AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

നിങ്ങളുടെ ബജറ്റ് കൃത്യമായി പ്ലാൻ ചെയ്യാൻ പേഴ്സണൽ ലോൺ EMI കാൽക്കുലേറ്റർ എങ്ങനെ സഹായിക്കും?

Personal Loan EMI Calculator : ഒരു പേഴ്സണൽ ലോൺ എടുത്ത് തിരിച്ചടയ്ക്കുമ്പോൾ ഓരോ മാസവും അടയ്ക്കേണ്ട തുക കണക്കാക്കുന്ന വളരെ ലളിതമായ ഒരു ഡിജിറ്റൽ സംവിധാനമാണ് പേഴ്സണൽ ലോൺ ഇഎംഐ കാൽക്കുലേറ്റർ. കൃത്യമായ ഇഎംഐ തുക മുൻകൂട്ടി അറിയാൻ സാധിക്കും നിങ്ങളുടെ വരുമാനം, വീട്ടുചിലവുകൾ, വാടക, നിലവിലുള്ള മറ്റ് ബാധ്യതകൾ എന്നിവ കണക്കിലെടുത്ത് വരാനിരിക്കുന്ന പുതിയ ഇഎംഐ ബജറ്റിൽ ഒതുങ്ങുമോ എന്ന് കൃത്യമായി തീരുമാനിക്കാം.

നിങ്ങളുടെ ബജറ്റ് കൃത്യമായി പ്ലാൻ ചെയ്യാൻ പേഴ്സണൽ ലോൺ EMI കാൽക്കുലേറ്റർ എങ്ങനെ സഹായിക്കും?
Representational ImageImage Credit source: Avishek Das/SOPA Images/LightRocket via Getty Images
Jenish Thomas
Jenish Thomas | Published: 21 Sep 2026 | 02:35 PM

അടിയന്തിര മെഡിക്കൽ ആവശ്യങ്ങൾ, വീട് പുതുക്കിപ്പണിയൽ, വിവാഹം അല്ലെങ്കിൽ ഉന്നത വിദ്യാഭ്യാസം എന്നിങ്ങനെ അപ്രതീക്ഷിതമായി വരുന്ന വലുതും ചെറുതുമായ സാമ്പത്തിക ബാധ്യതകൾ കൈകാര്യം ചെയ്യാൻ പലരും ആശ്രയിക്കുന്ന ഒന്നാണ് പേഴ്സണൽ ലോണുകൾ. എന്നാൽ ഒരു വായ്പയെടുക്കുന്നതിന് മുൻപ് അത് നിങ്ങളുടെ പ്രതിമാസ ബജറ്റിനെ എങ്ങനെ ബാധിക്കുമെന്നും തിരിച്ചടവ് ശേഷി എത്രത്തോളമുണ്ടെന്നും കൃത്യമായി മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഇവിടെയാണ് ഒരു ‘പേഴ്സണൽ ലോൺ ഇഎംഐ കാൽക്കുലേറ്ററിന്റെ’ (Personal Loan EMI Calculator) പ്രസക്തി. അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് തന്നെ വരാനിരിക്കുന്ന പ്രതിമാസ തിരിച്ചടവ് തുക ലളിതമായി കണക്കാക്കാൻ ഈ ഓൺലൈൻ ടൂൾ നിങ്ങളെ സഹായിക്കും.

എന്താണ് പേഴ്സണൽ ലോൺ ഇഎംഐ കാൽക്കുലേറ്റർ?

ഒരു പേഴ്സണൽ ലോൺ എടുത്ത് തിരിച്ചടയ്ക്കുമ്പോൾ ഓരോ മാസവും അടയ്ക്കേണ്ട തുക കണക്കാക്കുന്ന വളരെ ലളിതമായ ഒരു ഡിജിറ്റൽ സംവിധാനമാണ് പേഴ്സണൽ ലോൺ ഇഎംഐ കാൽക്കുലേറ്റർ. ഇതിനായി മൂന്ന് പ്രധാന വിവരങ്ങളാണ് ഇതിനായി നൽകേണ്ടത്:

  1. ലോൺ തുക (Loan Amount): നിങ്ങൾ കടമെടുക്കാൻ ഉദ്ദേശിക്കുന്ന തുക.
  2. പലിശ നിരക്ക് (Interest Rate): വായ്പയ്ക്ക് ബാധകമായ വാർഷിക പലിശ.ർ
  3. തിരിച്ചടവ് കാലാവധി (Tenure): വായ്പ തിരിച്ചടയ്ക്കാൻ എടുക്കുന്ന കാലയളവ് (മാസങ്ങളിലോ വർഷങ്ങളിലോ).

ഈ വിവരങ്ങൾ നൽകുന്നതോടെ കൃത്യമായ പ്രതിമാസ ഗഡുവും ആകെ അടയ്ക്കേണ്ടി വരുന്ന പലിശയും കാൽക്കുലേറ്റർ വേഗത്തിൽ കാണിച്ചുതരുന്നു.

ALSO READ : Gratuity: ഗ്രാറ്റുവിറ്റി എങ്ങനെ കണക്കാക്കാം? 10, 20, 30 വര്‍ഷത്തെ സേവനത്തിന് എത്ര രൂപ ലഭിക്കും?

പ്രതിമാസ ബജറ്റിംഗിൽ ഇഎംഐ കാൽക്കുലേറ്റർ എങ്ങനെ സഹായിക്കുന്നു?

കൃത്യമായ ഇഎംഐ തുക മുൻകൂട്ടി അറിയാൻ സാധിക്കും നിങ്ങളുടെ വരുമാനം, വീട്ടുചിലവുകൾ, വാടക, നിലവിലുള്ള മറ്റ് ബാധ്യതകൾ എന്നിവ കണക്കിലെടുത്ത് വരാനിരിക്കുന്ന പുതിയ ഇഎംഐ ബജറ്റിൽ ഒതുങ്ങുമോ എന്ന് കൃത്യമായി തീരുമാനിക്കാം.

കാലാവധിയും തുകയും തമ്മിൽ താരതമ്യം ചെയ്യാനാകും. ലോൺ കാലാവധി വർദ്ധിപ്പിക്കുമ്പോൾ പ്രതിമാസ ഇഎംഐ കുറയുമെങ്കിലും ആകെ നൽകേണ്ടി വരുന്ന പലിശ കൂടാം. എന്നാൽ തിരിച്ചടവ് കാലാവധി കുറയ്ക്കുമ്പോൾ ഇഎംഐ തുക ഉയർന്നതായിരിക്കും. കാൽക്കുലേറ്റർ ഉപയോഗിച്ച് വ്യത്യസ്ത ലോൺ തുകകളും കാലാവധികളും നൽകി നിങ്ങൾക്ക് അനുയോജ്യമായ ഓപ്ഷൻ തിരഞ്ഞെടുക്കാം.

പണമൊഴുക്ക് ക്രമീകരിക്കാനാകും. നിങ്ങളുടെ കയ്യിലുള്ള തുകയിൽ നിന്നും ഇഎംഐയും മറ്റ് പ്രതിമാസ ചിലവുകളും കഴിച്ച് ബാക്കി എത്ര തുക സമ്പാദ്യമായോ മറ്റ് ആവശ്യങ്ങൾക്കായോ മാറ്റിവെക്കാൻ കഴിയുമെന്ന് വ്യക്തമായ ചിത്രം ലഭിക്കുന്നു.

കടമെടുക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അതേസമയം ഒരു പേഴ്സണൽ ലോണിന് അപേക്ഷിക്കുന്നതിന് മുൻപ് നിർബന്ധമായും താഴെ പറയുന്ന ഇക്കാര്യങ്ങൾ വിലയിരുത്തേണ്ടതാണ്.

  1. നിങ്ങളുടെ പ്രതിമാസ വരുമാനവും സ്ഥിരമായ ചിലവുകളും.
  2. നിലവിലുള്ള മറ്റ് വായ്പകളും ക്രെഡിറ്റ് കാർഡ് ബാധ്യതകളും.
  3. നിർദ്ദിഷ്ട വായ്പയ്ക്ക് ഈടാക്കുന്ന പലിശ നിരക്കും പ്രോസസിംഗ് ഫീസുകളും.

ഉദാഹരണത്തിന്, ബജാജ് ഫിനാൻസ് പേഴ്സണൽ ലോണുകൾ 40,000 രൂപ മുതൽ 55 ലക്ഷം രൂപ വരെയുള്ള വായ്പകൾ 12 മാസം മുതൽ 108 മാസം വരെയുള്ള തിരിച്ചടവ് കാലാവധിയിൽ ലഭ്യമാക്കുന്നുണ്ട്. പലിശ നിരക്കുകൾ പ്രതിവർഷം 10% മുതൽ 30.5% വരെ വരാം (വ്യവസ്ഥകൾക്ക് വിധേയമായി).

എന്നാൽ ഏതൊരു സാമ്പത്തിക സ്ഥാപനത്തിൽ നിന്നും വായ്പയെടുക്കുന്നതിന് മുൻപും സ്വന്തം തിരിച്ചടവ് ശേഷി കൃത്യമായി വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. ഇഎംഐ കാൽക്കുലേറ്ററുകൾ നൽകുന്നത് ഏകദേശ കണക്കുകളാണെന്നും അന്തിമ ഇഎംഐ വായ്പാ നിബന്ധനകൾക്ക് വിധേയമായിരിക്കുമെന്നും ഓർക്കുക. സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ കൃത്യമായ പ്ലാനിംഗിലൂടെ മാത്രം വായ്പകൾ തിരഞ്ഞെടുക്കുക.

Follow Us