Ajit Pawar : വിമാനാപകടത്തില്‍ അജിത് പവാറിന് ദാരുണാന്ത്യം

Ajit Pawar Airplane Crash : മഹരാഷ്ട്രയിലെ ബാരമതി വിമാനത്താവളത്തിൽ വെച്ചായിരുന്നു അപകടം. വിമാനം അടിയന്തരം ഇറക്കുന്നതിനിടെയായിരുന്നു അപകടം.

Ajit Pawar : വിമാനാപകടത്തില്‍ അജിത് പവാറിന് ദാരുണാന്ത്യം

Ajit Pawar

Updated On: 

28 Jan 2026 | 12:06 PM

മുംബൈ : എൻ‌സി‌പി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ വിമാനാപകടത്തില്‍ അന്തരിച്ചു. മഹാരാഷ്ട്രയിലെ ബാരാമതിയിലാണ് അപകടമുണ്ടായത്‌. വിമാനത്തിലുണ്ടായിരുന്ന ആറു പേരും മരണപ്പെട്ടു. ബാരാമതി വിമാനത്താവളത്തിന്റെ റൺവേയിൽ ഇറങ്ങുമ്പോൾ സാങ്കേതിക തകരാര്‍ സംഭവിക്കുകയായിരുന്നുവെന്നാണ് വിവരം.

ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി നാല് പൊതുയോഗങ്ങളിൽ പ്രസംഗിക്കാൻ പവാർ ബാരാമതിയിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. സഹപ്രവര്‍ത്തകരും, സുരക്ഷാ ഉദ്യോഗസ്ഥരും, പൈലറ്റുമാണ് അദ്ദേഹത്തിനൊപ്പം വിമാനത്തില്‍ ഉണ്ടായിരുന്നത്.

അപകടത്തില്‍ വിമാനം പൂര്‍ണമായും തകര്‍ന്നു. അപകടം നടന്നയുടന്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയെങ്കിലും വിമാനത്തിലുണ്ടായിരുന്ന ആരെയും രക്ഷപ്പെടുത്താനായില്ല.

റൺവേയിൽ ലാൻഡ് ചെയ്യാൻ തയ്യാറായി നിൽക്കുമ്പോഴാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി അടുത്തുള്ള ഒരു പാടത്ത് തകര്‍ന്നുവീഴുകയായിരുന്നു.

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ), എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അധികൃതര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്‌ ബാരാമതിയിലെത്തുമെന്നാണ് വിവരം. ബാരാമതിയിലെ ആശുപത്രിക്ക് പുറത്ത് പ്രവർത്തകർ തടിച്ചുകൂടിയിട്ടുണ്ട്.

അനുശോചിച്ച് പ്രധാനമന്ത്രി

Follow Us
Related Stories
വിവാദ പരാമർശം, ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ
Bengaluru Shopping Guide: ബെംഗളൂരുവില്‍ എവിടെ നിന്ന് കുറഞ്ഞവിലയ്ക്ക് സാധനങ്ങള്‍ വാങ്ങാം; ഈ മാര്‍ക്കറ്റുകള്‍ അറിയാതെ പോകരുത്!
Chennai Anna Salai Elevated Corridor: സൈദാപ്പേട്ട് യാത്ര വെറും 5 മിനിറ്റില്‍; ചെന്നൈ അണ്ണാ ശാലൈ എലിവേറ്റഡ് ഇടനാഴി തുറക്കുന്നു
By Election Result:: ബാങ്കിപ്പൂരിൽ പ്രശാന്ത് കിഷോറിന് വിജയം; മഞ്ചൽപൂരിൽ ബി.ജെ.പിയും ദാതിയയിൽ കോൺഗ്രസും
പുത്തൻ ട്രാക്കുകൾ, പാലങ്ങൾ, തുരങ്കങ്ങൾ! അ‌തിർത്തിയിൽ 45000 കോടിയുടെ റെയിൽവേ പദ്ധതികളുമായി ഇന്ത്യ
Railway Update : യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, സ്റ്റേഷനിലേക്ക് ഇപ്പോ പോകണ്ട! ബെംഗളൂരുവിലേക്കുള്ള ട്രെയിൻ നാലര മണിക്കൂർ ലേറ്റാണ്
മഴയത്ത് ടെറസ് ലീക്ക് ആവുന്നുണ്ടോ? പരിഹാരമിതാ
ഇക്കൂട്ടർ അബദ്ധത്തിൽ പോലും കാപ്പി കുടിക്കരുത്!
ഫ്രീഡം സെയിലിൽ വാങ്ങാൻ 10 മോട്ടറോള ഫോണുകൾ
അമ്പട ഹെൽത്തിക്കുട്ടാ! വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന പീനട്ട് ബട്ടർ റെസിപ്പി
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