AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Helen of Sparta Case : മദ്യപിച്ച് വാഹനം ഓടിച്ചതിന് ഹെലൻ ഓഫ് സ്പാർട്ട് അറസ്റ്റിൽ; പോലീസ് പിടികൂടിയത് ചേസ് ചെയ്ത്

Helen Of Sparts Drunk And Drive Case : കാസർകോട് ബന്തിയോട് വെച്ചാണ് പോലീസ് ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ എസ് രാജേഷിനെ പിടികൂടിയത്. വാഹന പരിശോധനയ്ക്ക് പോലീസ് കൈ കാണിച്ചപ്പോൾ ഹെലൻ ഓഫ് സ്പാർട്ട് നിർത്താതെ കടന്നുകളയുകയായിരുന്നു.

Helen of Sparta Case : മദ്യപിച്ച് വാഹനം ഓടിച്ചതിന് ഹെലൻ ഓഫ് സ്പാർട്ട് അറസ്റ്റിൽ; പോലീസ് പിടികൂടിയത് ചേസ് ചെയ്ത്
Helen Of Sparta (Dhanya S Rajesh)Image Credit source: Helen Of Sparta Facebook
Jenish Thomas
Jenish Thomas | Updated On: 02 Jul 2026 | 06:07 PM

കാസർകോട് : മദ്യപിച്ച് വാഹനം ഓടിച്ചതിന് സോഷ്യൽ മീഡിയ താരം ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ എസ് രാജേഷിനെ കാസർകോട് വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. വാഹന പരിശോധനയ്ക്ക് നിർത്താതെ കടന്നുകളഞ്ഞ ഹെലൻ ഓഫ് സ്പാർട്ടയെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. കാസർകോട് അണങ്കൂരിൽ വെച്ച് സംശാസ്പദമായി കണ്ട കാർ പരിശോധനയ്ക്ക് കൈ കാണിച്ചപ്പോൾ സോഷ്യൽ മീഡിയ താരം വാഹനമെടുത്ത് അമിതവേഗത്തിൽ കടന്നു കളയുകയായിരുന്നു. തുടർന്ന് പിന്തുടർന്ന പോലീസ് കുമ്പള ബന്തിയോട് ഭഗവതി നഗറിൽ വെച്ച് പോലീസ് ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യയെ പിടികൂടുകയായിരുന്നു. തുടർന്ന നടത്തിയ പരിശോധനയിൽ വാഹനം ഓടിച്ച ധന്യ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തി.

ഇന്നലെ ജൂലൈ ഒന്നാം തീയതി ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. അണങ്കൂരിൽ ദേശീയപാതയിൽ നോ പാർക്കിങ് മേഖലയിൽ സംശായസ്പദമായി കാർ നിർത്തിയിട്ടിരിക്കുന്നത് പരിശോധിക്കാൻ പോലീസ് എത്തിയപ്പോൾ, ധന്യ കാർ വെട്ടിച്ച് അമിതവേഗത്തിൽ കടന്നുകളയുകയായിരുന്നു. തുടർന്ന് പോലീസ് ചേസ് ചെയ്ത് ബന്തിയോട് വെച്ച് സോഷ്യൽ മീഡിയ താരത്തെ പിടികൂടി. വാഹനവും ഓടിച്ച ധന്യയെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. ശേഷം ധന്യയെ രക്ത പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയിൽ സോഷ്യൽ മീഡിയ താരം മദ്യപിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മദ്യപിച്ച് വാഹനം ഓടിച്ചു, മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിൽ വാഹനം ഓടിച്ചു എന്നിങ്ങിനെ രണ്ട് കേസുകളാണ് ധന്യയ്ക്കെതിരെ കുമ്പള പോലീസ് രജസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം പിഴ മാത്രം ഈടാക്കി ധന്യ പോലീസ് വിട്ടയച്ചുയെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ALSO READ : Renu Sudhi: കിച്ചു നീ സമ്മതിച്ചിട്ടില്ലേ ഞാൻ സബ്സ്ക്രിപ്‌ഷൻ തുടങ്ങിയത്? ആ പണം നീയും വാങ്ങിയിട്ടില്ലേ? തുറന്നടിച്ച് രേണു സുധി

ആരാണ് ഹെലൻ ഓഫ് സ്പാർട്ട?

ടിക്ടോകിലൂടെ പ്രമുഖയായ സോഷ്യൽ മീഡിയ താരമാണ് ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ എസ് രാജേഷ്. പിന്നീട് യുട്യൂബിലും റീൽസുമായി ധന്യ സോഷ്യൽ മീഡിയയിൽ സജീവമായി തുടർന്നു. ഇൻഫ്ലുവെൻസർമാരുടെ ലോകത്തെ നിരവധി ട്രോളുകൾക്കും വിമർശനങ്ങൾ പാത്രമായ സോഷ്യൽ മീഡിയ താരം കൂടിയായിരുന്നു ഹെലൻ ഓഫ് സ്പാർട്ട.

English Summary

Famous Malayalam Influencer Helen of Sparta AKA Dhanya S Rajesh Booked And Drunk And Drive Case In Kasaragod Kumbazha. Social Media Icon’s Car Found Abandoned in Kumbazha National Highway. When Police Arrived For Inspection, Dhanya Swifty Took The Car And Drove Away. Police Chased Her And Nabbed.

Follow Us