Ramesh Pisharody: ‘വാ ചിലപ്പോ ബിരിയാണി കിട്ടിയാലോ! എന്റെ ആ ഡയലോഗ് അറംപറ്റി’; രമേഷ് പിഷാരടി
Ramesh Pisharody About Mammootty: സെറ്റിൽ എത്തുന്നതിനു മുന്നേ ഒരുപാട് സംശയം ഉണ്ടായിരുന്നുവെന്നും എങ്കിലും എങ്ങാനും ബിരിയാണി കിട്ടിയാലോ എന്നോർത്താൻ പോയതെന്ന് രമേഷ് പിഷാരടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു.
മലയാളി പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന മൾട്ടി സ്റ്റാർ ചിത്രമായ ‘പേട്രിയറ്റ്’. . മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. ഇതിനിടെയിൽ സിനിമാ സെറ്റിൽ മമ്മൂട്ടിയെ കാണാനെത്തിയ രമേഷ് പിഷാരടിയുടെ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയെ കാണാൻ അതിയായ ആഗ്രഹം ഉള്ള ഒരു കുട്ടിയുമൊത്താണ് രമേഷ് പിഷാരടി സെറ്റിൽ എത്തിയത്.
പിഷാരടിയുടെ സുഹൃത്തും സാരഥിയുമായ സിത്തുവിന്റെ മകനെ കൂട്ടിയായിരുന്നു മമ്മൂട്ടിക്കരികിൽ എത്തിയത്. കുട്ടിയുടെ വലിയ ആഗ്രഹമായിരുന്നു മമ്മൂട്ടിയെ കാണണമെന്നും സെറ്റിൽ എത്തിയപ്പോൾ അതിനേക്കാൾ വലിയ സന്തോഷം ഉണ്ടായതെന്നും പിഷാരടി കുറിച്ചു.സെറ്റിൽ എത്തുന്നതിനു മുന്നേ ഒരുപാട് സംശയം ഉണ്ടായിരുന്നുവെന്നും എങ്കിലും എങ്ങാനും ബിരിയാണി കിട്ടിയാലോ എന്നോർത്താൻ പോയതെന്ന് രമേഷ് പിഷാരടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു.
ഈ ഡയലോഗ് അറംപറ്റി എന്നും ബിരിയാണി ലഭിച്ചെന്നും നടൻ കൂട്ടിച്ചേർത്തു.കുറിപ്പിനൊപ്പം ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. നടനെ കാണാൻ എത്തിയ കുട്ടിയ്ക്ക് സ്നേഹത്തോടെ മമ്മൂട്ടി ബിരിയാണി വിളമ്പി നൽകുന്നതാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. അതേസമയം മമ്മൂട്ടി മോഹൻലാൽ എന്നിവർക്കുപുറമെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും എത്തുന്നുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാസ്സ് ആക്ഷൻ ചിത്രങ്ങളിൽ ഒന്നാണ് ഇതെന്നാണ് കിട്ടുന്ന സൂചന.
View this post on Instagram