൻ്റെ വായിൽ നിന്നും ഇത്തരം വാക്കുകൾ വരാൻ പാടിണ്ടോ എന്നാണ് പലരും ചോദിക്കുന്നത്. പെണ്ണ് പ്രതികരിക്കുന്നതിലാണ് പ്രശ്നം. എന്നാൽ തെറിവിളികൾ നേരിടുമ്പോൾ പെണ്ണിനും അതേ നാണയത്തിൽ തന്നെ മറുപടി നൽകേണ്ടി വരും എന്ന് ധന്യ പറയുന്നു. തനിക്കെതിരെ മോശമായ കമൻ്റുകൾ നടത്തിയവരോട് മാത്രമേ അതേ രീതിയിൽ പ്രതികരിച്ചിട്ടൊള്ളു എന്നും മറിച്ചുള്ള ഒരു സംഭവം തെളിയിച്ചാൽ താൻ സോഷ്യൽ മീഡിയ ഉപേക്ഷിച്ച് പോകാം എന്നും ധന്യ വീഡിയോയിൽ പറയുന്നുണ്ട്.

English Summary

Influencer ‘Helen of Sparta’ (Dhanya Harshit) explained that relentless sexual cyberbullying and the failure of legal systems forced her to use harsh language to defend herself against abusers online.

Follow Us