ഈ സെയിൽസ് സീസണിലെ ഒരു സ്മാർട്ട് വാങ്ങൽ: 2,000 രൂപയിൽ താഴെയുള്ള TWS ഇയർബഡ്സ് ഷോപ്പിംഗ് ലിസ്റ്റിൽ ഉൾപ്പെടുത്താം

₹2,000ൽ താഴെ വിലയുള്ള TWS ഇയർബഡ്സ് അന്വേഷിക്കുന്നവർക്ക് boAt Airdopes Prime 800D, Airdopes Prime 701 ANC, Airdopes Plus 222 എന്നീ മൂന്ന് മോഡലുകൾ പരിഗണിക്കാം. Dolby Audio, ANC, Spatial Audio, കൂടുതൽ ബാറ്ററി ലൈഫ്, ഗെയിമിങ്, AI ഫീച്ചറുകൾ തുടങ്ങി വ്യത്യസ്ത ആവശ്യങ്ങൾക്കുള്ള ഫീച്ചറുകളാണ് ഈ മൂന്ന് മോഡലുകളിലും നൽകിയിരിക്കുന്നത്.

ഈ സെയിൽസ് സീസണിലെ ഒരു സ്മാർട്ട് വാങ്ങൽ: 2,000 രൂപയിൽ താഴെയുള്ള TWS ഇയർബഡ്സ് ഷോപ്പിംഗ് ലിസ്റ്റിൽ ഉൾപ്പെടുത്താം

Boat Earbuds

Updated On: 

25 Sep 2026 | 07:54 PM

ഈ സെയിൽസ് സീസണിൽ ഒരു വയർലെസ് ഇയർബഡ്സ് വാങ്ങാൻ പറ്റിയ സമയമാണ്. പ്രത്യേകിച്ച് 2,000 രൂപയിൽ താഴെയുള്ള വിഭാഗത്തിൽ നിരവധി മോഡലുകൾ ഇപ്പോൾ ലഭ്യമായിട്ടുള്ളത്.  ബിഗ് ബില്യൺ ഡെയ്സ് സമയത്ത് ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് ഇയർബഡ്സ് തിരഞ്ഞെടുക്കാം. യാത്രയ്ക്കിടെ വ്യക്തമായ കോളുകൾ, ഓഫീസിൽ സുഖമായി ഉപയോഗിക്കാം എന്ന സൗകര്യം, കൂടുതൽ ബാറ്ററി ലൈഫ്, ഗെയിമിങ്ങിലെ വേഗത്തിലുള്ള പ്രതികരണം തുടങ്ങി ഓരോരുത്തരുടെയും ആവശ്യത്തിന് അനുസരിച്ച് ഇയർബഡ്സ് തിരഞ്ഞെടുക്കാം. 2,000 രൂപയിൽ താഴെ വിലയുള്ള TWS ഇയർബഡ്സ് അന്വേഷിക്കുന്നവർക്ക് boAt Airdopes Prime 800D, Airdopes Prime 701 ANC, Airdopes Plus 222 എന്നീ മൂന്ന് മോഡലുകൾ പരിഗണിക്കാം. ഡോൾബി ഓഡിയോ, ANC, സ്പാഷ്യൽ ഓഡിയോ, കൂടുതൽ ബാറ്ററി ലൈഫ്, ഗെയിമിങ്, AI ഫീച്ചറുകൾ തുടങ്ങി വ്യത്യസ്ത ആവശ്യങ്ങൾക്കുള്ള ഫീച്ചറുകളാണ് ഈ മൂന്ന് മോഡലുകളിലും നൽകിയിരിക്കുന്നത്.

boAt Airdopes Prime 800D

boAt Airdopes Prime 800D-ൽ ഡോൾബി ഓഡിയോ നൽകിയിട്ടുണ്ട്. ശബ്ദം കൂടുതൽ വിശാലമായും മികച്ച രീതിയിലും കേൾക്കാൻ സഹായിക്കുന്ന ഫീച്ചറാണിത്. 2,000 രൂപയിൽ താഴെ വിലയിൽ മികച്ച ഓഡിയോ അനുഭവം ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു TWS ഇയർബഡ്സ് ആണ്. ഈ രീതിയിലുള്ള ഓഡിയോയെ പിന്തുണയ്ക്കുന്ന സിനിമകൾ, വെബ് സീരീസുകൾ, ലൈവ് റെക്കോർഡിങ്ങുകൾ എന്നിവയിൽ ഈ ടെക്നോളജി കൂടുതൽ ആഴമുള്ള ശബ്ദ അനുഭവം നൽകും. ഇയർബഡ്സിൽ 11mm ഡൈനാമിക് ഡ്രൈവറുകളാണ് നൽകിയിരിക്കുന്നത്. boAtന്റെ സൗണ്ട് പ്രൊഫൈലിന് അനുസരിച്ചാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്. ബാസിന് കൂടുതൽ പ്രാധാന്യം നൽകുന്നതിനൊപ്പം ശബ്ദം വ്യക്തമായി കേൾക്കാനും ഇത് സഹായിക്കുന്നു. ഹിന്ദി സിനിമാ ഗാനങ്ങൾ, പഞ്ചാബി പോപ്പ്, വിവിധ സ്ട്രീമിങ് പ്ലേലിസ്റ്റുകൾ എന്നിവ കേൾക്കാൻ ഈ ഓഡിയോ പ്രൊഫൈൽ അനുയോജ്യമാണ്.

കോളുകൾക്കായും ഇതിൽ ഫീച്ചറുകളുണ്ട്. നാല് മൈക്രോഫോണുകൾ AI-ENx നോയിസ് റിഡെക്ഷനൊപ്പം പ്രവർത്തിക്കുന്നു. ട്രാഫിക്, മെട്രോ സ്റ്റേഷൻ, ഓപ്പൺ ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിൽ ശബ്ദം വ്യക്തമായി കേൾക്കാൻ ഇത് സഹായിക്കും. മൈക്രോഫോണുകൾ ഉപയോക്താവിന്റെ ശബ്ദം സ്വീകരിക്കുകയും, കോളിനിടെ ചുറ്റുമുള്ള ശബ്ദം കുറയ്ക്കാൻ സിസ്റ്റം സഹായിക്കുകയും ചെയ്യും. ഈ ഇയർബഡ്സിൽ ക്രെസ്റ്റ് AIയും നൽകിയിട്ടുണ്ട്. ഗൂഗിൾ ജെമിനൈ അടിസ്ഥാനമാക്കിയുള്ള boAtന്റെ വോയിസ് ബേസ്ഡ് AI അസിസ്റ്റൻ്റ് ഉപയോഗിക്കാൻ ഇതിലൂടെ സാധിക്കും. ഇയർബഡ്സ് വഴി പെട്ടെന്ന് ഉത്തരങ്ങൾ ലഭിക്കാനും, ജോലികൾ നിയന്ത്രിക്കാനും, കൈ ഉപയോഗിക്കാതെ വിവിധ കാര്യങ്ങൾ ചെയ്യാനും ഇതിലൂടെ സാധിക്കും.

ഇയർബഡ്സും ചാർജിങ് കേസും ഉൾപ്പെടെ ആകെ 45 മണിക്കൂർ വരെ ബാറ്ററി ലഭിക്കും. ഓഫീസ്, യാത്ര, ദിവസേനയുള്ള വിനോദം എന്നിവയ്ക്കിടെ ദീർഘനേരം ഉപയോഗിക്കാൻ ഇത് സഹായിക്കും. മൾട്ടി പോയിൻ്റ് പേയറിങ് സൗകര്യവും ഇതിലുണ്ട്. ഇതിലൂടെ ഇയർബഡ്സ് ലാപ്ടോപ്പിലും ഫോണിലും ഒരേസമയം കണക്ട് ചെയ്ത് ആവശ്യാനുസരണം രണ്ടിനുമിടയിൽ മാറാം. ദീർഘനേരം വീഡിയോയും മറ്റ് കണ്ടന്റുകളും കാണുന്നവർ, ദിവസം മുഴുവൻ കോളുകൾ ചെയ്യുന്നവർ, ഇയർബഡ്സിൽ AI സൗകര്യം ആഗ്രഹിക്കുന്നവർ, ശക്തമായ ഓഡിയോ ഇഷ്ടപ്പെടുന്നവർ എന്നിവർക്ക് Prime 800D അനുയോജ്യമാണ്.

boAt Airdopes Prime 701 ANC

boAt Airdopes Prime 701 ANCയിലെ പ്രധാന ഫീച്ചറുകളിൽ ഒന്നാണ് ആക്ടീവ് നോയിസ് ക്യാൻസെലേഷൻ . 2,000 രൂപയിൽ താഴെ വിലയിൽ ചുറ്റുമുള്ള ശബ്ദം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു TWS ഇയർബഡ്സ് ആണ്. ഇതിലെ ഹൈബ്രിഡ് ANC സിസ്റ്റം 46dB വരെ ശബ്ദം കുറയ്ക്കാൻ സഹായിക്കും. ഇയർബഡ്സിന്റെ പുറത്തും അകത്തും മൈക്രോഫോണുകൾ നൽകിയിട്ടുണ്ട്. വിമാന യാത്ര, ബസ് യാത്ര, ഓഫീസ്, ദിവസേനയുള്ള യാത്ര എന്നിവയിൽ ഇത് പ്രത്യേകിച്ച് ഉപകാരപ്പെടും. ഓഡിയോയ്ക്കായി 24-bit boAt സ്പേഷ്യൽ ഓഡിയോ നൽകിയിട്ടുണ്ട്. ഇത് ശബ്ദം ഉപയോക്താവിന് ചുറ്റും കൂടുതൽ വിശാലമായി കേൾക്കുന്ന അനുഭവം നൽകുന്നു. ANCക്കൊപ്പം ഈ ഫീച്ചർ സിനിമകൾ, ഷോകൾ, വേഗതയേറിയ മറ്റ് കണ്ടന്റുകൾ എന്നിവ കൂടുതൽ മികച്ച രീതിയിൽ ആസ്വദിക്കാൻ സഹായിക്കും.

50 മണിക്കൂർ വരെ ബാറ്ററി ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. ASAP Charge വഴി 10 മിനിറ്റ് ചാർജ് ചെയ്താൽ ഏകദേശം 180 മിനിറ്റ് വരെ പ്ലേബാക്ക് ലഭിക്കും. ജോലിക്കോ യാത്രയ്ക്കോ മറ്റേതെങ്കിലും ആവശ്യത്തിനോ പുറത്തുപോകുന്നതിന് മുമ്പ് കുറഞ്ഞ സമയത്തിൽ കൂടുതൽ ബാറ്ററി ആവശ്യമുള്ളപ്പോൾ ഈ ഫീച്ചർ ഉപകാരപ്പെടും.

ഗുഗിൾ ജെമിനൈക്കൊപ്പം പ്രവർത്തിക്കുന്ന ക്രെസ്റ്റ് AIയും 701 ANCയിൽ നൽകിയിട്ടുണ്ട്. 25 ഭാഷകൾ വരെ നേരിട്ട് സംസാരിക്കുമ്പോൾ വിവർത്തനം ചെയ്യാൻ ഇത് സഹായിക്കും. സംഭാഷണം, പുതിയ ആശയങ്ങൾ കണ്ടെത്തൽ, പഠനം തുടങ്ങിയ കാര്യങ്ങൾക്കും ഇത് ഉപയോഗിക്കാം. വോയിസ് വഴി ഡിവൈസ് നിയന്ത്രിക്കാനുള്ള സൗകര്യവും ദിവസേനയുള്ള ഉപയോഗം എളുപ്പമാക്കുന്നു. കോളുകൾക്കായി AI-ENxക്കൊപ്പം നാല് മൈക്രോഫോണുകൾ നൽകിയിട്ടുണ്ട്. മൾട്ടിപോയിൻ്റ് കണെക്ടിവിറ്റി വഴി ഇയർബഡ്സ് ഫോണിലും ലാപ്ടോപ്പിലും ഉപയോഗിക്കാം. സ്ഥിരമായി യാത്ര ചെയ്യുന്നവർ, പ്രൊഫഷണലുകൾ, വിവിധ ഭാഷകളിൽ സംസാരിക്കുന്നവർ എന്നിവർക്ക് ANC, സ്മാർട്ട് ഫീച്ചറുകൾ, കണക്റ്റിവിറ്റി എന്നിവയുടെ ഈ കൂട്ടായ്മ ഉപകാരപ്പെടും.

