Year Ender 2025: മലയാളികളുടെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ മുതൽ അതുല്യ കലാകാരൻ ശ്രീനിവാസൻ വരെ; 2025-ൽ വിടപറഞ്ഞ പ്രമുഖർ
Celebrity Deaths in 2025: പ്രണയഗാനങ്ങള്‍ക്ക് ഭാവസൗന്ദര്യം പകര്‍ന്ന മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ പി ജയചന്ദ്രന്‍ മുതൽ കഴിഞ്ഞ ദിവസം വിട പറഞ്ഞ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നടൻ ശ്രീനിവാസൻ വരെ 2025ന്‍റെ തീരാനഷ്ടമാണ്.

Year Ender 2025
2025 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ഈ വർഷം വിടപറഞ്ഞവർ ഏറെയാണ്. പ്രണയഗാനങ്ങള്‍ക്ക് ഭാവസൗന്ദര്യം പകര്‍ന്ന മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ പി ജയചന്ദ്രന്‍ മുതൽ കഴിഞ്ഞ ദിവസം വിട പറഞ്ഞ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നടൻ ശ്രീനിവാസൻ വരെ 2025ന്‍റെ തീരാനഷ്ടമാണ്.
പി ജയചന്ദ്രന്‍
ഈ വർഷം ആദ്യമായിരുന്നു മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ വിടപറഞ്ഞത്. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങൾ സമ്മാനിച്ചാണ് താരം വിടവാങ്ങിയത്. ഒരു തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരവും അഞ്ചുതവണ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന പുരസ്കാരവും നാലു തവണ തമിഴ്നാട് സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്.
കലാഭവൻ നവാസ്
മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു ചലച്ചിത്ര-മിമിക്രി താരം കലാഭവൻ നവാസിന്റെ വിയോഗം. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിലായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ചോറ്റാനിക്കരയിൽ എത്തിയത്. മിമിക്രി വേദികളിലൂടെയാണ് നവാസ് മലയാളികൾക്കിടയിൽ ശ്രദ്ധേയനായത്. പിന്നീടാണ് സിനിമയിലേക്ക് എത്തിയത്.
Also Read:‘വാ ചിലപ്പോ ബിരിയാണി കിട്ടിയാലോ! എന്റെ ആ ഡയലോഗ് അറംപറ്റി’; രമേഷ് പിഷാരടി
വിഷ്ണു പ്രസാദ്
സിനിമ സീരിയൽ താരം വിഷ്ണു പ്രസാദ് വിടവാങ്ങിയതും ഈ വർഷം തന്നെയാണ്. കരൾ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിലായിരുന്നു താരത്തിന്റെ വിയോഗം. . ചികിത്സയ്ക്കായി ഭീമമായ തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബം. കാശി, കൈ എത്തും ദൂരത്ത്, റൺവേ, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൺ, ലോകനാഥൻ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.
ശ്രീനിവാസൻ
കഴിഞ്ഞ ദിവസമാണ് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചത്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ഇതോടെ 48 വർഷം നീണ്ട സിനിമാ ജീവിതത്തിനാണ് അന്ത്യമായത്. മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രതിഭയാണ് ശ്രീനിവാസൻ. ഇരുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ചു.