AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Assembly Election 2026: കേരളത്തിനൊപ്പം അസമും, പുതുച്ചേരിയും പോളിങ് ബൂത്തിലേക്ക്; ജനം ആർക്കൊപ്പം?

Assam, Puducherry Assembly Elections 2026: പുതുച്ചേരിയിൽ മാഹി ഉൾപ്പെടെ മുപ്പത് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഓൾ ഇന്ത്യ എൻആർ കോൺ​ഗ്രസും ബിജെപിയും ഉൾപ്പെട്ട എൻഡിഎയും കോൺ​ഗ്രസുമാണ് മത്സരരം​ഗത്തുള്ളത്. അസമിൽ രണ്ടരക്കോടി വോട്ടർമാരാണ് ഉള്ളത്. 126 മണ്ഡലങ്ങളിലായി 722 സ്ഥാനാർഥികൾ മത്സരരം​ഗത്തുണ്ട്. 31940 പോളിങ്ങ് ബുത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

Assembly Election 2026: കേരളത്തിനൊപ്പം അസമും, പുതുച്ചേരിയും പോളിങ് ബൂത്തിലേക്ക്; ജനം ആർക്കൊപ്പം?
Assembly ElectionImage Credit source: PTI
Nithya Vinu
Nithya Vinu | Published: 09 Apr 2026 | 07:06 AM

കേരളത്തിനൊപ്പം അസമും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയും ഇന്ന് പോളിങ് ബൂത്തിലേക്ക്. ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പും ഇന്ന് നടക്കുന്നുണ്ട്. മേയ് നാലിനാണ് വോട്ടെണ്ണൽ.

എൻഡിഎ തുടർഭരണവും കോൺ​ഗ്രസ് തിരിച്ചുവരവും ആ​ഗ്രഹിക്കുന്ന അസമിൽ രണ്ടരക്കോടി വോട്ടർമാരാണ് ഉള്ളത്. 126 മണ്ഡലങ്ങളിലായി 722 സ്ഥാനാർഥികൾ മത്സരരം​ഗത്തുണ്ട്. 35 ജില്ലകളിലായി 31940 പോളിങ്ങ് ബുത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതിൽ 1.25 കോടി സ്ത്രീകളാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, കോൺ​ഗ്രസ് നേതാവ് ​ഗൗരവ് ​ഗൊ​ഗോയ്, എഐയുഡിഎഫ് മേധാവി ബഹ്റുദ്ദീൻ അജ്മൽ തുടങ്ങിയവരാണ് പ്രധാന നേതാക്കൾ. അക്രമസാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

ALSO READ: നല്ല നാളെയ്ക്കായി ഇന്ന് വിധിയെഴുത്ത്‌; വോട്ടെടുപ്പ് രാവിലെ ഏഴ് മുതല്‍; ഭരണമാറ്റമോ, തുടര്‍ഭരണമോ?

പുതുച്ചേരിയിൽ മാഹി ഉൾപ്പെടെ മുപ്പത് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഓൾ ഇന്ത്യ എൻആർ കോൺ​ഗ്രസും ബിജെപിയും ഉൾപ്പെട്ട എൻഡിഎയും കോൺ​ഗ്രസുമാണ് മത്സരരം​ഗത്തുള്ളത്. നിലവിൽ എൻഡിഎ ഭരണമാണ് പുതുച്ചേരിയിൽ. 294 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഒമ്പത് ലക്ഷത്തിലധികം വോട്ടർമാരാണ് ഉള്ളത്.

അതേസമയം, വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പും നടക്കുന്നുണ്ട്. കർണാടക, നാ​ഗാലാൻഡ്, ത്രിപുര എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. ശക്തമായ മത്സരങ്ങളാണ് ഇവിടെ നടക്കുന്നത്. നാഗാലാൻഡിലെ കൊറിഡാങ് സീറ്റിലേയ്‌ക്ക് ആറ് സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. ത്രിപുരയിൽ എൻഡിഎ, കോൺ​ഗ്രസ്, സിപിഐ(എം) ത്രികോൺ മത്സരമാണ് നടക്കുന്നത്. കോടതി ഉത്തരവിനെ തുടർന്ന് ​ഗോവയിൽ നടക്കാനിരുന്ന ഉപതിരഞ്ഞെടുപ്പ് റദ്ദാക്കിയിട്ടുണ്ട്.

Follow Us