AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Namma Metro: പിങ്ക് ലൈന്‍ യാത്ര ഉടന്‍; നമ്മ മെട്രോ യാത്രക്കാരുടെ കാത്തിരിപ്പ് അവസാനിച്ചു

Bengaluru Namma Metro Pink Line Service Starting Date: കലേന അഗ്രഹാരയ്ക്കും നാഗവാരയ്ക്കും ഇടയിലുള്ള പാതയാണ് പിങ്ക് ലൈന്‍. പദ്ധതിയുടെ പുരോഗതി ഘട്ടം ഘട്ടമായി പരിശോധിച്ച എംഡി സിവില്‍ വര്‍ക്കുകളും, സ്‌റ്റേഷനുകളുടെ നിര്‍മാണം, വയഡക്ടുകളുടെയും സിസ്റ്റം ഇന്‍സ്റ്റാളേഷന്റെയും നിര്‍മാണവും തുടങ്ങിയവ വിലയിരുത്തി.

Namma Metro: പിങ്ക് ലൈന്‍ യാത്ര ഉടന്‍; നമ്മ മെട്രോ യാത്രക്കാരുടെ കാത്തിരിപ്പ് അവസാനിച്ചു
നമ്മ മെട്രോImage Credit source: Social Media
Shiji M K
Shiji M K | Published: 26 Feb 2026 | 07:24 AM

ബെംഗളൂരു: യാത്രക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നമ്മ മെട്രോ പിങ്ക് ലൈന്‍ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍). ലൈനിലെ നിര്‍മാണ പ്രവൃത്തികള്‍ ബിഎംആര്‍സിഎല്‍ മാനേജിങ് ഡയറക്ടര്‍ ഡോ. ജെ രവിശങ്കര്‍ പരിശോധിച്ചു. പിങ്ക് ലൈന്‍ മാര്‍ഗിലെ റീച്ച് 6 എലിവേറ്റഡ് സെക്ഷനില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികളാണ് പരിശോധിച്ചത്.

കലേന അഗ്രഹാരയ്ക്കും നാഗവാരയ്ക്കും ഇടയിലുള്ള പാതയാണ് പിങ്ക് ലൈന്‍. പദ്ധതിയുടെ പുരോഗതി ഘട്ടം ഘട്ടമായി പരിശോധിച്ച എംഡി സിവില്‍ വര്‍ക്കുകളും, സ്‌റ്റേഷനുകളുടെ നിര്‍മാണം, വയഡക്ടുകളുടെയും സിസ്റ്റം ഇന്‍സ്റ്റാളേഷന്റെയും നിര്‍മാണവും തുടങ്ങിയവ വിലയിരുത്തി.

പദ്ധതിയുടെ ഗുണനിലവാരത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നിശ്ചിത സമയത്തിനുള്ളില്‍ ജോലികള്‍ പൂര്‍ത്തിയാക്കുമെന്നും രവിശങ്കര്‍ പറഞ്ഞു.

Also Read: Namma Metro: നമ്മ മെട്രോയിലേക്ക് മൂന്ന് ട്രെയിനുകള്‍ വരുന്നു; ഈ റൂട്ട് യാത്രയ്ക്ക് ടെന്‍ഷന്‍ വേണ്ട

റീച്ച് 6 എലിവേറ്റഡ് പാതയായിരിക്കും പൊതുജനങ്ങള്‍ക്കായി ആദ്യം തുറന്നുകൊടുക്കുക. ഈ പാതയിലൂടെ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നതോടെ ബെംഗളൂരു നഗരത്തിലെ ഗതാഗത കുരുക്കിന് ഒരു പരിധി വരെ ആശ്വാസമാകും. നഗരത്തിലെ ഗതാഗത സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്താനും പദ്ധതിക്ക് സാധിക്കും.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കലേന അഗ്രഹാരയില്‍ നിന്ന് ഹുളിമാവ്, ഐഐഐഐ ബെംഗളൂരു, ജെപി നഗര്‍, ജയദേവ, തവരെക്കരെ എന്നിവിടങ്ങളിലേക്ക് ട്രെയിനുകള്‍ സര്‍വീസ് നടത്തും. 2026 മെയ് മാസത്തോടെ സര്‍വീസുകള്‍ ആരംഭിക്കാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

 

Follow Us