AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Bullet Train: ബെംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിന്‍ ദാ എത്തുന്നു; ഇഷ്ടംപോലെ സ്‌റ്റോപ്പും കിട്ടും

Bengaluru Chennai Bullet Train Project Gets Major Design Changes and More Stops: 2027 ഓഗസ്റ്റ് 15ന് രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കും. 508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മുംബൈ-അഹമ്മദാബാദ് റൂട്ടിലാണ് ആദ്യ ഹൈ സ്പീഡ് ട്രെയിന്‍ സര്‍വീസ്. ഈ ഇടനാഴിയുടെ നിര്‍മാണ ജോലികള്‍ പുരോഗമിക്കുകയാണ. 2029 നുള്ളില്‍ എല്ലാ ബുള്ളറ്റ് ട്രെയിന്‍ റൂട്ടുകളും സജീവമാക്കാനുള്ള നീക്കത്തിലാണ് റെയില്‍വേ.

Bengaluru Bullet Train: ബെംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിന്‍ ദാ എത്തുന്നു; ഇഷ്ടംപോലെ സ്‌റ്റോപ്പും കിട്ടും
പ്രതീകാത്മക ചിത്രം Image Credit source: Dave Porter/500px/Getty Images
Shiji M K
Shiji M K | Published: 30 Jun 2026 | 08:01 AM

ബെംഗളൂരു: യാത്രക്കാര്‍ നിരാശരാകേണ്ടതില്ല, ബെംഗളൂരുവില്‍ നിന്നും ബുള്ളറ്റ് ട്രെയിനുകള്‍ കുതിക്കും. ഹൈദരാബാദ്-ചെന്നൈ ബുള്ളറ്റ് ട്രെയിനില്‍ നിന്നും ബെംഗളൂരുവിനെ ഒഴിവാക്കിയതില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ മറ്റൊരു അടിപൊളി റൂട്ടാണ് റെയില്‍വേ ബെംഗളൂരുവിന് സമ്മാനിച്ചിരിക്കുന്നത്. അതിവേഗ യാത്ര നടത്താന്‍ ഇനി നിങ്ങള്‍ക്ക് മറ്റ് ട്രെയിനുകളെ ആശ്രയിക്കേണ്ടിവരില്ല.

2027 ഓഗസ്റ്റ് 15ന് രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കും. 508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മുംബൈ-അഹമ്മദാബാദ് റൂട്ടിലാണ് ആദ്യ ഹൈ സ്പീഡ് ട്രെയിന്‍ സര്‍വീസ്. ഈ ഇടനാഴിയുടെ നിര്‍മാണ ജോലികള്‍ പുരോഗമിക്കുകയാണ. 2029 നുള്ളില്‍ എല്ലാ ബുള്ളറ്റ് ട്രെയിന്‍ റൂട്ടുകളും സജീവമാക്കാനുള്ള നീക്കത്തിലാണ് റെയില്‍വേ.

രണ്ടാം ഘട്ടം എവിടെ?

മുംബൈ-അഹമ്മദാബാദ് റൂട്ടിലായിരിക്കും ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസെന്ന് പറഞ്ഞല്ലോ. രണ്ടാം ഘട്ടം ചെന്നൈ-ബെംഗളൂരു, ഡല്‍ഹി-വാരണാസി എന്നീ റൂട്ടുകളിലായിരിക്കും എന്നാണ് വിവരം. ഓരോ ഇടനാഴിക്കും പുതിയ ഡിസൈനുകള്‍ തയാറാക്കുന്നതിന് പകരം ഭാവിയിലെ അതിവേഗ റെയില്‍ ഇടനാഴികള്‍ക്കായി സ്റ്റാന്‍ഡേര്‍ഡ് ഡിസൈനുകള്‍ തയാറാക്കാനായി കണ്‍സള്‍ട്ടന്റിനെ നിയമിക്കാനുള്ള ബിഡുകള്‍ ക്ഷണിച്ചിരിക്കുകയാണ്.

