Assam-Puthuchery Election 2026: റെക്കോർഡുകൾ തകർത്ത് പുതുച്ചേരിയും അസമും; ഭരണം മാറുമോ തുടരുമോ?

Assam Puthuchery Assembly Election 2026: അസമിൽ 84.42 ശതമാനം പോളിങ്ങും കേരളത്തിൽ 75.01 ശതമാനവുമാണ് പോളിങ്. അസമിലെ 126 നിയമസഭാ മണ്ഡലങ്ങളിലായി വൈകുന്നേരം 5 മണിയോടെ 84.42 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. പുതുച്ചേരിയുടെ ഭാഗമായ മാഹിയിലാണ് 30 മണ്ഡലങ്ങളിൽ വെച്ച് ഏറ്റവും കുറഞ്ഞ പോളിംഗ് (72.36 ശതമാനം) രേഖപ്പെടുത്തിയത്.

Assam-Puthuchery Election 2026: റെക്കോർഡുകൾ തകർത്ത് പുതുച്ചേരിയും അസമും; ഭരണം മാറുമോ തുടരുമോ?

നിയമസഭ തെരഞ്ഞെടുപ്പ്

Published: 

09 Apr 2026 | 09:46 PM

ന്യൂഡൽഹി: അസം, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിക്കുമ്പോൾ, മൂന്ന് സംസ്ഥാനത്തും കനത്ത പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. കണക്കുകൾ പ്രകാരം, പുതുച്ചേരിയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. വൈകുന്നേരം എട്ട് മണി വരെയുള്ള ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം, കേന്ദ്രഭരണ പ്രദേശത്ത് 89.87 ശതമാനമാണ് രേഖപ്പെടുത്തിയത്.

അസമിൽ 84.42 ശതമാനം പോളിങ്ങും കേരളത്തിൽ 75.01 ശതമാനവുമാണ് പോളിങ്. അസമിലെ 126 നിയമസഭാ മണ്ഡലങ്ങളിലായി വൈകുന്നേരം 5 മണിയോടെ 84.42 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. 2021ൽ 82.04 ശതമാനമായിരുന്നു പോളിങ്. അസമിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ തുടർച്ചയായ മൂന്നാം തവണയും അധികാരം തിരിച്ചുപിടിക്കാൻ ശ്രമിക്കുമ്പോൾ, ഒരു ദശാബ്ദത്തിനുശേഷം അധികാരം തിരിച്ചു പിടിക്കാൻ ഒരുങ്ങുകയാണ് കോൺ​ഗ്രസ്.

ALSO READ: കേരളത്തിനൊപ്പം അസമും, പുതുച്ചേരിയും പോളിങ് ബൂത്തിലേക്ക്; ജനം ആർക്കൊപ്പം?

കേരളത്തിലെ പുതുച്ചേരിയുടെ ഭാഗമായ മാഹിയിലാണ് 30 മണ്ഡലങ്ങളിൽ വെച്ച് ഏറ്റവും കുറഞ്ഞ പോളിംഗ് (72.36 ശതമാനം) രേഖപ്പെടുത്തിയത്. വൈകുന്നേരം അഞ്ച് മണിയോടെ ഏഴ് മണ്ഡലങ്ങൾ 90 ശതമാനത്തിന് മുകളിലും, 22 മണ്ഡലങ്ങൾ 80 ശതമാനത്തിന് മുകളിലും പോളിംഗ് രേഖപ്പെടുത്തിയിരുന്നു.

അസമിൽ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് ദൽഗാം മണ്ഡലത്തിലാണ് (94.57 ശതമാനം). അതേസമയം അമ്രിയിലാണ് ഏറ്റവും കുറവ് (70.40 ശതമാനം) ശതമാനം രേഖപ്പെടുത്തിയത്. ഒറ്റ ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിൽ ആകെ 722 സ്ഥാനാർത്ഥികളാണ് സംസ്ഥാനത്ത് മത്സരിക്കുന്നത്. 35 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 31,490 പോളിംഗ് സ്റ്റേഷനുകളിൽ രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകുന്നേരം അഞ്ച് മണി വരെയാണ് വോട്ടെടുപ്പ് നടന്നത്.

Follow Us
Related Stories
Chennai Metro: ഓടുന്ന മെട്രോയ്ക്ക് താഴെ മറ്റൊരു മെട്രോ; ഗതാഗത തടസ്സമില്ല, ട്രെയിൻ നിർത്തേണ്ടതില്ല!
നീറ്റ് പേപ്പർ ചോർച്ചയിൽ അതിവേഗ കോടതികൾ സ്ഥാപിക്കും- കേന്ദ്ര സർക്കാർ
Mumbai Heavy Rain: മുംബൈയില്‍ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, ആര്‍ക്കെല്ലാം ബാധകം?
PM Modi Viksit Bharat: ‘വിക്സിത് ഭാരത്’ ലക്ഷ്യങ്ങളിലേക്ക് രാജ്യം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടറിമാരുടെ ഉന്നതതല യോഗം
“സി.ജെ.പിയുടെ പ്രതിഷേധത്തിന് പോയില്ല”; കാരണം വെളിപ്പെടുത്തി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ
Jammu Kashmir Terror Attack: ഒരു പോലീസുകാരന് വീരമൃത്യു!ജമ്മു കാശ്മീരിൽ പോലീസ് സംഘത്തിന് നേരെയുണ്ടായ ഭീകരാക്രമണം ഏറ്റെടുത്ത് ടിആർഎഫ്
മത്തി കഴിക്കുമ്പോള്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാം?
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി