AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

മധുരയിൽ വൻ കവർച്ച; തനിഷ്‌ക് ജ്വല്ലറിയുടെ ഭിത്തി തുരന്ന് കള്ളന്മാർ കവർന്നത് 35 കിലോ സ്വർണ്ണം

35 Kg Gold Looted From Newly Opened Tanishq Jewellery in Madurai: പുലർച്ചെ മൂന്ന് മണിയോടെയാണ് അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ജ്വല്ലറിയിൽ കവർച്ച നടന്നതെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിൻ്റെ പുറകുവശത്തെ ഭിത്തി തുരന്ന് വലിയ ദ്വാരമുണ്ടാക്കിയാണ് മോഷ്ടാക്കൾ അകത്തു കയറിയത്. കടയ്ക്കുള്ളിലെ സി.സി.ടി.വി ക്യാമറകളുടെ ദിശ തിരിച്ചു വെകുകയും ചില ക്യാമറകൾ തുണികൊണ്ട് മറച്ചുവെക്കുകയും ചെയ്താണ് മോഷണം നടത്തിയത്

മധുരയിൽ വൻ കവർച്ച; തനിഷ്‌ക് ജ്വല്ലറിയുടെ ഭിത്തി തുരന്ന് കള്ളന്മാർ കവർന്നത് 35 കിലോ സ്വർണ്ണം
പ്രതീകാത്മക ചിത്രം Image Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 12 Nov 2026 | 03:42 PM

മധുര: തമിഴ്‌നാട്ടിലെ മധുരയെ നടുക്കി വൻ സ്വർണ്ണക്കവർച്ച. മധുരയിലെ പളങ്കാനത്തത്തിന് സമീപമുള്ള ബൈപാസ് റോഡിലെ നെഹ്‌റു നഗറിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ ‘തനിഷ്‌ക്’ ജ്വല്ലറിയിലാണ് കോടികളുടെ മോഷണം നടന്നത്. ടാറ്റാ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള ഈ ജ്വല്ലറി ഉദ്ഘാടനം കഴിഞ്ഞ് വെറും 15 ദിവസങ്ങൾ പിന്നിടുമ്പോഴാണ് ഞെട്ടിക്കുന്ന ഈ സംഭവം ഉണ്ടായിരിക്കുന്നത്. ദീപാവലിയുടെ ഭാഗമായി എത്തിച്ചിരുന്ന കോടിക്കണക്കിന് രൂപയുടെ പുതിയ സ്വർണ്ണാഭരണങ്ങളാണ് മോഷ്ടാക്കൾ ഒറ്റയടിക്ക് കവർന്നത്.

കവർച്ച കൃത്യമായ പദ്ധതിയോടെ

പുലർച്ചെ മൂന്ന് മണിയോടെയാണ് അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ജ്വല്ലറിയിൽ കവർച്ച നടന്നതെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിൻ്റെ പുറകുവശത്തെ ഭിത്തി തുരന്ന് വലിയ ദ്വാരമുണ്ടാക്കിയാണ് മോഷ്ടാക്കൾ അകത്തു കയറിയത്. കടയ്ക്കുള്ളിലെ സി.സി.ടി.വി ക്യാമറകളുടെ ദിശ തിരിച്ചു വെകുകയും ചില ക്യാമറകൾ തുണികൊണ്ട് മറച്ചുവെക്കുകയും ചെയ്താണ് മോഷണം നടത്തിയത്. കടയിലുണ്ടായിരുന്ന 35 കിലോയിലധികം വരുന്ന സ്വർണ്ണാഭരണങ്ങൾ പൂർണ്ണമായും കവർച്ച ചെയ്യപ്പെട്ടതായി ജ്വല്ലറി ഉടമകളും മാനേജ്‌മെൻ്റും പോലീസിനെ അറിയിച്ചിട്ടുണ്ട്.

Also Read: സിനിമയെ വെല്ലുന്ന പ്രതികാരം: അച്ഛനെ കൊലപ്പെടുത്തിയ ആളെ നടുറോഡിൽ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി മകൻ

സംഭവമറിഞ്ഞയുടൻ മധുര സിറ്റി പോലീസ് കമ്മീഷണർ രാജേന്ദ്രൻ, ഡെപ്യൂട്ടി കമ്മീഷണർ എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തി. വിരലടയാള വിദഗ്ധരും ഫോറൻസിക് ഉദ്യോഗസ്ഥരും ജ്വല്ലറിയിലെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചുവരികയാണ്. കൂടാതെ, പ്രതികളെ കണ്ടെത്താനായി പോലീസ് നായകളെയും സ്ഥലത്ത് എത്തിച്ചിരുന്നു. കൃത്യമായ ആസൂത്രണത്തോടെയാണ് മോഷണം നടത്തിയത്. കവർച്ചക്ക് പിന്നിൽ മൂന്നിലധികം ആളുകളുള്ള ഒരു സംഘമാണെന്നാണ് പോലീസിൻ്റെ സംശയം.

അന്വേഷണം ഊർജ്ജിതം

മോഷ്ടാക്കൾ രക്ഷപ്പെടാൻ ഉപയോഗിച്ച വഴിയെക്കുറിച്ചും അവർ സഞ്ചരിച്ച വാഹനങ്ങളെക്കുറിച്ചും സൂചനകൾ കണ്ടെത്തുന്നതിനായി പ്രത്യേക പോലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ജ്വല്ലറി സ്ഥിതി ചെയ്യുന്ന പ്രദേശത്തെയും അടുത്തുള്ള പ്രധാന റോഡുകളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് സംഘം വിശദമായി പരിശോധിച്ച് വരികയാണ്. സംഭവം മധുരയിലെ വ്യാപാരികൾക്കിടയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന ആവശ്യവുമായി വ്യാപാരികളും പ്രദേശവാസികളും രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം കുടുതൽ ഊർജ്ജിതമാക്കി. തമിഴ്‌നാട്ടിൽ വാണിജ്യ സ്ഥാപനങ്ങളും ജ്വല്ലറികളും ലക്ഷ്യമിട്ടുള്ള കവർച്ചകൾ അടുത്തിടെയായി വർധിച്ചിട്ടുണ്ട്.

English Summary

In a daring heist, thieves drilled a hole into a newly opened Tanishq showroom in Madurai and escaped with 35 kg of gold worth crores. Police investigation is underway.

Follow Us