Namma Metro: നമ്മ മെട്രോ യാത്രക്കാര്‍ക്ക് നിരാശ; പിങ്ക് ലൈന്‍ സര്‍വീസ് ഉടനില്ല

Bengaluru Namma Metro Users Face Setback: പരിശോധനകള്‍ക്ക് ശേഷം ലഭിക്കുന്ന ആര്‍ഡിഎസ്ഒ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ട്രെയിനുകള്‍ക്ക് സര്‍വീസ് നടത്താനാകില്ല. പിങ്ക് ലൈന്‍ ട്രെയിനിന്റെ കാര്യത്തില്‍ വെല്ലുവിളിയായത്, റെയില്‍വേ ബോര്‍ഡ് ഉന്നയിച്ച ചില സാങ്കേതിക ചോദ്യങ്ങളാണ്. പരിശോധനകളെല്ലാം പൂര്‍ത്തിയാകാന്‍ ഏകദേശം രണ്ട് മുതല്‍ മൂന്ന് ആഴ്ച വരെ സമയമെടുക്കും. ഇതിന് ശേഷമാണ് ആര്‍ഡിഎസ്ഒ സര്‍ട്ടിഫിക്കറ്റ് നല്‍കുക.

Namma Metro: നമ്മ മെട്രോ യാത്രക്കാര്‍ക്ക് നിരാശ; പിങ്ക് ലൈന്‍ സര്‍വീസ് ഉടനില്ല

ബെംഗളൂരു മെട്രോ

Updated On: 

02 Apr 2026 | 10:13 AM

ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാര്‍ക്ക് നിരാശ സമ്മാനിക്കുന്ന ആ വാര്‍ത്ത എത്തിയിരിക്കുന്നു. ബെംഗളൂരുവിലെ ഗതാഗത കുരുക്ക് കുറയ്ക്കാന്‍ സഹായിക്കുന്ന ഏറ്റവും പ്രധാന മാര്‍ഗങ്ങളിലൊന്നാണ് ബെംഗളൂരു മെട്രോ. അതിനായി പുതിയ ട്രെയിനുകളും പുതിയ പാതകളും ഒരുക്കുന്ന തിരക്കിലാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍). എന്നാല്‍ നമ്മ മെട്രോ പിങ്ക് ലൈന്‍ ലൈനിനായുള്ള യാത്രക്കാരുടെ കാത്തിരിപ്പ് തുടരുമെന്ന അറിയിപ്പ് എത്തിയിരിക്കുകയാണ്.

7.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഫ്‌ളൈഓവര്‍ ലൈന്‍ മെയ് മാസത്തില്‍ തുറക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്. എന്നാല്‍ ട്രെയിനുകളുടെ പരീക്ഷണയോട്ടത്തില്‍ നേരിട്ട സാങ്കേതിക തടസങ്ങള്‍ കാരണമാണ് പദ്ധതി വൈകുന്നത്. പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിന് ഒട്ടേറെ പരീക്ഷണങ്ങളും പരിശോധനകളും നടത്തേണ്ടതുണ്ട്. ട്രെയിനിന്റെ വേഗത, ബ്രേക്കിങ് സിസ്റ്റം, സിഗ്നലിങ് സിസ്റ്റം തുടങ്ങി നിരവധി സാങ്കേതിക വശങ്ങള്‍ ഈ ഘട്ടത്തില്‍ പരിശോധിക്കും.

ഈ പരിശോധനകള്‍ക്ക് ശേഷം ലഭിക്കുന്ന ആര്‍ഡിഎസ്ഒ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ട്രെയിനുകള്‍ക്ക് സര്‍വീസ് നടത്താനാകില്ല. പിങ്ക് ലൈന്‍ ട്രെയിനിന്റെ കാര്യത്തില്‍ വെല്ലുവിളിയായത്, റെയില്‍വേ ബോര്‍ഡ് ഉന്നയിച്ച ചില സാങ്കേതിക ചോദ്യങ്ങളാണ്. ട്രെയിനിന്റെ പരീക്ഷണയോട്ടം ആരംഭിക്കുന്നത് സംബന്ധിച്ച് കൃത്യമായ തീയതി ഇതുവരെ തീരുമാനമായിട്ടില്ലെന്ന് ബിഎംആര്‍സിഎല്‍ അറിയിച്ചു.

Also Read: Namma Metro: നമ്മ മെട്രോ യാത്രക്കാരേ ഞെട്ടാന്‍ റെഡിയാണോ? 5 മിനിറ്റില്‍ ഇനി ട്രെയിനെത്തും

പരിശോധനകളെല്ലാം പൂര്‍ത്തിയാകാന്‍ ഏകദേശം രണ്ട് മുതല്‍ മൂന്ന് ആഴ്ച വരെ സമയമെടുക്കും. ഇതിന് ശേഷമാണ് ആര്‍ഡിഎസ്ഒ സര്‍ട്ടിഫിക്കറ്റ് നല്‍കുക. ഇതിന് പുറമെ സിഗ്നലിങ്ങിന്റെയും ട്രെയിന്‍ നിയന്ത്രണ സംവിധാനങ്ങളുടെയും വിലയിരുത്തലില്‍ സ്വതന്ത്ര സുരക്ഷാ വിലയിരുത്തല്‍ സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്. ബെംഗളൂരു ആസ്ഥാനമായുള്ള എച്ച്എസ്ആര്‍ ലേഔട്ട്, ജോഡോവ ടെക്‌നോളജീസിനാണ് സിഗ്നനലിങ് സംവിധാനത്തിന്റെ സുരക്ഷ പരിശോധനയ്ക്കുള്ള കരാര്‍ നല്‍കിയിരിക്കുന്നത്.

 

Loading...
Unable to load recommendations.
Follow Us
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
മുഖക്കുരു മാറാൻ ഈ ഇല അരച്ച് തേച്ചാൽ മതി
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്