boAt Airdopes Plus 222

boAt Airdopes Plus 222 സ്പേഷ്യൽ ഓഡിയോ ഉപയോഗിച്ചുള്ള മികച്ച ഓഡിയോ അനുഭവത്തിനായി തയ്യാറാക്കിയതാണ്. സ്പേഷ്യൽ ഓഡിയോ ശബ്ദം കൂടുതൽ വിശാലമായി കേൾക്കാനും അതിൽ ആഴവും ദിശയും അനുഭവിക്കാനും സഹായിക്കുന്നു. സിനിമകൾ, ലൈവ് റെക്കോർഡിങ്ങുകൾ, മറ്റ് വിനോദ കണ്ടന്റുകൾ എന്നിവ ഇയർബഡ്സിലൂടെ തന്നെ സറൗണ്ട് സൗണ്ട് അനുഭവം പോലെ ആസ്വദിക്കാൻ ഇത് സഹായിക്കും.

സ്പേഷ്യൽ ഓഡിയോക്കൊപ്പം 13mm ഡ്രൈവറുകളാണ് നൽകിയിരിക്കുന്നത്. ആഴമുള്ളതും ശക്തവുമായ ബാസിനായാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്. ഇതിലൂടെ ശബ്ദം കൂടുതൽ വിശാലമായി കേൾക്കുകയും ബാസ് ശക്തമായി അനുഭവപ്പെടുകയും ചെയ്യും. സിനിമകൾക്കും ലൈവ് മ്യൂസിക്കിനും ഈ കൂട്ടായ്മ അനുയോജ്യമാണ്. ഇലക്ട്രോണിക് മ്യൂസിക്, ഹിപ്-ഹോപ്പ് പോലുള്ള ബാസ് കൂടുതലുള്ള സംഗീതത്തിനും ഇത് അനുയോജ്യമാണ്.

60 മണിക്കൂർ വരെ ആകെ പ്ലേബാക്ക് ലഭിക്കുന്നതാണ് ഇതിന്റെ മറ്റൊരു പ്രധാന പ്രത്യേകത. കോളുകൾ, വർക്ഔട്ട്, യാത്ര, വിനോദം, ഗെയിമിങ് എന്നിവയ്ക്കിടെ ഇത് ഉപയോഗിക്കാം.
ഗെയിമിങ്ങിനായി ബീസ്റ്റ് മോഡ് നൽകിയിട്ടുണ്ട്. ഇതിൽ 55ms ലേറ്റൻസിയാണ് ലഭിക്കുന്നത്. വേഗതയേറിയ ഗെയിമിങ്ങിനിടെ സ്ക്രീനിൽ നടക്കുന്ന കാര്യങ്ങളും ഓഡിയോയും തമ്മിൽ നല്ല പൊരുത്തം നിലനിർത്താൻ ഇത് സഹായിക്കും.

boAt ഹിയറബിൾസ് ആപ്പ് വഴി പ്ലസ് 222 നിയന്ത്രിക്കാനും സാധിക്കും. ഫേംവെയർ അപ്ഡേറ്റ് ചെയ്യാനും, ടച്ച് കൺട്രോളുകൾ ആവശ്യാനുസരണം മാറ്റാനും, റിങ് മൈ ബഡ്സ് ഫീച്ചർ ഉപയോഗിച്ച് ഇയർബഡ്സ് കണ്ടെത്താനും ഇതിലൂടെ സാധിക്കും. ഡ്യൂവെൽ പേയറിങ് മൾട്ടിപോയിൻ്റ് കണെക്ടിവിറ്റി വഴി ഇയർബഡ്സ് ലാപ്ടോപ്പിലും ഫോണിലും ഒരേസമയം കണക്ട് ചെയ്യാം. ടച്ച് കൺട്രോൾ വഴി സിരി അല്ലെങ്കിൽ ഗൂഗിൾ അസിസ്റ്റൻ്റ് ഉപയോഗിക്കാനും സാധിക്കും. വിനോദത്തിനായി സ്പേഷ്യൽ ഓഡിയോ നൽകുന്ന മികച്ച ഓഡിയോ അനുഭവം ആഗ്രഹിക്കുന്നവർക്കാണ് Plus 222 കൂടുതൽ അനുയോജ്യം. ദീർഘ ബാറ്ററി ലൈഫ്, ഗെയിമിങ്ങിനുള്ള കുറഞ്ഞ ലേറ്റൻസി, ആപ്പ് വഴി ആവശ്യാനുസരണം കൺട്രോൾ ചെയ്യാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്.

ഈ മൂന്ന് ഇയർബഡ്സുകളുടെ പ്രത്യേകത എന്താണ്?

ഈ മൂന്ന് ഇയർബഡ്സുകളിലും ദിവസേനയുള്ള വ്യത്യസ്ത ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള ഫീച്ചറുകളാണ് നൽകിയിരിക്കുന്നത്. Prime 800Dയിൽ Dolby Audio, 11mm ഡ്രൈവറുകൾ, AI-ENx മൈക്രോഫോണുകൾ, 45 മണിക്കൂർ ബാറ്ററി ലൈഫ്, Multipoint Connectivity എന്നിവയുണ്ട്. വിനോദത്തിനും കോളുകൾക്കും കൂടുതൽ പ്രാധാന്യം നൽകുന്നവർക്ക് ഇത് അനുയോജ്യമാണ്.
Prime 701 ANCയിൽ 46dB Hybrid ANC, 24-bit boAt Spatial Audio, 50 മണിക്കൂർ വരെ പ്ലേബാക്ക്, Multipoint Connectivity, Google Geminiക്കൊപ്പമുള്ള ക്രെസ്റ്റ് AI എന്നിവയുണ്ട്. ഇതിലെ വിവർത്തനവും സ്മാർട്ട് അസിസ്റ്റന്റ് ഫീച്ചറുകളും യാത്ര, ജോലി, ദിവസേനയുള്ള ആശയവിനിമയം എന്നിവയിൽ ഉപകാരപ്പെടും.

Plus 222ൽ 60 മണിക്കൂർ വരെ ആകെ പ്ലേബാക്ക്, 13mm ഡ്രൈവറുകൾ, Spatial Audio, 55ms BEAST Mode, ആപ്പ് വഴിയുള്ള കൺട്രോൾ, Multipoint Connectivity എന്നിവയുണ്ട്. ദീർഘനേരം ഓഡിയോ കേൾക്കാനും ഗെയിമിങ്ങിനും ഇത് അനുയോജ്യമാണ്.

Big Billion Daysൽ ഇയർബഡ്സ് വാങ്ങുമ്പോൾ നിങ്ങളുടെ ദിവസേനയുള്ള ഉപയോഗത്തിന് ഏത് ഫീച്ചറുകളാണ് കൂടുതൽ പ്രധാനമെന്ന് നോക്കാം. മികച്ച വിനോദ അനുഭവത്തിനായി Dolby Audio, ചുറ്റുമുള്ള ശബ്ദം കുറയ്ക്കാൻ ANC, Spatial Audio, AI ഫീച്ചറുകൾ, കൂടുതൽ ബാറ്ററി ലൈഫ്, കുറഞ്ഞ ലേറ്റൻസിയുള്ള ഗെയിമിങ് അല്ലെങ്കിൽ ദിവസേനയുള്ള ഉപയോഗത്തിനുള്ള സൗകര്യം എന്നിവയിൽ നിങ്ങളുടെ ആവശ്യത്തിന് അനുയോജ്യമായ ഫീച്ചറുകൾ നോക്കി മോഡൽ തിരഞ്ഞെടുക്കാം.

Loading...
Unable to load recommendations.
Follow Us
6000mAh ബാറ്ററിയോടെ ഒരു എൻട്രിലെവൽ സ്മാർട്ട്ഫോൺ
താമര ബാൽക്കണിയിലും വളർത്താം! ഇതാ ശരിയായ രീതി
ദുബായിലെ പുതിയ വാടക നിയമം പ്രവാസികൾക്ക് ലോട്ടറി
പാറ്റയും ഉറുമ്പും പമ്പകടക്കും! അടുക്കള വൃത്തിയായി സൂക്ഷിക്കാൻ
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം