Helen of Sparta : വെരി വെരി സോറി…. മദ്യപിച്ചിരുന്നു, എന്റെ ഭാഗത്ത് നിന്ന് വന്ന മിസ്റ്റേക്ക് ; വിശദീകരണവുമായി ഹെലന്‍ ഓഫ് സ്പാര്‍ട്ട

Helen of Sparta Drunk And Drive Case: മദ്യപിച്ച് വാഹനം ഓടിച്ച് പോലീസ് പിടികൂടിയ സംഭവത്തില്‍ വിശദീകരണവുമയി സോഷ്യല്‍ മീഡിയ താരം ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന ധന്യ എസ് രാജേഷ് രംഗത്ത്. കഴിഞ്ഞ ദിവസം കാസര്‍കോട് വച്ച് പരിശോധനയ്ക്കിടെ വാഹനം നിര്‍ത്താതെ പോയ ഹെലന്‍ ഓഫ് സ്പാര്‍ട്ടയെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വാഹനം ഓടിച്ച ധന്യ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തി.

Helen of Sparta : വെരി വെരി സോറി.... മദ്യപിച്ചിരുന്നു, എന്റെ ഭാഗത്ത് നിന്ന് വന്ന മിസ്റ്റേക്ക് ; വിശദീകരണവുമായി ഹെലന്‍ ഓഫ് സ്പാര്‍ട്ട

ധന്യ എസ് രാജേഷ്

Updated On: 

03 Jul 2026 | 10:14 AM

മദ്യപിച്ച് വാഹനം ഓടിച്ച് പോലീസ് പിടികൂടിയ സംഭവത്തില്‍ വിശദീകരണവുമയി സോഷ്യല്‍ മീഡിയ താരം ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന ധന്യ എസ് രാജേഷ് രംഗത്ത്. കഴിഞ്ഞ ദിവസം കാസര്‍കോട് വച്ച് പരിശോധനയ്ക്കിടെ വാഹനം നിര്‍ത്താതെ പോയ ഹെലന്‍ ഓഫ് സ്പാര്‍ട്ടയെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വാഹനം ഓടിച്ച ധന്യ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ഈ സംഭവം വലിയ ചര്‍ച്ചയും വാര്‍ത്തയും ആയ സാഹചര്യത്തിലാണ് ഇപ്പോള്‍ വിശദീകരണുമായി ധന്യ രംഗത്തെത്തിയിരുന്നത്. സമൂഹ മാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്ത വീഡിയോയിലൂടെയാണ് വിശദീകരണം

തന്റെ ഭാഗത്ത് നിന്ന് തെറ്റ് പറ്റി എന്ന് സമ്മതിക്കുന്ന ഹെലന്‍ ഓഫ് സ്പാര്‍ട്ട സംഭവം എങ്ങനെയാണ് നടന്നതെന്നും പറയുന്നുണ്ട്. തന്നെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നും നിയമലംഘനത്തിന് പിഴ ചുമത്തുകയാണ് ഉണ്ടായതെന്നും അവര്‍ വിശദീകരിക്കുന്നു. വെരി വെരി വെരി സോറി, എന്റെ ഭാഗത്തു വന്ന വലിയ ഒരു മിസ്‌റ്റേക്ക് ആണ് അത്. കാരണം ഒരു പരിപാടിയുടെ ഇടയില്‍ ഞാന്‍ ഒരു ബിയര്‍ അടിച്ചിട്ടുണ്ടായിരുന്നു. അടിച്ച സമയത്ത് വണ്ടി എടുക്കാന്‍ പാടില്ല, അത് എന്റെ ഭാഗത്ത് നിന്ന് തെറ്റാണ്. രണ്ടു ദിവസമായി ആ ഒരു സംഭവം കഴിഞ്ഞിട്ട്. ഇപ്പോഴാണ് അതിന്റെ ന്യൂസും കാര്യങ്ങളും വരുന്നത്.

Also Read: മദ്യപിച്ച് വാഹനം ഓടിച്ചതിന് ഹെലൻ ഓഫ് സ്പാർട്ട് അറസ്റ്റിൽ; പോലീസ് പിടികൂടിയത് ചേസ് ചെയ്ത്

തന്നെ അറസ്റ്റ് ചെയ്തു, വാഹനം പിടിച്ചെടുത്തു എന്ന വാര്‍ത്തക്കെതിരെയും ധന്യ പ്രതികരിക്കുന്നുണ്ട്. എന്റെ വണ്ടി പിടിച്ചുകൊണ്ടുപോയി എാന്നാണ് പറയുന്നത്, ഒരിക്കലും അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. നോര്‍മലി ഒരു കോമണ്‍ വ്യക്തികള്‍ക്ക് ഡ്രിങ്ക് ആന്‍ഡ് െ്രെഡവില്‍ പെറ്റി എങ്ങനെയാണോ വരുന്നത് ആ പെറ്റി ആണ് തനിക്ക് വന്നിട്ടുള്ളത്. അത് വളരെ കൃത്യമായി കോടതിയില്‍ പോയി അടക്കുകയും ചെയ്യും. ഞാന്‍ ഒരിക്കലും ഒരു കാരണവശാലും മദ്യം ഇതുവരെ ഞാന്‍ പ്രൊമോട്ട് ചെയ്തിട്ടില്ല. ഞാന്‍ ഒരാളെയും തന്റെ ജീവിതത്തില്‍ ഒരാളെയും ഞാന്‍ മദ്യപിക്കാന്‍ പ്രോത്സാഹിപ്പിച്ചിട്ടുമില്ല. സ്ഥിരമായിട്ട് മദ്യപിക്കുന്ന ഒരാളല്ല താനെന്നും ഹെലന്‍ ഓഫ് സ്പാര്‍ട്ട വിശദീകരണ വീഡിയോയില്‍ പറയുന്നു.

ഹെലന്‍ ഓഫ് സ്പാര്‍ട്ട പങ്കുവെച്ച വീഡിയോ

താന്‍ എന്തുകൊണ്ട് വാഹനം നിര്‍ത്താതെ പോയി എന്നതിനും ഹെലന്‍ ഓഫ് സ്പാര്‍ട്ട ന്യായീകരണം ഉന്നയിക്കുന്നു. തിരക്കുള്ള സ്ഥലമായതിനാല്‍ വാഹനം നിര്‍ത്തിയാല്‍ കൂടുതല്‍ പേര്‍ തന്നെ ശ്രദ്ധിക്കും എന്നതുകൊണ്ടും തന്നെ അറിയുന്ന ആളുകള്‍ അവിടെ ഉണ്ടായിരുന്നതിനാലാണ് എന്നുമാണ് വിശദീകരണം. പിന്നീട് കാറ് മുന്നോട്ട് ഓടിച്ച് പോയ താന്‍ വീടിന്റെ മുന്നില്‍ നിര്‍ത്തി. പോലീസ് പിന്നാലെ എത്തി, അവരോട് കാര്യം പറഞ്ഞു. അവര്‍ ബ്രെത്ത് അനലൈസര്‍ വച്ച് പരിശോധിച്ചു. മദ്യപിച്ചിട്ടുണ്ട് എന്ന് കണ്ടെത്തി, പെറ്റി തരികയും ചെയ്തു. പോലീസ് തന്നോട് വളരെ മാന്യമയാട്ടാണ് പെരുമാറിയത് എന്നും അവര്‍ പറയുന്നു.

English Summary

Dhanya S. Rajesh, the social media personality known as ‘Helen of Sparta,’ has issued a statement regarding an incident where she was apprehended by the police for drunk driving. The police had chased down and intercepted her in Kasaragod after she failed to stop her vehicle during a routine check; a subsequent test revealed that she was under the influence of alcohol.

 

Loading...
Unable to load recommendations.
Follow Us
Related Stories
Jeeva – Aparna Thomas Divorce: എവിടെയാ? ആരാ ഒപ്പം? വിശ്വാസം നഷ്ടപ്പെട്ടാൽ തീർന്നു! ജീവയും അപർണയും അന്നു പറഞ്ഞത്
Dulquer Salmaan-Nivin Pauly: നിവിൻ പൊളി-ദുൽഖർ സൽമാൻ ചിത്രം വരും; ഓണത്തിന് സർപ്രൈസ് പൊട്ടിച്ച് നിവിൻ പോളി!
‘ഇച്ചാക്കാൻ്റെ സൂലു ചേച്ചി’; മമ്മൂട്ടിയുടെ ഭാര്യയുമായുള്ള അടുപ്പത്തെ കുറിച്ച് സുചിത്ര മോഹൻലാൽ
ശിവഭക്തർക്കുള്ള സമ്മാനവുമായി സാദ്‌ഗുരു: ‘ശിവ – ദി ആദിയോഗി’ അനിമേഷൻ ചിത്രം അടുത്ത വർഷം തിയേറ്ററുകളിലേക്ക്
Dileesh Pothan On Girish AD : മച്ചാനെ നമ്മടെ മാതിരി അല്ല എല്ലാം എഴുതിക്കൊണ്ടാ വരുന്നെ… ചെറിയ നോട്ടം വരെ ഉണ്ടാവും, ​ഗിരീഷ് എ.ഡിയുടെ സ്ക്രിപ്റ്റിനെ കുറിച്ച് ദിലീഷ് പോത്തൻ
Aparna Thomas – Jeeva Divorce: എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! ആ വിവാഹം കഴിഞ്ഞു, വ്യക്തമാക്കി അപർണ
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണസദ്യയിൽ ഉപ്പ് ചേർക്കാത്ത വിഭവം
ഇലയിടൽ മുതൽ പായസം വരെ: ഓണസദ്യ കഴിക്കേണ്ട ശരിയായ ക്രമം
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി