അനന്ത് അംബാനിയെയും വൻതാര ടീമിനെയും അഭിനന്ദനം കൊണ്ടുമൂടി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ
ജനിച്ച ദിവസം മുതൽ ജീവനുവേണ്ടി പോരാടുന്ന ഒരു ആനക്കുട്ടിയുടെ ദയനീയാവസ്ഥയിൽ മനസ്സലിഞ്ഞ അനന്ത് അംബാനി, 'രാജ' എന്ന ആനക്കുട്ടിയെ അസമിൽ നിന്ന് 'വന്താര'യിലേക്ക് (Vantara) വിമാനമാർഗ്ഗം എത്തിക്കാൻ മുൻകൈയെടുത്തു. വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനാണ് ഈ നടപടി. ഇത്തരത്തിൽ വിമാനമാർഗ്ഗം മൃഗങ്ങളെ എത്തിക്കാൻ അനന്ത് അംബാനി മുൻകൈയെടുക്കുന്ന മൂന്നാമത്തെ സന്ദർഭമാണിത്.

Assam CM Himanta Biswa Sarma
ഗുവാഹത്തി: ജനിച്ച ദിവസം മുതൽ ജീവനുവേണ്ടി പോരാടുന്ന ഒരു ആനക്കുട്ടിയുടെ ദയനീയാവസ്ഥയിൽ ഇടപെടൽ നടത്തിയ അനന്ത് അംബാനിയെയും വൻതാര ടീമിനെയും അഭിനന്ദിച്ച് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ജീവനുവേണ്ടി പോരാടുന്ന ‘രാജ’ എന്ന ആനക്കുട്ടിയെ അസമിൽ നിന്ന് ‘വന്താര’യിലേക്ക് (Vantara) വിമാനമാർഗ്ഗം എത്തിക്കാൻ മുൻകൈ എടുത്ത നടപടിയെയാണ് മുഖ്യമന്ത്രി അഭിനന്ദിച്ചത്. ഇത്തരത്തിൽ വിമാനമാർഗ്ഗം മൃഗങ്ങളെ എത്തിച്ച് ചികിത്സ നൽകാൻ അനന്ത് അംബാനി മുൻകൈയെടുക്കുന്ന മൂന്നാമത്തെ സന്ദർഭമാണിത്.
തുടയെല്ലിന് ഒടിവുണ്ടായ നിലയിൽ ജനിച്ച രാജ, തുടർച്ചയായ ആരോഗ്യപ്രശ്നങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഏഴ് ആഴ്ചകളായി, ഉടമയുടെ വീട്ടിൽ വെച്ചുതന്നെ ‘വൻതാര’യിലെ വെറ്ററിനറി സംഘം രാജയ്ക്ക് ചികിത്സ നൽകിവരികയായിരുന്നു. എന്നാൽ, നിലവിൽ അവന് സുഖം പ്രാപിക്കാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് തീവ്രമായ പരിചരണം നൽകേണ്ടത് അനിവാര്യമാണ്. ഇത്രയും പ്രായം കുറഞ്ഞതും ദുർബലവുമായ ഒരു ആനക്കുട്ടിക്ക്, 2,500 കിലോമീറ്ററിലധികം റോഡ് മാർഗ്ഗം യാത്ര ചെയ്യുന്നത് പ്രായോഗികമല്ല. ദിവസങ്ങൾ കാത്തിരിക്കാതെ, മണിക്കൂറുകൾക്കുള്ളിൽ തന്നെ രാജയ്ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കേണ്ടതുണ്ടെന്ന് വ്യക്തമായതോടെ, അവനെ വേഗത്തിലും സുരക്ഷിതമായും വിമാനമാർഗ്ഗം എത്തിക്കാൻ അനന്ത് അംബാനി സൗകര്യമൊരുക്കി.
‘രാജ’യുടെ ജാംനഗറിലേക്കുള്ള യാത്രയ്ക്ക് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും വിലയ പിന്തുണയാണ് നൽകിത്. ‘രാജ’യുടെ ഉടമയായ ഭോലനാഥ് പെഗുവിന്റെ അഭ്യർത്ഥന മാനിച്ചാണ് അദ്ദേഹം വൻതാരയുമായി ബന്ധപ്പെട്ടത്. എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിലൂടെ മുഖ്യമന്ത്രി ഈ ഉദ്യമത്തെ അഭിനന്ദിച്ചു: “ഉടമയായ ഭോലനാഥ് പെഗുവിന്റെ അഭ്യർത്ഥന പ്രകാരം ഞാൻ ‘വന്താര’യുമായി ബന്ധപ്പെട്ടു. അവർ ഉടൻ തന്നെ ഇടപെടുകയും, വിദഗ്ദ്ധ പരിചരണത്തിനായി ‘രാജ’യെ വിമാനമാർഗ്ഗം ജാംനഗറിലുള്ള അവരുടെ പുനരധിവാസ കേന്ദ്രത്തിലേക്ക് എത്തിക്കുകയും ചെയ്തു. അവൻ ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ട്. ഈ ഉദാരമായ പ്രവർത്തിക്ക് ശ്രീ അനന്ത് അംബാനിക്കും ‘വൻതാര’ ടീമിനും അഭിനന്ദനങ്ങൾ. ‘രാജ’ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.” മുഖ്യമന്ത്രി കുറിച്ചു.
മുഖ്യമന്ത്രിയുടെ ഈ അകമഴിഞ്ഞ പിന്തുണയ്ക്ക് വൻതാരയും നന്ദി പഞ്ഞു. രാജയുടെ കാര്യത്തിൽ വ്യക്തിപരമായ താൽപ്പര്യം കാണിക്കുകയും, ‘വന്താര’യിൽ വിശ്വാസമർപ്പിക്കുകയും ചെയ്ത ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മയോട് ഞങ്ങൾ അങ്ങേയറ്റം നന്ദിയുള്ളവരാണ്. രാജ അസമിൽ നിന്നുള്ളവനാണ്, അതിനാൽ അവനെ സുഖപ്പെടുത്തുക എന്നത് നമ്മളെല്ലാവരും ചേർന്ന് ഏറ്റെടുക്കുന്ന ഒരു ദൗത്യമാണ്. അസമിലെ ജനങ്ങളുടെ അനുഗ്രഹത്തോടെ, രാജയ്ക്ക് സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്ന തരത്തിൽ അവനെ സഹായിക്കാൻ ഞങ്ങളുടെ സംഘം പരമാവധി ശ്രമിക്കും. ഇന്ത്യയിലെ ആനകൾക്കും, അവയെ ആഴത്തിൽ സ്നേഹിക്കുന്ന ആളുകൾക്കും എന്നും ഒരു വീടാണ് അസം. പോഹുമാരയിൽ കഴിഞ്ഞ ഏഴ് ആഴ്ചകളായി രാജയെ പരിപാലിക്കുന്നവർ അതീവ സമർപ്പണത്തോടെയാണ് അവനെ ശുശ്രൂഷിച്ചത്; ആ പരിചരണം തുടർന്നും നൽകാൻ കഴിയുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്നും വൻതാരയുടെ വക്താവ് പറഞ്ഞു.
English Summary
Assam Chief Minister Himanta Biswa Sarma has commended Anant Ambani and the ‘Vantara’ team for intervening to help a baby elephant that has been fighting for its life since birth. The Chief Minister praised the initiative taken to transport the calf named ‘Raja’ from Assam to ‘Vantara’ by air.