ചെന്നൈ-ബെംഗളൂരു അതിവേഗ റെയില്‍

ചെന്നൈ മുതല്‍ ബെംഗളൂരു വരെ നീളുന്ന എച്ച്എസ്ആര്‍ ഇടനാഴിയില്‍ മൂന്ന് ഭൂഗഭ സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് നീക്കം. ചെന്നൈ, വൈറ്റ്ഫീല്‍ഡ്, ബയപ്പനഹള്ളി എന്നിവിടങ്ങളിലായിരിക്കും ഇത്. ട്രെയിന്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ രണ്ട് ഐലന്‍ഡ് പ്ലാറ്റ്‌ഫോമുകളും രണ്ട് സൈഡ് പ്ലാറ്റ്‌ഫോമുകളും ഉള്‍പ്പെടുന്ന ആറ് ലൈനുകള്‍ വീതമുള്ള ടെര്‍മിനല്‍ സ്റ്റേഷനുകളാകും ചെന്നൈയിലും ബയപ്പനഹള്ളിയിലും.

ചെന്നൈ ടെര്‍മിനലിന് മുമ്പ് 3.8 കിലോമീറ്റര്‍ തുരങ്കം, കൗണ്ടിന്യ വന്യജീവി സങ്കേതത്തിലെ മൊഗിലി ഘട്ട് ഭാഗത്തിലൂടെയുള്ള 14.7 കിലോമീറ്റര്‍ തുരങ്കം, ബെംഗളൂരുവിനോട് ചേര്‍ന്ന് 15.92 കിലോമീറ്റര്‍ തുരങ്കം എന്നിങ്ങനെ ഈ ഇടനാഴിയില്‍ മൂന്ന് പ്രധാന തുരങ്കങ്ങളും ഉണ്ടായിരിക്കുന്നതാണ്.

Also Read: Pune Mumbai Bullet Train: 48 മിനിറ്റില്‍ മുംബൈയില്‍ എത്തണോ? യാത്രയെല്ലാം ഈസി, ഈ ട്രെയിനൊന്ന് വന്നോട്ടെ

415 മീറ്റര്‍ നീളമുള്ള അതിവേഗ ട്രെയിനുകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് ട്രാക്കുകള്‍ നിര്‍മിക്കുക. ടെര്‍മിനലില്‍ നിന്നുള്ള ട്രെയിന്‍ പുറപ്പെടലുകളും മറ്റും സുഗമമാക്കുന്നതിന് മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ക്രോസ്ഓവറുകളും രൂപകല്‍പ്പന ചെയ്യുന്നുണ്ട്.

കരാറില്‍ വമ്പന്‍ മാറ്റങ്ങള്‍

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയില്‍ നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് ബെംഗളൂരു-ചെന്നൈ ഉള്‍പ്പെടെയുള്ള റൂട്ടില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഡിസൈനിലും പ്രവര്‍ത്തന സമയം കുറയ്ക്കുന്നതിലും ഉള്‍പ്പെടെ മാറ്റങ്ങള്‍ ഉണ്ടാകും. ജപ്പാന്‍, ചൈന, യൂറോപ്പ്, യുണൈറ്റഡ് സ്റ്റേറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള സാങ്കേതികവിദ്യകള്‍ പഠിക്കാനും കണ്‍സള്‍ട്ടന്റിന് നിര്‍ദേശമുണ്ട്.

നിര്‍മാണം വേഗത്തിലാക്കാന്‍ ഓരോ പാക്കേജിനും പുതിയ ഡിസൈനുകള്‍ തയാറാക്കുന്നതിന് പകരം, പ്രാദേശിക സാഹചര്യം അനുസരിച്ച് ഘടനയും മറ്റും വ്യത്യസ്തമാാക്കും. പ്രീകാസ്റ്റ് കോണ്‍ക്രീറ്റ് ബോക്‌സ് ഗര്‍ഡറുകള്‍, സെഗ്മെന്റല്‍ ബ്രിഡ്ജുകള്‍, സ്റ്റീല്‍ ട്രസ് ബ്രിഡ്ജുകള്‍, ബ്രിഡ്ജ് പിയറുകള്‍, പോര്‍ട്ടലുകള്‍, ബെയറിങുകള്‍, നടപ്പാതകള്‍ തുടങ്ങിയവ ഡിസൈനുകളില്‍ ഉള്‍പ്പെടും.

English Summary

The Bengaluru-Chennai Bullet Train project is set to undergo significant changes, including a revised design and additional stops along the route. The updates are expected to improve connectivity, enhance passenger convenience, and support regional economic growth.

Follow Us