Bengaluru Train: ബെംഗളൂരു ട്രെയിനുകള്‍ക്ക് മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത; സംഗതി കളറാകും

Hyderabad Bengaluru Train Speed: തിരക്കേറിയ അന്തര്‍സംസ്ഥാന പാതയില്‍ ശേഷി വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ. അടുത്തമാസം മുതല്‍ ഹൈദരാബാദില്‍ നിന്നുള്ള യാത്രകളുടെ വേഗത ഉയരുമെന്നാണ് പ്രതീക്ഷ.

Bengaluru Train: ബെംഗളൂരു ട്രെയിനുകള്‍ക്ക് മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത; സംഗതി കളറാകും

ട്രെയിന്‍

Updated On: 

28 Feb 2026 | 11:47 AM

അന്തര്‍സംസ്ഥാന റെയില്‍പാതകളില്‍ തിരക്ക് അനുഭവപ്പെടുന്നത് സര്‍വ്വസാധാരണമാണ്. എന്നാല്‍ ഇത് പലപ്പോഴും ട്രെയിനുകളുടെ വേഗതയെ ബാധിക്കുന്നു. ട്രെയിനുകള്‍ ധാരാളമുണ്ടെങ്കിലും പാതയുടെ അപര്യാപ്തത തന്നെയാണ് വേഗതയെ സ്വാധീനിക്കുന്ന പ്രധാന ഘടകം. എന്നാലിതാ ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് വേഗതയേറിയ യാത്ര ലഭിക്കാന്‍ പോകുകയാണ്.

തിരക്കേറിയ അന്തര്‍സംസ്ഥാന പാതയില്‍ ശേഷി വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ. അടുത്തമാസം മുതല്‍ ഹൈദരാബാദില്‍ നിന്നുള്ള യാത്രകളുടെ വേഗത ഉയരുമെന്നാണ് പ്രതീക്ഷ. തെക്കന്‍ ആന്ധ്രാപ്രദേശില്‍ നിന്ന് മകാജിപ്പള്ളിക്കും ധര്‍മ്മവാരത്തിനും ഇടയിലുള്ള 30 കിലോമീറ്റര്‍ ദൂരം പാതയുടെ വേഗത ഇരട്ടിയാക്കിയിട്ടുണ്ട്.

ഹൈദരാബാദില്‍ നിന്ന് കര്‍ണാടകയിലേക്ക് പോകുന്ന ട്രെയിനുകള്‍ നേരിടുന്ന തടസങ്ങളും നീക്കം ചെയ്തിട്ടുണ്ട്. പുതുതായി നിര്‍മിച്ച ട്രാക്കില്‍ മണിക്കൂര്‍ 110 കിലോമീറ്റര്‍ പരമാവധി വേഗതയില്‍ പ്രവര്‍ത്തിക്കാന്‍ റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ അനുമതി നല്‍കിയിട്ടുണ്ട്. പരീക്ഷണയോട്ടത്തില്‍ ട്രെയിനുകള്‍ മണിക്കൂറില്‍ 121 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കുകയും ചെയ്തു.

രണ്ടാംപാതയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതിനൊപ്പം 66 ചെറിയ പാലങ്ങള്‍, 15 റോഡ് അണ്ടര്‍പാസുകള്‍, ഒരു ഫുട് ഓവര്‍ബ്രിഡ്ജ് എന്നിവയും ഉണ്ടാക്കിയിട്ടുണ്ട്. സ്റ്റേഷന്‍ യാര്‍ഡുകളും അഞ്ച് ലൈനുകളുമാണ് കൂടുതലായി ഉള്‍പ്പെടുത്തിയത്.

Also Read: Bengaluru Train: 2 മണിക്കൂറില്‍ ബെംഗളൂരുവില്‍ എത്തിയാലോ? ഈ ട്രെയിന്‍ റെഡിയാണ്‌

130 കിലോമീറ്റര്‍ വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന യെലഹങ്ക-ധര്‍മ്മവാരം സെക്ഷനും റെയില്‍വേ നവീകരിക്കുന്നുണ്ട്. 161 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇടനാഴി മാര്‍ച്ചോടെ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് വിവരം. പാത ഇരട്ടിപ്പിക്കല്‍ വഴി സിംഗിള്‍ ലൈന്‍ സെക്ഷനുകളില്‍ നേരിട്ടിരുന്ന ക്രോസിങ് പോയിന്റുകളിലെ ക്ലിയറന്‍സ് കാത്തിരിപ്പ് സമയവും കുറയും. ഇത് ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തും ട്രെയിനുകള്‍ക്ക് ഗുണമാണ്.

130 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത് ബെംഗളൂരു-ഹൈദരാബാദ് പാതയെ ദക്ഷിണേന്ത്യയിലെ ഏറ്റവും വേഗതയേറിയ പരമ്പരാഗത പാസഞ്ചര്‍ ഇടനാഴിയായി മാറ്റും.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